റാണ ഹമാദേ
നെതർലാന്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലെബനൺ സ്വദേശിയായ കലാകാരിയാണ് റാണ ഹമാദേ(ജനനം. 1983). മോസ്കോ ബിനാലെ ഉൾപ്പെടെ നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. [1]
റാണ ഹമാദേ | |
---|---|
ജനനം | റാണ ലെബനൺ |
തൊഴിൽ | കലാകാരി |
ജീവിതരേഖ
തിരുത്തുക2009 ൽ ഡച്ച് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഎഫ്എയിൽ ബിരുദം നേടി. സ്വയം ഒരു തീയറ്റർ മേക്കർ എന്ന് വിളിക്കുന്ന റാനാ തന്റെ രചനകളിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം കാണാൻ ആർട്ട് ഗ്യാലറികളും ഗ്രൂപ്പ് പ്രദർശനങ്ങളും ഉപയോഗപ്പെടുത്തുന്നു.
പ്രദർശനങ്ങൾ
തിരുത്തുകഇൻസ്റ്റിട്ട്യൂട്ട് ഓഫ് മോഡേൺ ആർട്ട് (ബ്രിസ്ബേൻ, 2016); ദ ഷോറൂം (ലണ്ടൻ, 2016); നോട്ടിങ്ങാം (2015); വെസ്റ്റേൺ ഫ്രണ്ട് (വാങ്കുവർ, 2015); ഗ്രൂപ്പ് എക്സിബിഷനുകൾ : ലിവർപൂൾ ബിനാലെ, മോസ്കോ ബിനാലെ, കൊച്ചി മുസിരിസ് ബിനലെ 2018 ഉൾപ്പെടെ നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക2017 ൽ നെതർലൻഡിലെ കലാകാരന്മാർക്ക് ലഭിക്കുന്ന പ്രിക്സ് ഡി റോം ലഭിച്ചു.
കൊച്ചി മുസിരിസ് ബിനാലെ 2018
തിരുത്തുകഷിയാ മുസ്ലീങ്ങളുടെ ആഷുറ എന്ന ആചാരത്തിന്റെ അവതരണ സാധ്യതയിൽ നിന്നാന പ്രചോദനം സ്വീകരിക്കുന്ന ക്യാൻ യു മേക്ക് എ പെറ്റ് ഓഫ് ഹിം ലൈക്ക് എ ബേർഡ് ഓർ പുട് ഹിം ഓൺ ലീഷ് ഫോർ യുവർ ഗേൾസ് എന്ന രചനയാണ് പ്രദർശിപ്പിച്ചത്. [2] എട്ട് ചാനലുകൾ ഉപയോഗിക്കുന്ന ഒരു ഇമ്മേർസീവ് സൗണ്ട് ഇൻസ്റ്റലേഷനാണിത്. റാനയുടെ എലിയൻ എൻകൗണ്ടേഴ്സ് എന്ന കലാ പരമ്പരയിലെ ഒരു ഭാഗമാണിത്.[3][4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-26. Retrieved 2019-03-26.
- ↑ അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-26.