കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

ഭാരതത്തിലെ ഒരു ഇടതു രാഷ്ട്രിയ കക്ഷി

ഭാരതത്തിലെ ഏറ്റവും പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അഥവ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. 1925 ഡിസംബർ 26 ന് കാൺപൂരിലാണ് സി.പി.ഐ രൂപീകരിച്ചത്.[1]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
South Asian Communist Banner.svg
ജനറൽ സെക്രട്ടറി ഡി. രാജ
ലോകസഭാ നേതാവ് കെ. സുബ്ബരായൻ
രാജ്യസഭാ നേതാവ് ബിനോയ് വിശ്വം
സ്ഥാപിത വർഷം 26 ഡിസംബർ 1925 (95 വർഷങ്ങൾക്ക് മുമ്പ്) (1925-12-26)
മുഖ്യ കാര്യാലയം അജോയ് ഭവൻ , കോടലാ മാർഗ്ഗ്, ന്യൂ ഡൽഹി - 110002
മുന്നണി ഇടതുപക്ഷ ജനാധിപത്യ മുന്നണി
ആശയ സംഹിതകൾ കമ്യൂണിസം
പ്രസിദ്ധീകരണങ്ങൾ
വിദ്യാർഥി സംഘടന എ.ഐ.എസ്.എഫ്.
യുവ സംഘടന എ.ഐ.വൈ.എഫ്.
മഹിള സംഘടന എൻ.എഫ്.ഐ.ഡബ്ല്യു.
തൊഴിലാളി സംഘടന എ.ഐ.ടി.യു.സി. ബി.കെ.എം.യു
കർഷക സംഘടന ആൾ ഇന്ത്യാ കിസാൻ സഭ (അജോയ് ഭവൻ)
തിരഞ്ഞെടുപ്പു ചിഹ്നം
അരിവാൾ നെൽകതിർ
വെബ്‌സൈറ്റ് cpikerala.org
അനുബന്ധ ലേഖനങ്ങൾ ഇന്ത്യൻ രാഷ്ട്രീയം

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ്

സി.പി.ഐ. സംസ്ഥാന സമ്മേളനം കൊല്ലം-2012
സംസ്ഥാന സമ്മേളനം 2015
22 -ാ‍ം പാർട്ടി കോൺഗ്രസ്
സംസ്ഥാന സമ്മേളനം

ആന്ധ്രാ പ്രദേശ്‌, മണിപ്പൂർ, ഝാ‍ർഖണ്ഡ്‌, കേരളം, തമിഴ്‌നാട്‌, പശ്ചിമ ബംഗാൾ, ത്രിപുര, തെലങ്കാന, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ സി.പി.ഐയുടെ ശക്തി കേന്ദ്രങ്ങളാണ്.

കേരളത്തിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് സി.പി.ഐ. കാനം രാജേന്ദ്രൻ കേരള ഘടകത്തിന്റെ സെക്രട്ടറി. പതിനഞ്ചാം കേരള നിയമസഭയിൽ നാലു പ്രധാന വകുപ്പുകളുടെ ചുമതല കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ജി. ആർ. അനിൽ, എന്നീ സി.പി.ഐ. മന്ത്രിമാർക്കാണ്.

ചരിത്രംതിരുത്തുക

*കമ്യൂണിസ്റ്റ് ചരിത്രം*

  ഒരുകാലത്ത് രാജ്യത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് കനൽത്തരി മാത്രമായത് പാർട്ടി തന്നെ അതിനായി അദ്ധ്വാനിച്ചതുകൊണ്ടാണ്. അടവുനയങ്ങൾ മാത്രമുള്ള ഒരു രാഷ്ട്രീയ പാർട്ടി, സ്വന്തം ക്രഡിബിലിറ്റി സ്വയം നഷ്ടപ്പെടുത്തി പട്ടടയിൽ ചെന്നുകയറുകയായിരുന്നു.

  സ്വാതന്ത്ര്യസമരത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ചതിച്ചു എന്നതിന്റെ രേഖകൾ ആദ്യമായി  പൊതുമദ്ധ്യത്തിൽ എത്തിച്ചത് അരുൺ ഷൂരി ആയിരുന്നു. The Great Betrayal എന്നപേരിൽ നാഷണൽ ആക്കൈവ് രേഖകൾ ആസ്പദമാക്കി ലേഖനം എഴുതുകയും, The Only Fatherland എന്നപേരിൽ പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ലഭിക്കാത്ത നിരവധി രേഖകളും വിശദാംശങ്ങളും കേരളീയത്തിന് ലഭ്യമാണ്.

  വിഷയത്തിലേയ്ക്ക് വരാം.

  സ്വന്തം നാടിനെയും ജനങ്ങളെയും അണികളെയും ചതിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്ക് വളരാനോ നിലനിൽക്കാനോ സാധിക്കുമോ? അത്തരമൊരു ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ നിർണ്ണായകമായ ഘട്ടത്തിൽ, കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ ജനതയെയും നാടിനെയും ചതിച്ചു. കമ്യൂണിസ്റ്റ് പിതൃഭൂമിയും സ്വർഗ്ഗഭൂമിയുമായിരുന്ന സോവിയറ്റ് യൂണിയനും, കമ്യൂണിസ്റ്റ് ഏകാധിപതിയും കോടിക്കണക്കിന് കർഷകരെയും തൊഴിലാളികളെയും കൊന്നൊടുക്കിയ ജോസഫ് സ്റ്റാലിൻ എന്ന നരാധമനും വേണ്ടിയായിരുന്നു ആ ചതി.

