ജെറുസലേമിൽ താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാലസ്തീൻ ഫോട്ടോഗ്രാഫറാണ് റുല ഹലാവാനി (ജനനം 1964). [1]

റുല ഹലാവാനി
റുല ഹലാവാനി
ജനനം
റുല ഹലാവാനി

പാലസ്തീൻ
ദേശീയതപാലസ്തീൻ
തൊഴിൽഫോട്ടോഗ്രാഫർ

ജീവിതരേഖ

തിരുത്തുക

കിഴക്കൻ ജറുസലേമിൽ ജനിച്ച റുല. സസ്ക്കാചുവാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫോട്ടോഗ്രാഫിയിൽ ബി എയും വെസ്റ്റ്മിൻസ്റ്റർ സർവ്വകലാശാലയിൽ നിന്ന് ഫോട്ടോഗ്രാഫിക് പഠനത്തിൽ എം.എയും നേടി.[2] [3] ദൃശ്യകലകളിലേക്ക് മാറുന്നതിനു മുൻപ് അവർ പല മാസികകളിലും പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റായി ജോലിചെയ്തു. [4] ബിരിസൈറ്റ് യൂണിവേഴ്സിറ്റിയിലെ ഫോട്ടോഗ്രാഫി ഡിപ്പാർട്ടുമെന്റെ ഡയറക്ടറാണ് ഹലാവാനി ..[1]

ശേഖരങ്ങൾ

തിരുത്തുക

താഴെക്കൊടുത്തിരിക്കുന്ന സ്ഥിര ശേഖരങ്ങളിൽ ഹലാനിയുടെ രചനകളുണ്ട്.

  • സെന്റർ ജോർജസ് പോംപിഡോ , പാരീസ്  
  • ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം  
  • ബ്രിട്ടീഷ് മ്യൂസിയം , ലണ്ടൻ  
  • മ്യൂസിയം ഓഫ് ഫൈൻ ആർട്സ്, ഹ്യൂസ്റ്റൺ  
  • ഖാലിദ് ഷൂമാൻ ഫൗണ്ടേഷൻ, അമ്മാൻ  
  • നാഡോർ ശേഖരം, ജർമ്മനി [2]

പ്രദർശനങ്ങൾ

തിരുത്തുക

അവരുടെ പ്രദർശനങ്ങൾ ലെ പ്രത്യക്ഷപ്പെട്ട ലണ്ടൻ, ദുബായ്, ബെയ്റൂട്ട്, ഖാലിദ് ഷോമാൻ ഫൗണ്ടേഷൻ അമ്മാൻ , ഷാർജ ബിനാലെ , നാഷണൽ മ്യൂസിയം ഓഫി വിമൻ ഇൻ ദആർട്സ്, ദക്ഷിണ കൊറിയയിലെ ബുസാൻ ബിനാലെ, പാരീസിൽ അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയയിടങ്ങളിൽ പ്രദർശനങ്ങൾ നടത്തി.

കൊച്ചി മുസിരിസ് ബിനാലെ 2018

തിരുത്തുക

ഫോർ മൈ ഫാദർ, ഇന്റിമസി, ഗേറ്റ്സ് ഓഫ് ഹെവൻ എന്നീ ചിത്ര പരമ്പരകളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. പല ചിത്രങ്ങളും നെഗറ്റീവായാണ് പ്രിൻറ് ചെയ്തിരിക്കുന്നത്. മറ്റ് ചിലത് അവ്യക്തവുമാണ്. കേവലം ഒരു പ്രദേശത്തെ മാത്രമല്ല മറിച്ച് ഒരു രാജ്യം നേരിടുന്ന കെടുതികളാണ് റൂല കാഴ്ചക്കാരനിലെത്തിക്കുന്നത്. അധിനിവേശത്തിൻറെയും അവഗണനയുടെയും കഥയാണ് ഈ ഫോട്ടോകൾ പറയുന്നത്. ഇപ്പോൾ തനിക്ക് അപരിചിതമായി തീർന്ന അപരിചിതരെക്കൊണ്ട് നിറഞ്ഞ എന്നാൽ ബാല്യകാല സ്മൃതികളിൽ നിറഞ്ഞു നിൽക്കുന്ന ഇടങ്ങൾ ഫോർ മൈ ഫാദർ പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നു. റൂലയുടെ അച്ഛനുള്ള ഓർമ്മക്കുറിപ്പ് കൂടിയാണ് ഈ ഫോട്ടോകൾ. കുടുംബത്തിലുണ്ടാകുന്ന സങ്കടങ്ങളും വ്യക്തികൾ ഇല്ലാതാകുന്നതിലെ അവിശ്വസനീയതയുമാണ് ഈ ഫോട്ടോകളുടെ ഉള്ളടക്കം. ഫോട്ടോയിലെ പശ്ചാത്തലം പ്രധാനമായും മതിലുകളാണ്. ഗാസയിലെ ഇസ്രായേൽ അധിനിവേശം മൂലം ജനങ്ങൾക്ക് സ്വന്തം നാട്ടിലെ സ്വാതന്ത്ര്യം ഇല്ലാതായതും ഇതിലൂടെ വിവരിക്കുന്നു. കുപ്രസിദ്ധ അധിനിവേശ ബിംബമായ വെസ്റ്റ് ബാങ്ക് മതിലിന്റെ ചിത്രങ്ങളും ഇസ്രയേൽ അധിനിവേശത്തിന്റെ പ്രതീകമായ കലന്ദിയാ അതിർത്തിയിലെ കവാടത്തിൽ കാത്തു നിൽക്കുന്ന മനുഷ്യരുമാണ് ഇന്റിമസി എന്ന പരമ്പരയിലെ വിഷയം. ഗേറ്റ്സ് ഓഫ് ഹെവൻ എന്ന പരമ്പരയിൽ ഇസ്രയേൽ നിർമ്മിച്ച മതിലിന്റെ കവാടങ്ങൾ പകർത്തിയിരിക്കുന്നു.[5][6][7]

  1. 1.0 1.1 "Rula Halawani". World Press Photo. Archived from the original on 2018-03-15. Retrieved 2019-03-26.
  2. 2.0 2.1 "Rula Halawani". Ayyam Gallery.
  3. Bajaj, Kriti. "Negation and nostalgia: Palestinian photographer Rula Halawani – interview | Art Radar". Art Radar Journal (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2019-02-07. Retrieved 2019-02-05. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "Rula Halawani". nadour.org.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-26.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-26.
  7. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018

.

"https://ml.wikipedia.org/w/index.php?title=റുല_ഹലാവാനി&oldid=3808037" എന്ന താളിൽനിന്ന് ശേഖരിച്ചത്