സിസ്റ്റർ ലൈബ്രറി
കൊച്ചി-മുസിരിസ് ബിനാലെ 2018 ൽ മറ്റ് ബിനാലെകളുടെ ക്യൂറേറ്റർമാരെ ഉൾപ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങൾ തയ്യാറാക്കിയ ഇൻഫ്രാ പ്രൊജക്ടുകളിൽ ഒന്നാണ് സിസ്റ്റർ ലൈബ്രറി .
നാല് ഇൻഫ്രാ പ്രൊജക്ടുകളാണ് 108 ദിവസം നീണ്ടു നിൽക്കുന്ന കൊച്ചി ബിനാലെയിൽ ഉൾപ്പെടുത്തുന്നത്. വിജ്ഞാന പരീക്ഷണശാല എന്നാണ് ഇതിന് ക്യൂറേറ്റർ അനിത ദുബെ നൽകിയിരിക്കുന്ന പേര്. എഡിബിൾ ആർക്കൈവ്സ്, സിസ്റ്റർ ലൈബ്രറി, ശ്രീനഗർ ബിനാലെ, വ്യാംസ് പ്രൊജക്ട് എന്നിവയാണ് ഇൻഫ്രാ പ്രൊജക്ടുകൾ. [1]
വർത്തമാനകാലത്തെ വായന, കാഴ്ച എന്നിവയുമായി ബന്ധപ്പെട്ടുള്ള, പെണ്ണെഴുത്തിൻറെ 100 പുസ്തകങ്ങളുമായി സഞ്ചരിക്കുന്നതാണ് സിസ്റ്റർ ലൈബ്രറി. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്വി താമിയാണ് ഇതിൻറെ സ്രഷ്ടാവ്. സഞ്ചാരത്തിൻറെ ഭാഗമായി സിസ്റ്റർ ലൈബ്രറി കൊച്ചിയിലെത്തുമ്പോൾ സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കും. മുംബൈ, ഡൽഹി, പുണെ, ബംഗളുരു, ഗോവ എന്നിവിടങ്ങളിലാണ് സിസ്റ്റർ ലൈബ്രറി സഞ്ചരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-27. Retrieved 2018-12-13.