പ്രിയ രവീഷ് മെഹ്റ
ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കലാകാരിയായിരുന്നു പ്രിയ രവീഷ് മെഹ്റ (1961 - 2018). ടെക്സ്റ്റൈൽ ഡിസൈൻ രംഗത്തും നെയ്ത്തിലും നൂതന പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി.
പ്രിയ രവീഷ് മെഹ്റ | |
---|---|
ജനനം | 1961 |
മരണം | 2018 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ടെക്സ്റ്റൈൽ ഡിസൈൻ |
ജീവിതരേഖ
തിരുത്തുകശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ നിന്ന് ടെക്സ്റ്റൈൽസ് സ്പെഷ്യലൈസേഷനോടെ ഫൈൻ ആർട്സ് ബിരുദം നേടി. പിന്നീട് ചിത്രകമ്പളങ്ങളുണ്ടാക്കുന്നതിൽ (tapestry) സസക്സിലെ വെസ്റ്റ് ഡീൻ കോളേജിൽ നിന്നും ലണ്ടനിലെ റോയൽ കോളേജ് ആർട്സിൽ നിന്നും കോമൺവെൽത്ത് ഫെലോഷിപ്പോടെയും ചാൾസ് വാലസ് ട്രസ്റ്റ് സ്കോളർഷിപ്പോടെയും പ്രത്യേക കോഴ്സുകൾ പാസായി. ഏഷ്യൻ കൾച്ചറൽ കൗൺസിൽ ഗ്രാന്റോടെ ഭാരതീയ തുണിത്തരങ്ങളുടെ പരിപാലനം സംബന്ധിച്ച പഠനം നടത്തി. യു.എസിലെ പൊതു - സ്വകാര്യ ശേഖരങ്ങളിലെ, കാശ്മീർ ഷാളുകളെ സംബന്ധിച്ചായിരുന്നു പഠനം.
പ്രദർശനങ്ങൾ
തിരുത്തുകപ്രിയയുടെ ടെക്സ്റ്റൈൽ - മിക്സ്ഡ് മീഡിയ സൃഷ്ടികൾ ബ്രിട്ടീഷ് കൗൺസിൽ, ഡൽഹി (1993); ലണ്ടനിലെ കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്(1994); ജഹാംഗീർ ആർട്ട് ഗാലറി, മുംബൈ (1997); ഇൻസ്റ്റിറ്റ്യൂട്ടോ ദെ ആർട്സ് പ്ലാസ്റ്റികാസ്, മെക്സിക്കോ(2016) തുടങ്ങി നിരവധിയിടങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. [1]
കൊച്ചി മുസിരിസ് ബിനലെ 2018
തിരുത്തുകകൊച്ചി മുസിരിസ് ബിനലെ 2018 ൽ കുട്ടിക്കാലത്ത് വീട്ടിലെത്തിയിരുന്ന തുന്നൽ വിദഗ്ദ്ധരുടെ ഓർമകളാണ് പ്രിയ ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നത്.[2]റഫൂഗർമാർ എന്നറിയപ്പെട്ടിരുന്ന അതീവ തൊഴിൽ നൈപുണ്യമുണ്ടായിരുന്ന ഇവർ വില കൂടിയ ചിത്ര കമ്പളങ്ങളിലും മറ്റുമുണ്ടാകുന്ന ചെറിയ കീറലുകൾ വിദഗ്ദ്ധമായി തുന്നിച്ചേർത്തിരുന്നു. റഫൂഗർമാർ കൈ വച്ചാൽ വസ്ത്രങ്ങളിൽ അറ്റകുറ്റപ്പണികൾ (ഡാണിംഗ്) നടന്നുവെന്നേയെന്ന് തോന്നില്ല. റഫൂഗറി നെയ്ത്തിലെ ഈ 'അദൃശ്യമായ അഴിച്ചു പണി'യാണ് മെഹ്റ, തന്റെ സൃഷ്ടികളിലൂടെ അവതരിപ്പിക്കുന്നത്. [3]
നെയ്ത്തിൽ ഒഴിവാക്കിയ തുണികളുടെ തുണ്ടുകളും പേപ്പർ പൾപ്പും കൂട്ടി യോജിപ്പിച്ചു രണ്ടു ഫൈബറുകളെയും പുനസംഘടിപ്പിച്ചുകൊണ്ടാണ് ഇത് ചെയ്തിട്ടുള്ളത്. രണ്ടു വസ്തുക്കൾ കൂടിച്ചേരുമ്പോൾ പരുത്തതും യോജിക്കാത്തതുമായ ഫലമാണ് പൊതുവെ ഉണ്ടാവുക. എന്നാൽ ഈ രണ്ടു മാധ്യമങ്ങളും ഉണ്ടാക നത് ഒരേ ഉറവിടത്തിൽ നിന്നായതു കൊണ്ട് തന്നെ ഇവയെ അടിസ്ഥാനപരമായി ഒന്നായാണ് മെഹ്റ കാണുന്നത്. പേപ്പർ പൾപ്പും പുനചംക്രമണം ചെയ്ത ഉപേക്ഷിച്ച വസ്തു ക്കളും പ്രകൃതിദത്തമായ നാരുകളിൽ നിന്നുണ്ടാവുന്നതാണ്. ഈ പ്രവർത്തനത്തി ൽ പരീക്ഷണാത്മകമായ സാങ്കേതികവിദ്യ അനിവാര്യമായിരുന്നു. ഈ പ്രവർത്തനത്തിൽ പരീക്ഷണാത്മകമായ സാങ്കേതികവിദ്യ അനിവാര്യമായിരുന്നു. ഈ മിശ്രണത്തിലുടെ നിർമ്മിച്ചെടുത്ത ഫാബ്രിക്, സങ്കീർണമായ പദാർത്ഥ പരസ്പരാശ്രയത്വം പ്രദാനം ചെയ്യുന്നു. ഈ മിശ്രണത്തിലുടെ നിർമ്മിച്ചെടുത്ത ഫാബ്രിക്, സങ്കീർണമായ പദാർത്ഥ പരസ്പരാശ്രയത്വം പ്രദാനം ചെയ്യുന്നു. ഇതിൽ പേപ്പറിന്റെയോ തുണിയുടെയോ ഗുണങ്ങൾ അധികമായി എടുത്തു കാട്ടില്ല. ഇത്തരം ശൈലിയുടെ തുടർച്ച തന്നെയാണ് മെഹ്റയുടെ പിൻകാല സൃഷ്ടികളും. പേപ്പറിൽ നിന്നും തുണിയിൽ നിന്നുമുള്ള പ്രകൃതിദത്ത ഫൈബറുകളുടെ സംയോജനവും പ്രകൃതിദത്തമായ നിറങ്ങളുടെ പ്രയോഗവുമാണ് ഇവരുടെ പ്രവർത്തനരീതി. ഈ പ്രക്രിയയിൽ പ്രദർശന വസ്തുവിന്റെ അലങ്കാരത്തിനായി ചെറുശാഖകൾ, വേര്, ഇല, തോൽ, തണ്ട്, ദളം, ഇതളുകൾ, പൂമ്പൊടി, കേസരം, വിത്ത് എന്നീ ലളിതമായ വസ്തുക്കളും ഇവർ ഉൾക്കൊള്ളിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2018-12-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2018-12-24.
- ↑ ബിനാലെ കൈപ്പുസ്തകം, അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്