  <<1941 വരെയുള്ള ലോകക്രമം>>

  ലോക കമ്യൂണിസ്റ്റ് പാർട്ടികളെ എല്ലാം ഒരു കുടക്കീഴിലാക്കി നിയന്ത്രിച്ച് ലോക ശക്തിയാക്കാനായി സോവിയറ്റ് യൂണിയൻ സ്ഥാപിച്ച “കമ്യൂണിസ്റ്റ് ഇൻറർനാഷണൽ” എന്ന സംവിധാനം, സ്റ്റാലിൻ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയെ നിയന്ത്രിച്ചിരുന്നത് സോവിയറ്റ് യൂണിയനും അവരുടെ താൽപര്യങ്ങളുമായിരുന്നു എന്ന് ചുരുക്കം. അതിനെ ഒരു രാജ്യത്തിൻറെ മാത്രം താൽപര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന സങ്കുചിത നിലപാടിനെക്കാൾ സ്വതന്ത്രവും വിശാലവുമാണ്‌ എന്ന മട്ടിലായിരുന്നു കമ്യൂണിസ്റ്റുകാർ വീക്ഷിച്ചിരുന്നത്. ദേശീയത മോശപ്പെട്ട സംഗതിയാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യത്തിന് കാരണമായത് എന്നുപറയാം.

  അക്കാലംവരെ സോവിയറ്റ് യൂണിയൻ ബ്രിട്ടൻറെ എതിർചേരിയിൽ ആയിരുന്നു. അധിനിവേശ താല്പര്യങ്ങൾ മുൻനിർത്തി, അഡോൾഫ് ഹിറ്റ്‌ലർ എന്ന ഫാസിസ്റ്റുമായി ജോസഫ് സ്റ്റാലിൻ രഹസ്യകരാർ ഉണ്ടാക്കിയിരുന്നു. പരസ്യമായ അനാക്രമണ കരാറും രഹസ്യമായി പോളണ്ട് അടക്കമുള്ള അയൽരാജ്യങ്ങളെ ആക്രമിച്ച് പങ്കിട്ടെടുക്കാനുമായി രഹസ്യമായ കരാറും. ആ രഹസ്യകരാർ പുറംവെളിച്ചം കാണുന്നത് സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് ശേഷം മാത്രമാണ്.

  അതായത്, അക്കാലമത്രയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടുകയായിരുന്നു. അത് രാജ്യത്തോടുള്ള കടപ്പാടിൻറെ ഭാഗമായിരുന്നു എന്നായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പ്രോപ്പഗണ്ട. പാർട്ടിയുടെ അക്രമമാർഗ്ഗങ്ങളും, രക്തരൂക്ഷിത വിപ്ലവചരിത്രങ്ങളും കാരണം പാർട്ടിയെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് കയ്യൂർ സമരസഖാക്കൾ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ ജയിലിലായി. ആ കാലത്തിനുശേഷം ഒരു കമ്യൂണിസ്റ്റ് പോരാട്ടചരിത്രവും നിങ്ങൾക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല.

  <<മാറിയ ലോകക്രമം>>

  എന്നാൽ 1941 ജൂണിൽ ജർമ്മനി കരാർ ലംഘിച്ച് സോവിയറ്റ് യൂണിയനെ ആക്രമിച്ചു. സ്റ്റാലിൻ രക്ഷാർത്ഥം ബ്രിട്ടൻറെ സഹായം തേടി. അങ്ങനെ ഇന്ത്യയിലെ പാർട്ടിയെ നിയന്ത്രിച്ചിരുന്ന ശക്തികൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയോടും നിലപാട് മാറ്റാൻ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയൻറെ പാർട്ടി സംവിധാനത്തോടുമാത്രം പ്രതിബദ്ധതയുണ്ടായിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അങ്ങനെ അതുവരെയുണ്ടായിരുന്ന ശത്രു പെട്ടന്ൻ മിത്രമായി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയിരുന്ന സഖാക്കൾക്ക് പുതിയ ലക്ഷ്യവും മുദ്രാവാക്യവും ലഭിച്ചു. അതുപ്രകാരം ഇതുവരെ സോവിയറ്റ് യൂണിയൻറെയും പാർട്ടിയുടെയും മിത്രമായിരുന്ന ജർമ്മനിയായി മുഖ്യശത്രു. അന്നുമുതൽക്കാണ് കമ്യൂണിസ്റ്റ് പാർട്ടി ഫാസിസ്റ്റ് വിരുദ്ധരായത്. മിത്രത്തിനെ പെട്ടന്ൻ ശത്രുവാക്കാം എന്നാൽ ശത്രുവിനെ പെട്ടന്ൻ മിത്രമാക്കാനാവില്ലല്ലോ.

