തായ് ശിൽപ്പിയും ചലച്ചിത്രവും വീഡിയോയും മാധ്യമമാക്കി ഇൻസ്റ്റലേഷനുകളൊരുക്കുന്ന കലാകാരിയാണ് ആറായ റാജാറെംസൂക്(ജനനം. 1957).[1] ലിംഗ, വർഗ്ഗ, സാമൂഹ്യ വിലക്കുകളാൽ ദൃശ്യത ലഭിക്കാതെ പോകുന്ന അരികുവൽക്കരിക്കപ്പെടുന്ന വിഷയ വ്യക്തിത്വങ്ങളാണ് ഇവരുടെ വീഡിയോകളിലും ശിൽപ്പപരമായ ഇൻസ്റ്റലേഷനുകളിലും മുന്നിൽ നിൽക്കുന്നത്. [2]

ആറായ റാജാറെംസൂക്
ജനനം
ത്രാത് പ്രവിശ്യ, തായ്‌ലാന്റ്
ദേശീയതതായ്
തൊഴിൽശിൽപ്പി, ഇൻസ്റ്റലേഷൻ കലാകാരി

ജീവിതരേഖതിരുത്തുക

ബാങ്ക്കോക്കിലെ സിൽപ്പാക്കോൺ ജർമ്മനിയിലും പഠിച്ചു. 80 കളിലും 90 കളിലും ശിൽപ്പ നിർമ്മാണത്തിലും ഇന്റാഗിലിയോ പ്രിന്റ് നിർമ്മാണത്തിലുമായിരുന്നു ആറായ ശ്രദ്ധ ചെലുത്തിയിരുന്നത്. പിന്നീട് ചലച്ചിത്രവും വീഡിയോയും മാധ്യമമാക്കി ഇൻസ്റ്റലേഷനുകളൊരുക്കി. തായ് സ്ത്രീകളുടെ പ്രശ്നങ്ങളായിരുന്നു അവരുടെ ശിൽപ്പ ഇൻസ്റ്റലേഷനുകളുടെ പ്രമേയം.[3] മരണവും ബന്ധപ്പെട്ട വിവിധ ആചാരങ്ങളും പ്രമേയമാക്കി നിരവധി വീഡിയോ സൃഷ്ടികൾ നിർമ്മിച്ചു. സ്ത്രീകൾ, മരിച്ചു പോയവർ, മാനസികാസ്വസ്തതയുള്ളവർ, തെരുവു മൃഗങ്ങൾ ഇവയെല്ലാം ആറായയുടെ രചനയുടെ ഘടകങ്ങളാണ്. തെരുവു നായ്ക്കൾ ഒന്നിലധികം സിനിമകളിൽ വരുന്നുണ്ട്. തന്റെ വീഡിയോകളിൽ അവർ മൃതദേഹങ്ങളുമായി സംഭാഷണത്തിലേർപ്പെടുന്നത് ചിത്രീകരിച്ചിരിക്കുന്നു. [4]

പ്രദർശനങ്ങൾതിരുത്തുക

51ാം വെനീസ് ബിനലെയിലും 2012 ലെ ഡോക്യുമെന്റാ13 പ്രദർശനത്തിലും [5]പിയോങ് ചാങ് (കൊറിയ) ബിനലെ, സിംഗപ്പൂർ ബിനലെ(2016) തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്.[6]

കൊച്ചി മുസിരിസ് ബിനാലെ 2018തിരുത്തുക

ദി ടു പ്ലാനറ്റ് സീരിസിലെ രചനകളാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നത്. വാൻഗോഗിന്റെ ദി മിഡ് ഡേ സ്ലീപ്പ്, മാനെയുടെ ലഞ്ചിയൺ ഓൺ ദി ഗ്രാസ് തുടങ്ങിയ രചനകൾ കാണുന്നവരുടെ പ്രതികരണങ്ങൾ അവതരിപ്പിക്കുന്ന സൃഷ്ടിയാണ് ദി ടു പ്ലാനറ്റ് സീരിസ്. ഈ രചനകൾ ആദ്യമായി കാണുന്ന തായ് കർഷകരും ഗ്രാമീണരുമാണ് കാഴ്ചക്കാർ. [7][8]

അവലംബംതിരുത്തുക

  1. "https://www.guggenheim.org/artwork/artist/araya-rasdjarmrearnsook" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2019-03-02. {{cite web}}: External link in |title= (help)
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. "Can the Girl be a Thai Woman? Reading the Works of Araya Rasdjarmrearnsook from Feminist Perspectives". Storytellers of the Town: Works by Araya Rasdjarmrearnsook (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2016-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-15. {{cite journal}}: |first= missing |last= (help); Unknown parameter |name= ignored (help)
  4. "Tyler Rollins Fine Art - Artists - Araya Rasdjarmrearnsook". Tyler Rollins Fine Art (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-27.
  5. ""DOCUMENTA (13) - Information regarding accessibility"". മൂലതാളിൽ നിന്നും March 6, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2015.
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-15.
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-15.
  8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-15.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആറായ_റാജാറെംസൂക്&oldid=3896987" എന്ന താളിൽനിന്ന് ശേഖരിച്ചത്