ഉഗാണ്ടയിലെ കംപാല സ്വദേശിയായ ഫോട്ടോഗ്രാഫറും സാമൂഹ്യ പ്രവർത്തകനുമാണ് കിബുക്ക മുകിസ ഓസ‌്കാർ. ഉഗാണ്ടൻ പ്രസ് ഫോട്ടോഗ്രാഫി പുരസ്കാരം പല തവണ നേടിയിട്ടുണ്ട്.[1]

കിബുക്ക മുകിസ ഓസ‌്കാർ
ജനനം
കിബുക്ക മുകിസ ഓസ‌്കാർ
ദേശീയതഉഗാണ്ട
തൊഴിൽഫോട്ടോഗ്രാഫർ

ജീവിതരേഖ

തിരുത്തുക

വിവിധ രാജ്യങ്ങളിലെ പ്രാദേശിക ബ്രേക്ക് ഡാൻസ് കലാകാരന്മാരുമായി സാമൂഹ്യമാധ്യമങ്ങൾ വഴി ബന്ധപ്പെട്ട് അവിടം സന്ദർശിച്ച് അവരോടൊത്തുള്ള ഫോട്ടോകളാണ് കിബുക്ക, അവതരിപ്പിക്കാറുള്ളത്. കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിൽ പങ്കെടുക്കാനായി, കൊച്ചിയിലെ സൗത്ത് സൈഡ് ബി ബോയ്‌സ്(എസ്എസ്ബി) എന്ന ബ്രേക്ക് ഡാൻസ് കൂട്ടായ്മയുടെ ഫോട്ടോഗ്രഫുകളാണ് കൊച്ചി മുസിരിസ് ബിനലെ 2018 ൽ പ്രദർശിപ്പിച്ചത്.

കൊച്ചി മുസിരിസ് ബിനലെ 2018

തിരുത്തുക

ബ്രേക്കിംഗ് ഉഗാണ്ട എന്ന സീരിലിലെ ഫോട്ടോകളാണ് കാശി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചത്. ഉഗാണ്ടയിലെ നൈൽ നദീതടത്തിലെ തന്റെ ഗ്രാമത്തിലെ ബ്രേക്ക് ഡാൻസ് മികവിനെ പകർത്തിയിരിക്കുകയാണ് കിബുക്ക ഈ പ്രതിഷ്ഠാപനത്തിലൂടെ. 2014 ലാണ് 11 അംഗങ്ങൾ ചേർന്ന് കൊച്ചി ആസ്ഥാനമായി സൗത്ത്‌സൈഡ് ബിബോയ്‌സ് എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്. പ്രധാനമായും തെരുവു നൃത്തത്തിലും ഹിപ് ഹോപ്, പോപ്പിംഗ്, ഹൗസ് തുടങ്ങിയ നൃത്ത രീതികളിലുമാണ് ഇവർ ശ്രദ്ധയൂന്നുന്നത്. ആഫ്രിക്കൻ നൃത്തരീതിയായ ഹിപ്‌ഹോപ്പ് സംസ്‌കാരം ലോകത്തിന്റെ വിവിധയിടങ്ങളിൽ എത്തിക്കുകയെന്നതാണ് കിബുക്കയുടെ ലക്ഷ്യം. ബ്രേക്ക് ഡാൻസ് ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ജനങ്ങളിലേക്കെത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കിബുക്ക പറഞ്ഞു. ഇതിനായി ചേരികൾ, സ്‌ക്കൂളുകൾ, ഗ്രാമങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശീലന കളരികൾ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ ഒരു ദശകമായി ബിബോയ്‌സിന്റെ പ്രവർത്തനങ്ങൾ കിബുക്ക രേഖപ്പെടുത്തി വരികയാണ്. ഫോട്ടോഗ്രാഫി സ്വന്തമായി പഠിച്ചാണ് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കൊച്ചിയിലെ എസ്എസ്ബിയുടെ അമ്പരപ്പിക്കുന്ന ഫോട്ടോകളാണ് ഈ സന്ദർശനത്തിന്റെ പ്രത്യേകത.

ബ്രേക്ക് ഡാൻസിനു പുറമെ സ്‌കേറ്റ്‌ബോർഡ് സംസ്‌ക്കാരത്തെക്കുറിച്ചും കിബുക്ക പ്രതിഷ്ഠാപനം ഒരുക്കിയിട്ടുണ്ട്. എത്യോപ്യ സ്‌കേറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സ്‌കേറ്റിലെ മികച്ച പ്രതിഭകൾ അവസരമില്ലാത്തതിനാൽ ചെറിയ ജോലികൾക്ക് പോകേണ്ടി വരുന്നതാണ് ഇതിന്റെ പശ്ചാത്തലം[2][3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-01-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-01-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-01-06.
"https://ml.wikipedia.org/w/index.php?title=കിബുക്ക_മുകിസ_ഓസ‌്കാർ&oldid=3785249" എന്ന താളിൽനിന്ന് ശേഖരിച്ചത്