ഭാരതീയയായ ചിത്രകാരിയാണ് അഞ്ജു ദോഡിയ. [1][2]വിഖ്യാതമായ സോത്ബെ പുരസ്ക്കാരത്തിന് 1998 ലും 2000ലും അഞ്ജു ദോഡിയ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

അഞ്ജു ദോഡിയ
ജനനം
അഞ്ജു
തൊഴിൽചിത്രകാരി

ജീവിതരേഖ

തിരുത്തുക

ബോംബെയിലെ ജെ ജെ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുള്ള അഞ്ജു ദോഡിയ 1999 ലെ ഹാർമണി പുരസ്ക്കാരത്തിനർഹയായിട്ടുണ്ട്. ഇതു കൂടാതെ ഇൻഡോ-അമേരിക്കൻ സൊസൈറ്റിയുടെ യങ് അച്ചീവർ പുരസ്കാരവും 2001 ൽ കരസ്ഥമാക്കി.

കൊച്ചി മുസിരിസ് ബിനലെ 2018

തിരുത്തുക

അഞ്ജു ദോഡിയയുടെ പ്രദർശനത്തിൻറെ പ്രമേയം സ്വന്തം സ്ത്രീത്വമാണ്. ജാപ്പനീസ് ഉക്കിയോ-ഇ ചിത്രരചന അടിസ്ഥാനമാക്കിയുള്ള ഈ പ്രദർശനം സൂക്ഷ്മമായ അർത്ഥതലങ്ങളാണ് തിരയുന്നത്. രണ്ട് രചനകളാണ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ അഞ്ജു ദോഡിയ പ്രദർശിപ്പിച്ചിരുന്നത്. ഡിജിറ്റൽ പ്രിൻറ് ചെയ്തിട്ടുള്ള 26 സൃഷ്ടികളാണ് 'ബ്രീത്തിംഗ് ഓൺ മിറേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിനുള്ളത്. ജോഡികളായിട്ടാണ് ഈ സൃഷ്ടിയെ കാണേണ്ടത്. സ്വന്തം ചിത്രത്തിലൂടെ 13 ജോഡികളിലായി ലോകത്തെ വരച്ച് കാട്ടുന്നു. സൃഷ്ടികളിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകൾ എല്ലാം അഞ്ജു ദോഡിയയുടെ ഭർത്താവായ അതുൽ ദോഡിയ എടുത്തതാണ്. ലോകം ചുറ്റിസഞ്ചരിക്കുമ്പോൾ പ്രശസ്തമായ ഓരോ സ്മാരകങ്ങളുടെയും പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കും. പിന്നീട് കലാസൃഷ്ടികളിൽ ഈ ഫോട്ടോകൾ ഉപയോഗിക്കുന്നു. ഇന്ത്യൻ നാടോടിക്കഥകൾ, ആഗോള പുരാണ കലകൾ ഉക്കിയോ-ഇ ചിത്രങ്ങൾ എന്നിവയാണ് സ്വന്തം സൃഷ്ടിക്ക് അഞ്ജു അടിസ്ഥാനമാക്കിയിട്ടുള്ളത്. 'റിഹേഴ്സൽ ഫോർ ആൻ അപോകാലിപ്സ്' എന്ന ബിനാലെ സൃഷ്ടി അവർ ബൈബിളിനെ ആധാരമാക്കി ചെയ്തിട്ടുള്ളതാണ്. വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ചാണ് ഇത് പറയുന്നത്. ലോകാവസാനത്തിൻറെ ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ സൃഷ്ടി സംസാരിക്കുന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-01-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-01-17.
"https://ml.wikipedia.org/w/index.php?title=അഞ്ജു_ദോഡിയ&oldid=3772953" എന്ന താളിൽനിന്ന് ശേഖരിച്ചത്