ഡച്ച് ചിത്രകാരിയും ഫോട്ടോഗ്രാഫറുമാണ് യൂൾ ക്രായ്യേർ(ജനനം. 31 ഒക്ടോബർ 1970). ശിൽപ്പങ്ങളും വീഡിയോ പ്രതിഷ്ഠാപനങ്ങളും മാധ്യമമാക്കി കലാ സൃഷ്ടികൾ അവതരിപ്പിക്കാറുണ്ട്. റോട്ടർഡാമിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബിരുദം നേടി.

യൂൾ ക്രായ്യേർ
ജനനം
ആസ്സെൻ, നെതെർലാൻഡ്സ്
ദേശീയതഡച്ച്
തൊഴിൽഫോട്ടോഗ്രാഫർ
 

ഏതെങ്കിലുമൊരു വ്യക്തിയുടെ കഥ എടുത്തുകാട്ടുന്നവയല്ല യൂൾക്രായ്യേറിന്റെ ശരീരവർണ്ണനകൾ. മറിച്ച്, ഒരു ശരീരം അതിന്റെ അനവധി നിലകകളിൽ പ്രദർശിപ്പിച്ചേക്കാവുന്ന വൈകാരികവും ആത്മീയവുമായ അവസ്ഥകളുടെബാഹുല്യമാണ് ഈ ചിത്രങ്ങൾ പങ്കുവക്കുന്നത്. തുറന്ന വായോ, കുനിഞ്ഞ് ഇരിപ്പോ പോലെ വിലക്ഷണമായ ചളിവുകളും വക്രതകളുമുള്ള രൂപങ്ങളെ അവതരിപ്പിക്കുന്ന ക്രായ്യേറിന്റെ ഫോട്ടോകളും ചാർക്കോൾ വരകളും നമ്മുടെ ശാരീരികാസ്തിത്വങ്ങൾ എങ്ങനെ നമ്മുടെ മനസ്സുകളിലേക്കുള്ള പാലങ്ങൾ ആകുന്നുവെന്ന് വെളിപ്പെടുത്തുന്നു. [1]

കൊച്ചി മുസിരിസ് ബിനാലെ 2018

തിരുത്തുക
 
യൂൾ ക്രായ്യേർ, രചന കൊച്ചി-മുസിരിസ് ബിനലെ 18 ൽ

പ്രകൃതിയിലെ ജീവജന്തുക്കളുമായി മനുഷ്യശരീരത്തെ ചേർത്ത് വയ്ക്കുന്ന ഇവരുടെ ഫോട്ടോ പരമ്പരകളും വീഡിയോ സൃഷ്ടികളുമാണ് പ്രദർശിപ്പിച്ചിരുന്നത്. തേളുകൾ, മൂങ്ങകൾ, പടർന്നു കയറുന്ന മുന്തിരിവള്ളികൾ എന്നിവയിൽ മനുഷ്യരൂപങ്ങളെ ചേർത്ത് വയ്ക്കുന്നു. തൊലിക്കിടയിലൂടെ കാണുന്ന അവരുടെ അസ്ഥിവ്യൂഹത്തിന്റെ കാഴ്ചകൾ, മനുഷ്യശരീരത്തിൻറെ ഘടന എങ്ങനെ പ്രകൃതിയിലെ മറ്റ് ശാരീരിക ഘടനകളുമായി സാദൃശ്യം പുലർത്തുന്നു എന്ന് കാട്ടിത്തരുന്നു. മനുഷ്യജീവിതത്തിന്റെ പ്രാപഞ്ചിക തലങ്ങളുമായി സംവദിക്കുന്ന കാവ്യാത്മകമായ പഴഞ്ചാല്ലുകളും പ്രതീകങ്ങളും ചിത്രീകരിക്കാനായി മനുഷ്യരൂപങ്ങളെ പ്രതീകാത്മക ചിത്രങ്ങളുമായി ചേർത്ത് വെച്ചിരുന്ന പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ ' എംബ്ലെമാറ്റ' അഥവാ ബ്ലാക്ക് ആൻഡ് വൈറ്റ് കല്ലച്ച് (ലിത്തോഗ്രാഫ്) ചിത്രങ്ങളും മറ്റ് അച്ചടി വസ്തുക്കളുമായി സാദൃശ്യമുണ്ട് ഇവരുടെ കലാസൃഷ്ടികൾക്ക്. .[2][3][4]കാണുന്ന ഏതൊരാളിൻറെയും ഭാവനയ്ക്കനുസരിച്ച് വ്യാഖ്യാനിക്കാവുന്ന പാത്രങ്ങളായി തന്റെ സൃഷ്ടികളെ കാണുന്ന ക്രായ്യേർ അവയെ ഗ്രീക്ക് പുരാണ കഥകളിലെ പല തലകൾ ഉള്ള ഹൈഡ്ര എന്ന ജീവിയോടാണ് ഉപമിച്ചിരിക്കുന്നത്.

  1. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  2. Casper, J. (2014). "Penumbrae, Modern Dutch Surreal Photography". Lensculture.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-15.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-15.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യൂൾ_ക്രായ്യേർ&oldid=3789465" എന്ന താളിൽനിന്ന് ശേഖരിച്ചത്