രെഹാന സമൻ
ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കലാകാരിയും ചലച്ചിത്ര സംവിധായികയുമാണ് റെഹാന സാമാൻ (ജനനം. 1982, ഹെക്മണ്ട്‌വൈക്, യുകെ). [1]പലരുമായുള്ള സംഭാഷണങ്ങളിലൂടെയും സഹകരണത്തിന്റെയും ഫലമാണ് അവരുടെ സിനിമകൾ. പൗലോ ഫ്രെയെയറിന്റെ രചനകളാലും കറുത്ത ഫെമിനിസ്റ്റ് ചിന്തയിൽ വേരൂന്നിയ സാമൂഹിക മനഃശാസ്ത്രം തുടങ്ങിയ റാഡിക്കൽ അധ്യായങ്ങളാൽ സ്വാധീനിക്കപ്പെട്ടവയാണ് അവരുടെ രചനകൾ.[2]
രെഹാന സമൻ | |
---|---|
ജനനം | ലണ്ടൻ |
ദേശീയത | ലണ്ടൻ |
തൊഴിൽ | കലാകാരി, ചലച്ചിത്ര സംവിധായായിക |
അറിയപ്പെടുന്നത് | കലാകാരി |
ജീവിതരേഖ
തിരുത്തുക2001 ൽ ഗോൾഡ്സ്മിത്ത് കോളേജ്, ലണ്ടൻ യുകെ യിൽ നിന്നും ഫൈൻ ആർട്ട് ബിഫ്എ ബിരുദവും 2011 ൽ ഫൈൻ ആർട്ടിൽ ബിരുദാനന്തര ബിരുദവും നേടി.
പുരസ്കാരങ്ങൾ
തിരുത്തുക- 2017 ൽ പോൾ ഹാംലിൻ പുരസ്കാരം
- ബ്രിട്ടീഷ് കൌൺസിലിന്റെ ഗവേഷണസഹായം മ്യൂസിയോ ഡി ആർർട്ട് കാരില്ലോ ഗിൽ, മെക്സിക്കോ സിറ്റിയോടൊപ്പം (2015)
- ബെയ്റൂത്തിൽ ഗ്യാസ് വർക്സ് ഇന്റർനാഷണൽ ഫെലോഷിപ്പ് (2013)
പ്രദർശനങ്ങൾ
തിരുത്തുക- സെർപന്റൈൻ പ്രോജക്ട്സ്, ലണ്ടൻ, യുകെ (2018);
- സിസിഎ, ഗ്ലാസ്ഗോ, യുകെ (2018);
- മെറ്റീരിയൽ ആർട്ട് ഫെയർ IV, മെക്സിക്കോ സിറ്റി, മെക്സിക്കോ (2017)
കൊച്ചി മുസിരിസ് ബിനാലെ 2018
തിരുത്തുകതന്റെ ഗവേഷണങ്ങളുടെയും സഹകരണങ്ങളുടെയും ആദ്യപടിയായി റെഹാന സ്വീകരിക്കുന്നത് വിമർശനാത്മകമായ അധ്യാപന സമ്പ്രദായത്തെയാണ്. 2018 ൽ ലിവർപൂൾ ബിനാലെയുമായി ചേർന്ന് നിർമ്മിച്ച ഹൗ ഡസ് ആൻ ഇൻവിസിബിൾ ബോയ് ഡിസപ്പിയർ എന്ന രചനയാണ് അവതരിപ്പിച്ചത്. ലിവർപൂൾ ബ്ലാക്ക് വിമൻ ഫിലിം മേക്കർസ് എന്ന സംഘടനയുമായി ഒമ്പതു മാസം ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ നിന്നാണ് ഈ സിനിമയുടെ ജനനം. [3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-26.
- ↑ അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018