  <<ആർക്കൈവ് രേഖകൾ>>

  (ഇനിയങ്ങോട്ടുള്ള വിവരങ്ങളും വിശകലനങ്ങളും എല്ലാംതന്നെ ബ്രിട്ടീഷ് ലൈബ്രറിയിൽനിന്നും ഇന്ത്യൻ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച ചരിത്ര തെളിവുകളെ അടിസ്ഥാനമാക്കിയാണ്. അല്ലാത്തവയ്ക്ക് റഫറൻസ് നൽകിയിട്ടുണ്ട്.)

  ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടവുനയങ്ങൾ പ്രതിസന്ധിയിലായി എന്ന് ബ്രിട്ടന് മനസ്സിലായി. 1942 ജനുവരി 10-ന് ഇന്ത്യൻ ബ്രിട്ടീഷ് സർക്കാരിൻറെ അഡീഷണൽ സെക്രട്ടറിയായിരുന്ന സർ റിച്ചാർഡ് ടോട്ടൻഹാം എല്ലാ പ്രവിശ്യാസർക്കാരിൻറെ സെക്രട്ടറിമാർക്കും ഒരു രഹസ്യകത്ത് അയക്കുന്നു. അതോടൊപ്പം ഒരു മെമ്മോറാണ്ടം കൂടിയുണ്ടായിരുന്നു. ഇതുവരെ ബ്രട്ടീഷുകാരെ എതിർത്തിരുന്ന ചിലർ ആ നയം മാറ്റുന്നു എന്നും അതിനാൽ ഓരോ വ്യക്തിയേയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കണം എന്നുമായിരുന്നു ആ കത്തിൻറെ ഉള്ളടക്കം. (തെളിവ്-1)

  രണ്ടാം ലോകമഹായുദ്ധം ശക്തിപ്പെട്ട സമയത്ത് ഇന്ത്യയുടെ പിന്തുണ ബ്രിട്ടന് അത്യാവശ്യമായിരുന്നു. എന്നാൽ ഈസമയത്ത് സ്വാതന്ത്ര്യസമരം കൂടുതൽ ശക്തമാക്കാനാണ് ദേശീയപ്രസ്ഥാനങ്ങൾ തീരുമാനിച്ചത്. കോണ്ഗ്രസ്, മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കാനായി സർ സ്റ്റാഫോർഡ്‌ ക്രിപ്സിന്റെ നേതൃത്വത്തിൽ ഒരു സംഘം 1942 മാർച്ച് മാസത്തിൽ ഇന്ത്യയിലെത്തി. രണ്ടാംലോകമഹായുദ്ധം കഴിഞ്ഞാലുടൻ പരിമിതമായ അധികാരങ്ങൾ സ്വദേശികൾക്ക് നൽകാമെന്ന ബ്രിട്ടൻറെ ഉറപ്പ് ഇന്ത്യയിലെ ഒരു സംഘടനയും സ്വീകരിച്ചില്ല. പൂർണ്ണ അധികാരം സ്വദേശികൾക്ക് കൈമാറണം എന്നതായിരുന്നു അവരുടെ എല്ലാം ആവശ്യം. അങ്ങനെ അവർ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.

  <<പി.സി ജോഷി-ക്രിപ്സ് ചർച്ച>>

  ദേശീയപ്രസ്ഥാനങ്ങൾ എല്ലാം കയ്യൊഴിഞ്ഞാലും കമ്യൂണിസ്റ്റ് പാർട്ടി കൈവിടില്ല എന്ന് ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. അന്നത്തെ പാർട്ടി ജനറൽസെക്രട്ടറിയായിരുന്ന പി.സി ജോഷിയുടെ സുഹൃത്തുക്കൾ മുഖേന ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ ജോഷിയുമായി രഹസ്യമായി ബന്ധപ്പെട്ടു. സർ സ്റ്റാഫോർഡ്‌ ക്രിപ്സുമായി കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. അന്ന് ജോഷിയുടെ പേരിൽ അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നു. ചർച്ചകൾക്കായി ഡൽഹിയിൽ ജോഷിക്ക് സൗകര്യപൂർവ്വം വരാനായി ജോഷിയുടെ വാറണ്ട് 10 ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്യണമെന്ന് ക്രിപ്സിന്റെ സെക്രട്ടറി സർക്കാരിനോട് 1942 ഏപ്രിൽ 6-ന് ആവശ്യപ്പെട്ടു. (തെളിവ്-2)

  അതുപ്രകാരം പിറ്റേദിവസം തന്നെ ജോഷിയുടെ വാറണ്ട് 10 ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്യാൻ ഉത്തരവിറങ്ങി. (തെളിവ്-3)

  അങ്ങനെ ജോഷി രഹസ്യമായി സർ ക്രിപ്സുമായി ചർച്ചകൾ നടത്തി. ക്രിപ്സുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ നാഷണൽ ആർക്കൈവ്സിൽനിന്നോ ബ്രിട്ടീഷ് ലൈബ്രറിയിൽനിന്നോ ഇതുവരെ കേരളീയത്തിന് ലഭിച്ചിട്ടില്ല. അതോടെ രഹസ്യചർച്ചകൾ ഇന്ത്യയിലെ ബ്രിട്ടീഷ് അധികൃതരും പി.സി.ജോഷിയും നേരിട്ടായി. ഇതിനിടയിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രാഥമിക അനുമതി ബ്രിട്ടൻറെ വാർകാബിനറ്റിൽ നിന്നും ലഭിച്ചു.

