മധ്യപ്രദേശിലെ ആദിവാസി ഗോത്രമായ ഗോണ്ടുകളുടെ ചിത്രകലയായ ഭിട്ടി ചിത്രകലാ ശൈലിയിൽ നിപുണനാണ് സുഭാഷ് സിങ‌് വ്യാം. പ്രശസ്ത ഗോണ്ട് ചിത്രകാരിയായ ദുർഗാഭായിയുടെ ഭർത്താവായ ഇദ്ദേഹം അവരുമൊത്ത് നിരവധി ചിത്ര പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഡോ. ബി ആർ അംബേദ്കറെക്കുറിച്ച് ഭീമയാന എന്ന പുസ്തകവും ഇവരുമൊത്ത് രചിച്ചു.

കൊച്ചി-മുസിരിസ് ബിനാലെ 2018 തിരുത്തുക

ഭർത്താവ് സുഭാഷ് വ്യാമുമായി ചേർന്ന് ദുർഗാഭായി, ബിനാലം നാലാം പതിപ്പിൽ പ്രധാനവേദിയായ ഫോർട്ട‌് കൊച്ചി ആസ്പിൻവാൾ ഹൗസിൽ ദസ് മോത്തിൻ കന്യകയും ജലദേവതയും എന്ന നാടോടിക്കഥയെ ആസ‌്പദമാക്കിയുള്ള ചിത്രപ്രതിഷ്ഠാപനം സൃഷ്ടിച്ചത്. മികച്ച സ്ത്രീപക്ഷ നാടോടിക്കഥയാണ് ദസ് മോത്തിൻ കന്യ. പെൺകുട്ടിയെ രാജകുമാരിയോപ്പോലെ വളർത്തണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്.ഗോണ്ട് കഥയിൽ അഞ്ച് സഹോദരന്മാരും കുഞ്ഞു പെങ്ങളുമാണുള്ളത്. ഈ കഥയിൽ പെങ്ങൾ വധിക്കപ്പെടുന്നതിനു മുമ്പ് പക്ഷിയായി മാറുകയും ചെയ്യുന്നതാണ് ഗോണ്ട് നാടോടിക്കഥ. പിന്നീട് നായാട്ടിനായി സഹോദരന്മാരെത്തുമ്പോൾ അവർ പക്ഷിയായ സഹോദരിയെ തിരിച്ചറിയുന്നു. ഗോണ്ട് പാരമ്പര്യത്തിന് വിപരീതമായി പ്രത്യേകം തയ്യാറാക്കിയ പ്ലൈവുഡിലാണ് സൃഷ്ടി നടത്തിയിരിക്കുന്നത്. എന്നാൽ ചിത്രങ്ങൾക്കോ അതിൻറെ പാരമ്പര്യമായ രചനാരീതികൾക്കോ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതും പ്രത്യേകതയാണ്. മരണം വരെ അഞ്ച് സഹോദരന്മാരോടും മാതാപിതാക്കൾക്ക് പറയാനുള്ളത് ഏക സഹോദരിയുടെ സുരക്ഷയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മാത്രമാണ്.[1]

അവലംബം തിരുത്തുക

  1. http://www.deshabhimani.com/art-stage/kochi-muziris-biennale/771429
"https://ml.wikipedia.org/w/index.php?title=സുഭാഷ്_സിങ‌്_വ്യാം&oldid=2924210" എന്ന താളിൽനിന്ന് ശേഖരിച്ചത്