ലെബനീസുകാരിയായ ഒരു ചലച്ചിത്രപ്രവർത്തകയും വിഡിയോ കലാകാരിയുമാണ് റാണിയ സ്റ്റെഫാൻ (Rania Stephan)[1][2] (Arabic: رانيا اسطفان; ജനനം 1960). The Three Disappearances of Soad Hosni (2011) എന്ന ചലച്ചിത്രത്തിന്റെ പേരിൽ പ്രശസ്തയാണ് റാണിയ.

റാണിയ സ്റ്റെഫാൻ
ജനനം
റാണിയ

പുരസ്കാരങ്ങൾ

തിരുത്തുക
  • ദോഹ ചലച്ചിത്ര മേളയിൽ നിന്ന് പുരസ്കാരം
  • ചിക്കാഗോ അന്തർദേീയ ചലച്ചിത്ര മേള പുരസ്കാരം

പ്രദർശനങ്ങൾ

തിരുത്തുക
  • ഷാർജ ബിനലെ

സൃഷ്ടികൾ

തിരുത്തുക

കൊച്ചി മുസിരിസ് ബിനാലെ 2018

തിരുത്തുക

വളരെ വ്യത്യസ്തമായ വീഡിയോ പ്രതിഷ്ഠാപനമാണ് റാണിയ സ്റ്റെഫാൻ കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ ഒരുക്കിയിട്ടുള്ളത്. നാല് പതിറ്റാണ്ട് ഈജിപ്ഷ്യൻ സിനിമയുടെ കേന്ദ്രബിന്ദുവായിരുന്ന സോവാദ് ഹോസ്നിയുടെ 1959 മുതൽ 91 വരെയുള്ള കെട്ടുകഥകളും ജീവിതവുമാണ് ദി ത്രീ ഡിസപ്പിയറെൻസസ് ഓഫ് സൊവാദ് ഹോസ്തി. [3]

സോവാദ് ഹോസ്നി അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയും. അഭിനയിച്ച കഥാപാത്രങ്ങളുടെ രംഗങ്ങൾ മുറിച്ച് മാറ്റി, അത് വീണ്ടും നടിയുടെ ജീവിതകഥയ്ക്കനുസരിച്ച് കോർത്തിണക്കിയിരിക്കുകയാണ് റാണിയ. പഴയ വിഎച്എസ് വീഡിയോ കാസറ്റുകളിൽ നിന്നാണ് ഇതിനായുള്ള രംഗങ്ങൾ റാണിയ കണ്ടെത്തിയത്. 60 കാസറ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനായി വേണ്ടി വന്നു. ഹോസ്നി അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങളും ശബ്ദവും മാത്രമാണ് തൻറെസൃഷ്ടിക്കായി ഉപയോഗിച്ചത്. റാണിയ പറഞ്ഞു. മൂന്ന് ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ദു:ഖ കഥയാണിത്. അവസാനം മരണത്തിലും. ഹോസ്നിയുടെ ദുരന്തം നിറഞ്ഞ വിധിയെ ആണ് ഇതിലൂടെ കാണിക്കുന്നത്.

രണ്ട് ദശകം കൊണ്ടാണ് റാണിയ ഈ സൃഷ്ടി നടത്തിയത്. ഇതിനായുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. കുറേയൊക്കെ സ്വന്തം കൈവശമുണ്ടായിരുന്നതും ബാക്കിയെല്ലാം പല വഴികളിലായി സംഘടിപ്പിച്ചതുമായിരുന്നു. പകർത്തിയ വീഡിയോകളും വഴിയരികിൽ നിന്ന് വാങ്ങിയ കാസറ്റുകളുമാണ് ഈ സൃഷ്ടിക്കായി ഉപയോഗിച്ചത്.[4]

പലസ്തീനിനും ലെബനനുമിടയിൽ നിലച്ചു പോയ തീവണ്ടിപ്പാതയെക്കുറിച്ച് 'ട്രെയിൻ ട്രെയിൻസ് എ ബൈപ്പാസ്' എന്ന വീഡിയോ പ്രതിഷ്ഠാപനവും റാണിയ ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-02-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-02-26.
  3. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  4. https://localnews.manoramaonline.com/ernakulam/local-news/2019/02/22/kochi-movie-fest.html

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റാണിയ_സ്റ്റെഫാൻ&oldid=3789662" എന്ന താളിൽനിന്ന് ശേഖരിച്ചത്