  <<കമ്യൂണിസ്റ്റ്-ബ്രിട്ടീഷ് രഹസ്യബാന്ധവം നടപ്പിലാകുന്നു>>

  പി.സി.ജോഷിയുമായുള്ള ചർച്ചകളിലൂടെ കമ്യൂണിസ്റ്റുകാർ ബ്രട്ടീഷ് വിരോധം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ അഡീഷനൽ സെക്രട്ടറി ആയിരുന്ന സർ റിച്ചാർഡ് ടോട്ടൻഹാമിനും ബോധ്യമായി. തുടർന്ന്, മനം മാറ്റം പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റുകാരെ ജയിൽ മോചിതരാക്കുന്ന കാര്യം പരിഗണിക്കണമെന്നും അവരുടെ ലിസ്റ്റ് തയ്യാറാക്കി നൽകണമെന്നും ടോട്ടൻഹാം പ്രവിശ്യാസർക്കാരുകൾക്ക് 1942 ഏപ്രിൽ 21-ന് നിർദ്ദേശം നൽകി. അതേസമയം, ക്രിമിനൽ കേസുകളിൽ പെട്ട കമ്യൂണിസ്റ്റുകാരുടെ വിഷയം വ്യത്യസ്ഥമായി പരിഗണിക്കണമെന്ന കാര്യവും അതിൽ സൂചിപ്പിച്ചിരുന്നു. (തെളിവ്-4)

  ബ്രിട്ടീഷുകാർക്കനുകൂലമായി “കളി കളിക്കാൻ” ടിയാൻ തയ്യാറായില്ലെങ്കിൽ ഒരുമാസത്തെ നോട്ടീസ് കൊടുത്ത് വീണ്ടും വാറണ്ട് ഏൽപ്പിക്കണം എന്ന കണ്ടീഷനിൽ പി.സി. ജോഷിയുടെ വാറണ്ട് ക്യാൻസൽ ചെയ്യാനായുള്ള ഇന്റലിജൻസ് അംഗീകാരം 1942 ഏപ്രിൽ 27-ന് ലഭിക്കുന്നു. ജോഷി ബ്രിട്ടീഷുകാർക്ക് അനുകൂലമായി വഴങ്ങിയില്ലെങ്കിൽ പിന്നീട് വാറണ്ട് പുനസ്ഥാപിക്കാനും ആ അംഗീകാരത്തിൽ നിർദേശമുണ്ടായിരുന്നു. (തെളിവ്-5)

  1942 ഏപ്രിൽ 28-ന് പി.സി. ജോഷിയുടെ 1940-ൽ പുറപ്പെടുവിച്ചിരുന്ന വാറണ്ട് ക്യാൻസൽ ചെയ്തു. (തെളിവ്-6) (തെളിവ്-7)

  1942 ഏപ്രിൽ 30-ന് പി.സി. ജോഷിയുടെ വാറണ്ട് ക്യാൻസൽ ചെയ്തതിൻറെ നോട്ടിഫിക്കേഷൻ, അതിന് നിദാനമായ കണ്ടീഷൻ വിവരിച്ചുകൊണ്ട് എല്ലാ പ്രവശ്യാ സർക്കാരുകൾക്കും അയക്കുന്നു. (തെളിവ്-8)

  <<നവീകരിച്ച അടവുനയവും പാർട്ടി പ്രൊപ്പഗണ്ടയും>>

  എന്തായാലും ബ്രിട്ടീഷ് സർക്കാരിന് ജോഷിയുടെ വാറണ്ട് പിന്നീട് തിരിച്ച് പ്രയോഗിക്കേണ്ടി വന്നില്ല. ജോഷിയും പാർട്ടിയും തങ്ങളുടെ വാലാട്ടിപ്പട്ടികളായി എന്ന ബോദ്ധ്യം അവർക്ക് ലഭിച്ചു എന്ന് ചുരുക്കം. പി.സി ജോഷിയുടെ പേരിൽ ഒരു പ്രവിശ്യാ സർക്കാർ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ് വാറണ്ടും ക്യാൻസൽ ചെയ്യാനുള്ള ഉത്തരവ് ഇറങ്ങി. അതോടെ പാർട്ടിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ പാർട്ടിയുടെ ഉന്നതനേത്രുത്വത്തിൽ നടന്നു. അതുപ്രകാരം പാർട്ടി പുതിയൊരു അടവുനയം തട്ടിക്കൂട്ടി. പാർട്ടിയുടെ നിരോധനം പിൻവലിപ്പിക്കാനും പ്രവർത്തനസ്വാതന്ത്ര്യം നേടിയെടുക്കാനും ജയിലിൽ കിടക്കുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും മോചിതരാക്കാനും പാർട്ടി പദ്ധതിയിട്ടു. ചർച്ചകൾ പുരോഗമിക്കുന്ന മുറയ്ക്ക് പാർട്ടിയോടുള്ള ബ്രിട്ടീഷ് സർക്കാരിൻറെ സമീപനങ്ങൾ മൃദുവായി. ധാരണകൾ പ്രകാരം കൂടുതൽ കമ്യൂണിസ്റ്റ് നേതാക്കളെ നേതാക്കളെ മോചിതരാക്കാൻ അടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ 4 പേജുള്ള നിർദ്ദേശങ്ങൾ ബ്രിട്ടീഷ് സർക്കാർ എല്ലാ പ്രവിശ്യാ സർക്കാരുകൾക്കും 1942 ജൂൺ 8-ന് അയച്ചു. (ലാസ്റ്റ് പേജ് തെളിവ്-9)

