സിംഗപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കലാകാരിയും എഴുത്തുകാരിയുമാണ് ശുഭഗി റാവു.

ശുഭഗി റാവു
ജനനം
ശുഭഗി റാവു
തൊഴിൽസിംഗപ്പൂർ

ജീവിതരേഖ

തിരുത്തുക

ഡൽഹി സർവകലാശായിൽ നിന്നു ബിരുദവും സിംഗപ്പൂർ സർവകലാശായിൽ നിന്നു എം.എഫ്.എ ബിരുദവും നേടി. 2014 മുതൽ പുസ്തകങ്ങൾ നശിപ്പിക്കുന്നതിനെക്കുറിച്ച് ശുഭഗി ഗവേഷണം നടത്തിവരികയാണ്. ഈ ഗവേഷണ ഫലങ്ങൾ ക്രോഡീകരിച്ച് 'പൾപ്: എ ഷോർട്ട് ബയോഗ്രഫി ഓഫ് ദി ബാനിഷ്ഡ് ബുക്ക് എന്ന പേരിൽ പുസ്തകവും ശുഭഗി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൻറെ ആദ്യ ഭാഗമായ 'റിട്ടൺ ഇൻ ദി മാർജിൻസി'ന് എപിബി സിഗ്നേച്ചർ പ്രൈസ് 2018 ൻറെ ജൂറേഴ്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. സിംഗപ്പൂർ ലിറ്ററേച്ചർ പ്രൈസ് 2018 ലെ ചുരുക്കപ്പട്ടികയിലും ഈ പുസ്തകം ഇടം നേടിയിരുന്നു.

സൃഷ്ടികൾ

തിരുത്തുക
  • 'പൾപ്: എ ഷോർട്ട് ബയോഗ്രഫി ഓഫ് ദി ബാനിഷ്ഡ് ബുക്ക്'
  • 'റിട്ടൺ ഇൻ ദി മാർജിൻസ്'

കൊച്ചി മുസിരിസ് ബിനലെ 2018

തിരുത്തുക
 
ശുഭഗി റാവുവിന്റെ കൊച്ചി മുസിരിസിലെ നാലാം പതിപ്പിലെ പ്രതിഷ്ഠാപനം, 'റൗളിന്റെ കാഴ്ചയും വായനാമുറിയും' (ഒരു ഭാഗം)

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൻറെ പ്രധാന വേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലെ കടലിനോട് അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിലാണ് വായനാശാലകളെ കലാരൂപമാക്കിയ ശുഭഗി റാവുവിൻറെ പ്രതിഷ്ഠാപനം. വീഡിയോ, ഫോട്ടോ, പ്രതിഷ്ഠാപനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ശുഭഗിയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. 'റൗളിന്റെ കാഴ്ചയും വായനാമുറിയും' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനത്തിൽ വായനശാലകളെ തകർക്കുന്നതിലൂടെ എങ്ങനെയാണ് ചരിത്രം തിരുത്തിയെഴുതുന്നതെന്നും പറയുന്നു. പകുതി കഥയും പകുതി യാഥാർത്ഥ്യവുമായ രചനാരീതിയാണ് ശുഭഗി തൻറെ പ്രതിഷ്ഠാപനത്തിന് നൽകിയിരിക്കുന്നത്. പുസ്തക കള്ളക്കടത്തുകാരുടെ ഭൂപടം ലഭിക്കുന്ന എസ് റൗൾ എന്ന കേണൽ ഓഫീസറിലൂടെയാണ് ഈ പ്രതിഷ്ഠാപനം പുരോഗമിക്കുന്നത്. കൊച്ചിയിലെ പ്രാദേശിക വായനശാലക്കാരും എഴുത്തുകാരുമെല്ലാം ഇതിൻറെ വീഡിയോ പ്രതിഷ്ഠാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ശാസ്ത്രപഠനം, സാങ്കേതിക ഉത്പന്നങ്ങൾ, സാഹിത്യ രചനകൾ, മാറ്റി നിറുത്തപ്പെട്ട ചരിത്രങ്ങൾ എന്നിവയിലാണ് ശുഭഗിയുടെ താത്പര്യവും സൃഷ്ടികളുമെന്ന് അനിത ദുബെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അച്ചടി ശാലകളിൽ കാണാറുള്ള പഴയ അച്ചു നിരത്തുന്ന തടി ഉപകരണങ്ങളാണ് ശുഭഗിയുടെ പ്രദർശനത്തിൽ നമ്മുടെ കാഴ്ചയിൽ ആദ്യം ഉടക്കുന്നത്. പിന്നീട് കൊച്ചിയിലെ വായനശാലകളിലെ പഴയ പുസ്തകങ്ങളുടെ വലിയ ചിത്രങ്ങളും കാണാം. അതിനു ശേഷമാണ് റൗളിലൂടെ കഥ പറയുന്ന വീഡിയോ പ്രതിഷ്ഠാപനം. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ദൃശ്യഭംഗിയും അതോടൊപ്പം ചിന്തോദ്ദീപകങ്ങളായ അടിക്കുറിപ്പുകളും ഇതിൻറെ മിഴിവ് കൂട്ടുന്നു[1][2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2018-12-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2018-12-24.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശുഭഗി_റാവു&oldid=3982321" എന്ന താളിൽനിന്ന് ശേഖരിച്ചത്