മർസിയ ഫർഹാന
ബംഗ്ലാദേശി കലാകാരിയാണ് മർസിയ ഫർഹാന. ദാദ, ഫ്ളക്സസ്, സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണലെ എന്നിവയുടെ കലാചരിത്രവുമായി ബന്ധപ്പെട്ടാണ് മർസിയ ഫർഹാനയുടെ താത്പര്യങ്ങൾ തുടങ്ങുന്നത്. പെയിൻറിംഗ്, പ്രതിഷ്ഠാപനങ്ങൾ, പ്രദർശനങ്ങൾ, വിഡിയോ പ്രതിഷ്ഠാപനങ്ങൾ എന്നിവയിലധിഷ്ഠിതമാണ് അവരുടെ സൃഷ്ടികൾ.[1]
മർസിയ ഫർഹാന | |
---|---|
ജനനം | ധാക്ക, ബംഗ്ലാദേശ് |
ദേശീയത | ബംഗ്ലാദേശി |
തൊഴിൽ | കലാകാരി |
പുരസ്കാരങ്ങൾ
തിരുത്തുക- ലണ്ടൻ യൂണിവേഴ്സിറ്റി ഓഫ് ആർട്സിലെ ഇനോവേഷൻ പുരസ്ക്കാരം(2014)
കൊച്ചി മുസിരിസ് ബിനാലെ 2018
തിരുത്തുകഇക്കോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീഫാൾ എന്ന പ്രതിഷ്ഠാപനമാണ് ബിനലെയിൽ അവതരിപ്പിച്ചത്. പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലായിരുന്നു പ്രദർശനം. [2][3]കേരളം അനുഭവിച്ച വലിയ പ്രളയത്തിൻറെ നേർക്കാഴ്ചയാണ് ഫർഹാനയുടെ ഈ പ്രതിഷ്ഠാപനം. ഫ്രിഡ്ജ്, അലമാര, ടിവി, വാഷിംഗ് മെഷീൻ തുടങ്ങി എല്ലാം തല കീഴായി തൂങ്ങിക്കിടക്കുന്നു. മേൽക്കൂരയിൽ നിന്നും ഉരുക്ക് കയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. മനുഷ്യൻ പ്രകൃതിയോട് എങ്ങനെ പെരുമാറുന്നുവോ അതു തന്നെ തിരിച്ചും പ്രതീക്ഷിക്കാമെന്നാണ് ഫർാനയുടെ അഭിപ്രായം. . ചരിത്രത്തിൻറെ പരിണാമസന്ധിയിൽ പെട്ട് പോയി താഴേക്ക് പതിക്കുന്ന മനുഷ്യകുലത്തെയാണ് തലകീഴായി കിടക്കുന്ന ഗൃഹോപകരണങ്ങൾ സൂചിപ്പിക്കുന്നത്. തത്ത്വദീക്ഷയില്ലാതെ ഭൂമിയെ ചൂഷണം ചെയ്യുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളാണ് ഈ പ്രതിഷ്ഠാപനം വിവരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-16.