  ധാരണകൾ പ്രകാരം പാർട്ടിയുടെ നിരോധനം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു. പാർട്ടിക്ക് പത്രപ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചു. പത്രക്കടലാസുകളുടെ സബ്സിഡിയും ഇലെക്ട്രിക് പവർ സബ്സിഡിയും വർദ്ധിപ്പിച്ചു. കൂടുതൽ സബ്‌സിഡിക്കായി പാർട്ടി അപേക്ഷകൾ അയച്ചു. അപേക്ഷകളിൽ മലയാളപത്രമായ ദേശാഭിമാനിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. (തെളിവ്-10)

  കൂടാതെ, അത്തരം അപേക്ഷകളിൽ പാർട്ടിയുടെ രാജ്യസ്നേഹത്തെക്കുറിച്ചുള്ള വർണ്ണനകൾ കുത്തിനിറച്ചിരുന്നു. സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന നയവും സ്വീകരിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാരിന് അയക്കുന്ന കത്തുകളിൽ തങ്ങൾ മാത്രമാണ് രാജ്യസ്നേഹമുള്ള പാർട്ടി എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നുകാണാം. (തെളിവ്-11)

  പാർട്ടി പുതിയ അടവുനയം പാർട്ടി സഖാക്കളിൽ എത്തിച്ചു. ഇനിമുതൽ ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ എന്നതല്ല നമ്മുടെ മുദ്രാവാക്യം ഫാസിസ്റ്റ് ജർമ്മനി തുലയട്ടെ എന്നതാണെന്ന് താത്വീകരിച്ചുനൽകി. സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള ലോകം ഭയാനകമായ ഫാസിസ്റ്റ് ആക്രമണം നേരിടുമ്പോൾ അതിനെ നേരിടുന്ന ബ്രിട്ടനോട് നമ്മൾ പോരാടുന്നത് ലോകനന്മയ്ക്ക് യോജിക്കുന്നതല്ല എന്ന തത്വം ഉരുട്ടിയെടുത്തു. പാർട്ടിയുടെ പുതിയ ലൈൻ “പീപ്പിൾസ് വാർ”, അതായത് “ജനകീയയുദ്ധം” എന്നതിനോട് അനുകൂലിച്ചാണെന്നുമുള്ള പ്രചാരണങ്ങൾ പത്രങ്ങളിലൂടെ അഴിച്ചുവിട്ടു.

  നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്ന സുഭാഷ്‌ചന്ദ്രബോസിനെയും ഫോർവേർഡ് ബ്ലോക്കിനെയും പൊതുവേദികളിൽ കുറ്റപ്പെടുത്തുകയും അഞ്ചാംപത്തികൾ(സ്വന്തം നാടിനെ ഒറ്റുന്നവർ) എന്നുവിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സത്യത്തിൽ ആപ്പണി പാർട്ടിയുടെ ദൗത്യമായിരുന്നു! (തെളിവ്-12)

  ദേശീയപ്രസ്ഥാനങ്ങൾ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം നയിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ "ദേശീയ ഏകതാവാരം" എന്ന ബ്രിട്ടീഷ്‌ അനുകൂല പരിപാടികൾ നടത്തി. (തെളിവ്-13)

  അടവുനയത്തിൻ്റെ ഭാഗമായി ഹിന്ദു-മുസ്ളീം ഐക്യ പ്രൊപ്പഗണ്ടയും ബ്രിട്ടീഷ് നിലപാടുകളെ വിമർശിക്കലും സോവിയറ്റ് സ്നേഹപ്രകടനങ്ങളും ഒക്കെ നടത്തി. മതത്തിന്റെ പേരിൽ രാജ്യത്തിനെ വെട്ടിമുറിക്കാൻ മുൻപന്തിയിൽ പിന്നീട് വന്നത് ഇവർ തന്നെയായിരുന്നു എന്നത് ചരിത്രം! (തെളിവ്-14)

