ഭാരതീയനായ ഒരു നിശ്ചലഛായാഗ്രാഹകനാണ് വിക്കി റോയ‌് (Vicky Roy). ഡൽഹി കേന്ദ്രീകരിച്ചാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. [1][2] വേൾഡ് ട്രേഡ് സെൻറർ പുനർനിർമ്മാണം ഫോട്ടോ ഡോക്യുമെൻറ് ചെയ്യുന്നതിനായി 2008 ൽ യു എസ് ആസ്ഥാനമായ മെയ്ബാഷ് ഫൗണ്ടേഷൻ ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്തിരുന്നു.[3]

വിക്കി റോയ‌്
ജനനം
ബംഗാൾ
ദേശീയതഇന്ത്യൻ
തൊഴിൽനിശ്ചല ഛായാഗ്രാഹകൻ

ജീവിതരേഖ

തിരുത്തുക

പതിനൊന്നാം വയസ്സിൽ ബംഗാളിലെ നാട്ടിൻപുറത്തെ വീട് വിട്ടിറങ്ങി ഡൽഹിയിൽ ആക്രി പെറുക്കി നടന്നു. തെരുവ് ബാല്യങ്ങൾക്കായി പ്രവർത്തിക്കുന്ന സലാം ബാലക് ട്രസ്റ്റ് ഏറ്റെടുത്ത് പുനരധിവസിപ്പിച്ചു. ത്രിവേണി കലാ സംഗം എന്ന സ്ഥാപനത്തിൽ ഫൊട്ടോഗ്രഫി പഠിച്ചു. പിന്നീട് ഫാമിലി ഫോട്ടോകളെടുക്കുന്നതിൽ പ്രശസ്തനായ അനായ് മാനിനൊപ്പം പരിശീലനം നടത്തി. ന്യൂ യോർക്കിലെ ഇൻറർനാഷണൽ സെൻറർ ഫോർ ഫോട്ടോഗ്രഫിയിൽ ഡോക്യുമെൻററി ഫോട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കി.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക
  • 2014 ലെ എം ഐ ടി മീഡിയ ഫെല്ലോഷിപ്പ്.
  • 2016 ൽ, ഫോർബ്സ് ഏഷ്യ പുറത്തിറക്കിയ '30 അണ്ടർ 30' പട്ടികയിൽ ഉൾപ്പെട്ടിരുന്നു.[4]

കൊച്ചി മുസിരിസ് ബിനലെ 2018

തിരുത്തുക

ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിൽ സ്ട്രീറ്റ് ഡ്രീംസ്, ദിസ് സ്കാർഡ് ലാൻഡ്: ന്യൂ മൗണ്ടൈൻ സ്കേപ്സ് എന്നിങ്ങനെ ഇദ്ദേഹത്തിൻറെ ഹൈ കോൺട്രാസ്റ്റ് ബ്ളാക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നത്. ശാക്തീകരണവിരുദ്ധതയും മുതലാളിത്ത ആഗ്രഹങ്ങൾക്ക് നൽകേണ്ടിവന്ന വിലയുമാണ് പ്രതിപാദ്യവിഷയങ്ങൾ. ആദ്യത്തേത് മാനുഷികമൂല്യങ്ങൾ ചർച്ചചെയ്യുമ്പോൾ രണ്ടാമത്തേത് മാനവികവിരുദ്ധതയും ചർച്ചചെയ്യുന്നു. ഇവ രണ്ടും ചേർത്തുവെയ്ക്കുമ്പോൾ രാജ്യത്തെ ദരിദ്രരായ കുട്ടികളും അപകടത്തിലായ പ്രകൃതിയുടെ ആവാസവ്യവസ്ഥയും തമ്മിലുള്ള സാമ്യതയുടെ നേർക്കാഴ്ച ആസ്വാദകൻറെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നു. ഇവ രണ്ടും രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ ശക്തികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവയാണ്. സ്ട്രീറ്റ് ഡ്രീംസ് എന്ന സൃഷ്ടിയിലൂടെ റയിൽവേ സ്റ്റേഷനുകളിൽ ദിവസേന പ്രകടനം നടത്തുന്ന തെരുവുകുട്ടികളുടെ നേർചിത്രം അതേപടി പകർത്തിയിരിക്കുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ നടുവിലെ ചവറുകൂനകൾ നഗരജീവിതത്തിൻറെ മറ്റൊരുവശം വരച്ചുകാട്ടുന്നു.

ദിസ് സ്കാർഡ് ലാൻഡ്: ന്യൂ മൗണ്ടൈൻ സ്കേപ്സ് എന്ന സൃഷ്ടി ഹിമാചൽപ്രദേശിലെ പർവ്വതനിരകളിലെ പ്രകൃതിദൃശ്യത്തിന് വന്ന മാറ്റം പ്രതിഫലിപ്പിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-02-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-02-12.
  3. https://www.deshabhimani.com/news/kerala/at-biennale-photographer-vicky-roy-shows-the-bleak-reality-of-life/781608
  4. "DTU Times". Retrieved 2020-09-10.
"https://ml.wikipedia.org/w/index.php?title=വിക്കി_റോയ‌്&oldid=3791588" എന്ന താളിൽനിന്ന് ശേഖരിച്ചത്