ഭാരതീയയായ ഡോക്യുമെന്ററി സംവിധായികയാണ് ആഫ്രാ ഷഫീഖ‌്. ഗോവയും ബാംഗ്ലൂരും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.വീഡിയോ എഡിറ്റർ, ഇല്യുസ്ട്രേറ്റർ, അനിമേഷൻ വിദഗ്ദ്ധ, ക്യൂറേറ്റർ എന്നീ നിലകളിലൊക്കെ ടെലിവിഷനിലും മറ്റു മേഖലകളിലുമായി പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്ത മാധ്യമങ്ങളിലും ഇടങ്ങളിലും ഈ പരിചയ സമ്പന്നത ഉപയോഗപ്പെടുത്തി കലാവിഷ്കാരം നടത്തുന്നതാണ് ആഫ്രാ ഷഫീഖ‌ിന്റെ രീതി.

ആഫ്രാ ഷഫീഖ‌്
ജനനം
ബാംഗ്ലൂർ
ദേശീയതഇന്ത്യൻ
തൊഴിൽഡോക്യുമെന്ററി സംവിധായിക
അറിയപ്പെടുന്നത്ഡോക്യുമെന്ററി
അറിയപ്പെടുന്ന കൃതി
സുൽത്താനാസ് റിയാലിറ്റി

പുരസ്കാരങ്ങൾ

തിരുത്തുക

ആഫ്രയുടെ സുൽത്താനാസ് റിയാലിറ്റി എന്ന ഇന്ററാക്ടീവ് മൾട്ടി മീഡിയ രചനക്ക് ബൾഗേറിയയിൽ നടന്ന കമ്പ്യൂട്ടർ സ്പെയിസ് ഫെസ്റ്റിവലിൽ പുരസ്കാരം ലഭിക്കുകയുണ്ടായി. [1]

കൊച്ചി മുസിരിസ് ബിനാലെ 2018

തിരുത്തുക

സുൽത്താനാസ് റിയാലിറ്റി എന്ന ഇന്ററാക്ടീവ് മൾട്ടി മീഡിയ രചനയും സ്റ്റി ഇച് എന്ന പ്രോജക്ടുമാണ് ബിനാലെയിൽ അവതരിപ്പിച്ചത്. ആർക്കൈവുകൾ, പ്രസിദ്ധീകൃത രചനകൾ എന്നിവയ്ക്ക് അവയുടെ യഥാർത്ഥ സ്രഷ്ടാക്കളായവരുടെയും വർത്തമാനകാല പ്രേക്ഷകരുടെയും ആന്തരികജീവിതങ്ങളെക്കുറിച്ച് എന്തൊക്കെയാണ് വെളിപ്പെടുത്താനുള്ളതെന്ന അന്വേഷണമാണ്, സുൽത്താനാസ് റിയാലിറ്റി എന്ന രചനയിൽ ആഫ്ര നടത്തുന്നത്. സാമൂഹികാചാരങ്ങളെ വെല്ലു വിളിച്ചിരുന്ന ഇന്ത്യൻ സ്ത്രീകളെ കുറിച്ചുള്ള കഥകളോട് അഭിനിവേശമുണ്ടായിരുന്ന സുൽത്താന എന്ന സുപ്രധാന ഇന്ത്യൻ സ്ത്രി കഥാപാത്രത്തെ കുറിച്ചുളളതാണ് സുൽത്താനാസ് റിയാലിറ്റി എന്ന ഈ അനിമേറ്റഡ് പ്രോജക്ട്.

ബിനാലെയ്ക്കുവേണ്ടി സ്റ്റി ഇച് എന്ന ഒരു പുതിയ പ്രോജക്ടും അവതരിപ്പിച്ചു. വിക്ടോറിയൻ ഇംഗ്ലണ്ടിലെ തുന്നൽ പണികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെയും അവരുടെ ഉൽപ്പന്ന ങ്ങളുടെയും ആർക്കെവൽ ചിത്രങ്ങളുടെ ഗവേഷണത്തിൽ നിന്നാണ് ഈ പ്രോജക്ട് ആരംഭിക്കുന്നത്. ഗാർഹസ്ത്യ തൊഴിലുകൾക്കുള്ളിൽ വ്യാപൃതരാക്കി സ്ത്രീകളെ നിർത്തുന്നതിനായി നീണ്ടകാലത്തോളം സ്വീകാര്യപ്രവൃത്തിയായിരുന്ന തുന്നൽ പ്രക്രിയയുടെ അതിരുകവിഞ്ഞ സാധ്യത ആഫ്ര വീണ്ടെടുക്കുന്നു. ഒപ്പം സർഗ്ഗാത്മകമായി ഭാവന കാണുന്നതിനും ചിന്തിക്കുന്നതിനും സ്ത്രീകളെ അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു കർതൃത്വം എന്ന നിലയിലും തുന്നലിനെ വീക്ഷണം ചെയ്യുന്നു. സ്ത്രീകൾ തുന്നുന്നതിന്റെ ചരിത്രപരമായ ചിത്രീകരണത്തോടൊപ്പം അവരുടെ ക്രോസ് സ്റ്റിച്ഡ് വസ്ത്രങ്ങളെയും ഒരുമിച്ച് ചിത്രീകരിക്കുന്നതിലൂടെ ആഫ്ര ആ സ്ത്രീകളുടെ വിധ്വംസകമായ ആന്തരിക ജീവിതങ്ങൾ വിഭാവനം ചെയ്യുന്നു.[2][3]

  1. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-04.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഫ്രാ_ഷഫീഖ‌്&oldid=3773800" എന്ന താളിൽനിന്ന് ശേഖരിച്ചത്