  കമ്യൂണിസ്റ്റ് പാർട്ടി ഒഴിച്ചുള്ള ബാക്കി എല്ലാ “രാജ്യദ്രോഹികളായ” പാർട്ടികളെയും ദേശീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും “അഞ്ചാംപത്തികൾ” എന്നായിരുന്നു ജോഷി ബ്രിട്ടീഷുകാർക്ക് അയയ്ക്കുന്ന കത്തുകൾ ഉൾപ്പെടെ എല്ലായിടങ്ങളിലും പരാമർശിച്ചിരിക്കുന്നത്. (തെളിവ്-15)

  ഇതേസമയം, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കുന്നത് സംബന്ധിച്ച് ബ്രിട്ടനിൽ ചർച്ചകൾ നടക്കുകയും വാർക്യാബിനറ്റിൻറെ അനുമതി സംബന്ധിച്ച ജൂലൈ 13, 1942-ലെ രേഖകൾ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് ലഭിച്ചു. (തെളിവ്-16)

  അങ്ങനെ 1942 ജൂലൈ 20-ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നിരോധനം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു.

  <<കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭീമഹർജ്ജി>>

  പാർട്ടി കൂടുതൽ കൂടുതൽ ആവശ്യങ്ങൾ ബ്രിട്ടീഷുകാരുടെ മുമ്പിൽ അവതരിപ്പിക്കാൻ തുടങ്ങി. പാർട്ടി സഖാക്കളെ മുഴുവൻ ജയിൽ മോചിതരാക്കണം എന്നതായിരുന്നു പാർട്ടിയുടെ മുഖ്യ ആവശ്യം. എന്നാൽ എല്ലാവരെയും ജയിൽ മോചിതരാക്കാൻ ബ്രിട്ടീഷുകാർ സന്നദ്ധമായില്ല. പാർട്ടി പ്രവർത്തകരെ ജയിൽ മോചിതരാക്കിയാൽ അവരെല്ലാം സ്വാതന്ത്ര്യസമരത്തിന് എതിരെയും ബ്രിട്ടീഷ് (യുദ്ധ)താല്പര്യങ്ങൾക്ക് അനുകൂലമായും വർത്തിക്കും എന്ന ഉറപ്പ് പാർട്ടി സർക്കാരിന് നൽകി. പാർട്ടിയുടെ പുതിയ ലൈനായ ബ്രിട്ടീഷ് അനുകൂല നിലപാടുള്ള പ്രവർത്തകരെ മാത്രമേ മോചിതരാക്കൂ എന്നതായിരുന്നു ബ്രിട്ടീഷ് സർക്കാരിൻറെ നിലപാട്. അപ്പോഴും കൊലപാതകം, ബോംബ് സ്ഫോടനം പോലുള്ള ആരോപണം നേരിടുന്നവരെ സർക്കാർ മോചിതരാക്കിയില്ല.

  അങ്ങനെ പി.സി ജോഷി മുൻകൈ എടുത്ത് ഒരു ഭീമഹർജ്ജി പാർട്ടി തയ്യാറാക്കി. 130-ൽപ്പരം പേജുകൾ ഉള്ളതിനാൽ ഈ ഭീമഹർജ്ജി മുഴുവൻ സോഷ്യൽ മീഡിയയിലൂടെ  പ്രസിദ്ധപ്പെടുത്താനാവില്ല. പിസി ജോഷി ഒപ്പിട്ട കവർ ലെറ്ററോടുകൂടി ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന് സമർപ്പിച്ചു. (തെളിവ്-17)

  ഭീമഹർജ്ജിക്കുള്ളിൽ 9 പേജുള്ള രത്നച്ചുരുക്കം സ്വന്തം ഒപ്പിട്ട് ഉൾപ്പെടുത്താനും പിസി ജോഷി മറന്നില്ല. അതിൽ പാർട്ടിയുടെ പ്രൊപ്പഗണ്ടയും ആവലാതികളും ലക്ഷ്യവും വാഗ്ദാനങ്ങളും എല്ലാം ജോഷി ഉൾപ്പെടുത്തിയിരിക്കുന്നു. വിസ്താരഭയത്താൽ അതേക്കുറിച്ചുള്ള വിശകലനം വായനക്കാർ സ്വയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. (തെളിവ്-18)

  എന്തായാലും പാർട്ടി, ബ്രിട്ടീഷ് സർക്കാർ എന്നീ രണ്ട് കക്ഷികളുടെയും താല്പര്യങ്ങളും പരിമിതികളും പരസ്പരം മനസ്സിലാക്കി സഹകരിക്കുക എന്നൊരു ധാരണയിലൂടെയായിരുന്നു അവർ പരസ്പരം വർത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. അതിൻ്റെ ഭാഗമായി പാർട്ടി അണികളെയും പൊതുജനത്തെയും വിഡ്ഢികളാക്കുക എന്ന തന്ത്രമായിരുന്നു പാർട്ടി പിന്നീട് സ്വാതന്ത്ര്യസമരത്തിൽ ഉടനീളം സ്വീകരിച്ചത്.

