ഒരു ഭാരതീയ ചിത്രകലാകാരിയാണ് ശിൽപ്പാ ഗുപ്ത (ജനനം. 1976). മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.[1]

ശിൽപ്പാ ഗുപ്ത
Sans titre (Xe Biennale de Lyon) (4103274633).jpg
Untitled artwork by Shilpa Gupta (2009)
ജനനം
മുംബൈ
ദേശീയതഇന്ത്യ
തൊഴിൽചിത്രകാരി

ജീവിതരേഖതിരുത്തുക

മുംബൈയിൽ ജനനം. ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു. കാണികൾക്കു പങ്കെടുക്കാവുന്ന ഇൻസ്റ്റലേഷനുകളാണ് ശിൽപ്പ സൃഷ്ടിക്കുന്നത്.[2]

പ്രദർശനങ്ങൾതിരുത്തുക

ഗോതെബോർഗ് ബയനിയൽ(2017, 2015), ഹവാന ബയനിയൽ(2015, 2006), എട്ടാം ബർലിൻ ബിനാലെ(2014), ഷാർജാ ബിനാലെ(2013), ന്യൂ മ്യൂസിയം ട്രിയനിൽ(2009), ബിനാലെ ഡെ ലിയോൺ(2009), ഗ്വാങ്ഷു ബിനാലെ(2008), യോക്കോഹാമ ട്രിനലെ(2008), ലിവർപൂൾ ബയനിയൽ(2006), കൊച്ചി മുസിരിസ് ബിനാലെ 2018 എന്നിവയിലും ഓക്ക്‌ലാന്റ്, സെവിൽ, സിയോൾ, ഹവാന, സിഡ്നി, ഷ്ങ്ഹായി ബിനലെകളിലും പങ്കെടുത്തിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനാലെ 2018തിരുത്തുക

 
ഫോർ ഇൻ യുവർ ടങ്, ഐ കാൻ നോട്ട് ഫിറ്റ് - 100 ജയിൽഡ് പോയറ്റ്സ്, കാണുന്നവർ
 
ഫോർ ഇൻ യുവർ ടങ്, ഐ കാൻ നോട്ട് ഫിറ്റ് - 100 ജയിൽഡ് പോയറ്റ്സ്

ഫോർ ഇൻ യുവർ ടങ്, ഐ കാൻ നോട്ട് ഫിറ്റ് - 100 ജയിൽഡ് പോയറ്റ്സ് എന്ന ശബ്ദ പ്രതിഷ്ഠാപനമാണ് അവതരിപ്പിച്ചത്. കവിതത്താൾ തുളച്ചു നിൽക്കുന്ന നൂറു കുന്തങ്ങളിൽ വച്ചിരിക്കുന്ന സംസാരിക്കുന്ന നൂറു മൈക്കുകൾ ഈ സൃഷ്ടിയിലുണ്ട്. ഓരോ മൈക്കിൽ നിന്നും ഒരേ സമയത്ത് മറ്റൊരു കവിയുടെ വരികൾ പുറപ്പെടും വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലെ ഓരോ കവിയും അവരവരുടെ കാലങ്ങളിൽ കവിതയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും തുറുങ്കിൽ അടയ്ക്കപ്പെട്ടവരാണ്. [3]

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-16.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-16.
  3. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
"https://ml.wikipedia.org/w/index.php?title=ശിൽപ്പാ_ഗുപ്ത&oldid=3792061" എന്ന താളിൽനിന്ന് ശേഖരിച്ചത്