ചിത്രകാരനും ശിൽപ്പിയും നിരവധി ശ്രദ്ധേയമായ പ്രതിഷ്ഠാപന സൃഷ്ടികളുടെ രചയിതാവുമാണ് പ്രഭാകർ പച്പുടെ(ജനനം. 1986).[1]

പ്രഭാകർ പച്പുടെ
ജനനം
ചന്ദർപൂർ, മഹാരാഷ്ട്ര
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരനും ശിൽപ്പിയും

ജീവിതരേഖ

തിരുത്തുക

മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ചന്ദർപൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. എം.എസ് സർവകലാശാലയിൽ നിന്ന് ശിൽപ്പ കലയിൽ എം.എഫ്.എ ബിരുദം നേടി. ഖനി തൊഴിലാളികളുടെയും കൃഷിക്കാരുടെയും ദുരിത ജീവിതമാണ് പച്പുടെ രചനകളുടെ കേന്ദ്ര പ്രമേയം.[2]

കൊച്ചി മുസിരിസ് ബിനാലെ 2018

തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൻറെ വേദിയായ മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിലാണ് പ്രഭാകർ പച്പുടെയുടെ സൃഷ്ടി പ്രദർശിപ്പിച്ചിരുന്നത്. [3]മഹാരാഷ്ട്രയിലും രാജസ്ഥാനിലും തമിഴ്നാട്ടിലും നടന്ന കർഷകര സമരത്തിൻറെ പശ്ചാത്തലമാണ് ഈ പ്രതിഷ്ഠാപനത്തിനുള്ളത്. റെസിലിയൻറ് ബോഡീസ് ഇൻ ദി ഇറ ഓഫ് റെസിസ്റ്റൻസ്(പ്രതിരോധത്തിൻറെ കാലത്തെ പിൻവലിയുന്ന ശരീരങ്ങൾ) എന്നാണ് കരിയും അക്രിലിക് നിറവും ചേർത്ത്തയ്യാറാക്കിയ ഈ സൃഷ്ടിക്ക്പേരു നൽകിയിരിക്കുന്നത്. ആനന്ദ് വെയർ ഹൗസിലെ മുറിയുടെ മൂലയ്ക്ക് ഒരു കാളയുടെ പ്രതിമയും പ്രഭാകർ നിർമ്മിച്ചിട്ടുണ്ട്. അതിൻറെ മുഖം മുഷ്ടി ചുരുട്ടി നിൽക്കുന്നതു പോലെയും വാല് കലപ്പയുമാണ്. കാലങ്ങളായി കർഷകരെ അവഗണിച്ചു വരുന്ന അധികാരി വർഗത്തോടുള്ള പ്രതിഷേധമായും ഇതിനെ കാണാം.[4]

രാജസ്ഥാനിൽ 2017 ൽ നടന്ന കർഷക സമരമാണ് പ്രഭാകർ പച്പുടെയുടെ ചിത്രത്തിനാധാരം. പകുതി ശരീരം മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് കർഷകർ സമരം ചെയ്തത്. പച്പുടെ വരച്ച ചിത്രത്തിൽ കർഷകർ ചാക്കിനുള്ളിൽ കയറിയ നിലയിലാണ്. എല്ലാവരുടെയും മുഖത്തെ ദൈന്യത വ്യക്തമായി തിരിച്ചറിയാം.[5]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-02-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-06. Retrieved 2019-02-14.
  3. https://www.deshabhimani.com/art-stage/prabhakar-pachpute-s-biennale-work-throws-light-on-farmers-plight/780739
  4. https://www.mathrubhumi.com/ernakulam/news/kochi-artform-creative-art-work-prabhakar-pachpude-maharashtra-1.3551834[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-02-14.
"https://ml.wikipedia.org/w/index.php?title=പ്രഭാകർ_പച്പുടെ&oldid=3806350" എന്ന താളിൽനിന്ന് ശേഖരിച്ചത്