  പ്രവിശ്യകൾ തിരിച്ചുള്ള ആ ഭീമഹർജ്ജിയിൽ  പാർട്ടി എങ്ങനെയൊക്കെയാണ് ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ നിരത്തിയിരിക്കുന്നു. അതോടൊപ്പം സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചും അല്ലാതെയുമുള്ള പണിമുടക്കുകൾ പരാജയപ്പെടുത്തിയത്, ബ്രിട്ടന്റെ യുദ്ധത്തോട് ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി നടത്തിയ ജാഥകളും പ്രചാരണങ്ങളും നടത്തിയത് എന്നിവ വിവരിച്ചിരിക്കുന്നു.

  മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കേരളദേശത്തിനായി പ്രത്യേകതലക്കെട്ടിൽ കാര്യങ്ങൾ ഹർജിയിൽ അവതരിപ്പിച്ചിരിക്കുന്നു. കൊച്ചിയുടെയും തിരുവിതാകൂറിന്റെയും പേരുകളിൽ വീണ്ടും അത് വിഭജിച്ചിരിക്കുന്നു. അതിൽ നിങ്ങൾക്ക് സി. അച്യുതമേനോൻ, ഇ.കെ നായനാർ, എ.കെ. ഗോപാലൻ എന്നീ പ്രമുഖ വ്യക്തികളുടെ പേരുകൾ കാണാനാകും. ഭീമഹർജിയിലെ കേരളത്തെ സംബന്ധിച്ച 11 പേജുകളുള്ള എല്ലാ തെളിവുകളും പോസ്റ്റിനോടൊപ്പം ചേർക്കുന്നു. (തെളിവ്-19) (ചില പേജുകൾക്ക് റെസള്യൂഷൻ കുറവുണ്ട് എന്നത് ക്ഷമിക്കുമല്ലോ)

  <<കയ്യൂർ സമരസഖാക്കൾ>>

  ഇതേസമയം പാർട്ടി ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തിരുന്ന കാലത്ത് ജയിലിലായിരുന്ന കയ്യൂർ സമരസഖാക്കളിൽ അഞ്ചുപേർക്ക് വധശിക്ഷ വിധിച്ചു. അതിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കഴുമരത്തിൽനിന്ന് രക്ഷപെട്ടു. കഴുമരം കാത്തിരുന്ന സഖാക്കളെ രക്ഷിക്കാൻ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് കൂറുമാറിയ പാർട്ടി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. സഖാക്കൾ കഴുവിലേറുന്നതിന്റെ തലേന്ന് വൈകിട്ട് പാർട്ടി സെക്രട്ടറി പി.സി. ജോഷി അവരെ സന്ദർശിച്ചു.( https://www.marxists.org/history/international/comintern/sections/britain/periodicals/labour_monthly/1943/08/kayyur-heroes.htm )

  പാർട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്ന അവർ പാർട്ടിക്ക് മാതൃകയാണെന്ൻ പറഞ്ഞു. എങ്കിലും ആ പോരാളികൾ ആർക്കെതിരെയാണോ പോരാടി കഴുവിലേറാൻ പോകുന്നത്, അവർ ഇന്ന് പാർട്ടിയുടെ കൂട്ടാളികളായിക്കഴിഞ്ഞിരിക്കുന്നു എന്നസത്യം അവരെ അറിയിക്കാതിരിക്കാൻ പാർട്ടി ശ്രദ്ധിച്ചിരിക്കണം. അന്ന് നാടിനെവേണ്ടി കഴുവിലേറിയ അബൂബക്കർ, കുഞ്ഞമ്പു, മഠത്തിൽ അപ്പു, ചീരുകണ്ടൻ എന്നീ ബലിദാനികൾക്ക് കേരളീയത്തിന്റെ അശ്രുപൂക്കൾ.

  കേരളത്തിൽ കമ്യൂണിസ്റ്റുകാർ പ്രതികളായ കയ്യൂർ. മൊറാഴ കേസുകളിലെ പ്രതികളായവരെ പാർട്ടിക്കാരായി കാണാനാകില്ല എന്ന ബ്രിട്ടീഷ് നിലപാട് ഈ ഭീമഹർജിയോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർ തമ്മിലുള്ള കാത്തിടപാടുകളിൽ വ്യക്തമായി കാണാം. മൊറാഴ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാർട്ടി പ്രവർത്തകൻ, പിന്നീട് ജീവപര്യന്തമായി ശിക്ഷ ചുരുക്കികിട്ടിയതുകൊണ്ടാണ് രക്ഷപെട്ടത്.

  ഭീമഹർജിയെക്കുറിച്ചും ബ്രട്ടീഷ് നിലപാടുകളെക്കുറിച്ചുമുള്ള ഏകദേശധാരണ 4 പേജടങ്ങുന്ന രേഖകൾ വായിച്ചാൽ ലഭിക്കും. (തെളിവ്-20)

  <<കള്ളി വെളിച്ചത്താകുന്നു>>

  പാർട്ടിയുടെ നിലപാടുകളെയും ഗതികേടിനെയും ബ്രിട്ടീഷ് അനുകൂല പ്രവർത്തനങ്ങളെയും പ്രൊപ്പഗണ്ടകളെയും “അഞ്ചാംപത്തി” വിരുദ്ധ പോരാട്ടങ്ങളെയും ബ്രിട്ടീഷ് സർക്കാർ നിരീക്ഷിച്ചുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നാടിനെ ഒറ്റുകൊടുക്കുന്നതായ സംശയങ്ങൾ എല്ലാ ദേശീയ പ്രസ്ഥാനങ്ങൾക്കും ഉണ്ടായി. ഇതേവരെ സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്ന പാർട്ടിക്കാർ തങ്ങളെ ബ്രിട്ടീഷ് പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്ന തരത്തിലേയ്ക്ക് തരംതാണു എന്നവർക്ക് ബോധ്യമായി. ഗാന്ധിജി പാർട്ടി സെക്രട്ടറി ജോഷിക്ക് കത്തെഴുതി. എന്താണ് നിങ്ങളുടെ പുതിയ നിലപാട്? നിങ്ങൾ ആരോടൊപ്പമാണ്? എന്തിനാണ് കോണ്ഗ്രസ് പ്രവർത്തകരെ പോലീസിൽ പിടിപ്പിക്കുന്നത്? സാമ്പത്തിക ശ്രോതസ് വെളിപ്പെടുത്താമോ? എന്നിങ്ങനെ തുടങ്ങി അക്കമിട്ട് ചോദ്യങ്ങൾ ഉന്നയിച്ചു. (തെളിവ്-21)

  ജോഷി അക്കമിട്ടുതന്നെ ഉത്തരങ്ങൾ നൽകി. പക്ഷെ അതിലൊന്നും വസ്തുതയോ ആത്മാർത്ഥതയോ ഉണ്ടായിരുന്നില്ല. ഗാന്ധിജി ഇവയ്ക്ക് മറുചോദ്യങ്ങൾ കത്ത് മുഖേന ചോദിച്ചെങ്കിലും ജോഷിയുടെ തുടർന്നുള്ള മറുപടിയും പാർട്ടിയുടെ അടവുനയങ്ങൾക്ക് അനുസൃതം മാത്രമായിരുന്നു. കേരളത്തിലെ ഐ.എൻ.എ പോരാളിയായിരുന്ന വക്കം ഖാദറിന് പോലീസ് പിടിയിലായി കഴുമരത്തിൽ കയറേണ്ടി വന്നതും കമ്യൂണിസ്റ്റ് ചതിയാകാൻ സാധ്യതയുണ്ട് എന്നതുകൂടി നമ്മൾ ഇതോടൊപ്പം ചേർത്ത് വായിക്കണം.

  ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് കൂറുമാറിയപ്പോൾ പാർട്ടിക്ക് ക്ഷീണം സംഭവിച്ചതായി ആർക്കൈവ് രേഖകൾ സൂചിപ്പിക്കുന്നു. പാർട്ടി സെക്രട്ടറി ജോഷിയും ബ്രിട്ടീഷ് ആഭ്യന്തര ഉദ്യോഗസ്ഥൻ റെജിനാൾഡ് മാക്സ്വെല്ലും തമ്മിൽ രഹസ്യ ഇടപാടുകൾ നടക്കുന്നതായി ശ്രുതി പരന്നിരുന്നു. (തെളിവ്-22)

  <<പാർട്ടിയിലെ ആശയക്കുഴപ്പം>>

  അതോടൊപ്പം പാർട്ടിയുടെ നിലപാടുമാറ്റം സ്വദേശസ്നേഹമുണ്ടായിരുന്ന പ്രവർത്തകരെ ചൊടിപ്പിക്കുകയും അവർ പാർട്ടി വിടുകയും ചെയ്തു. ചില പാർട്ടി ഫോറങ്ങളിൽ എന്താണ് തങ്ങളുടെ പുതിയ നയം എന്നത് ഉൾക്കൊള്ളാനാകുന്നില്ല എന്നും അത്തരം തർക്കങ്ങൾ പരിഹരിക്കാൻ ജോഷിക്കുതന്നെ പോകേണ്ടിവന്നു എന്നതൊക്കെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. (തെളിവ്-23)

  പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പ് ഉൾക്കൊണ്ടുകൊണ്ടാകണം ഒരു സമയത്ത് ജയിലിൽ അടയ്ക്കപ്പെട്ട കോണ്ഗ്രസ് നേതാക്കളെ വിട്ടയക്കണം എന്ന പരസ്യനിലപാട് പാർട്ടി സ്വീകരിച്ചു. ഇത് സർക്കാർ അധികൃതരെ ചൊടിപ്പിച്ചു. അവർ ജോഷിയോട് വിശദീകരണം ആവശ്യപ്പെട്ടു. പാർട്ടിയുടെ ഭീമഹർജിക്കുള്ള മാക്‌സ്‌വെല്ലിന്റെ മറുപടിക്കത്തിൽ നിങ്ങൾക്കത് വായിക്കാം. (തെളിവ്-24)

  ഇതുകൂടാതെ നിരവധി വിഷയങ്ങളിൽ ബ്രിട്ടീഷുകാർ പാർട്ടിയോട് വിശദീകരണം ചോദിക്കുന്നതിന്റെയും പാർട്ടിയെ നിയന്ത്രിക്കുന്നതിന്റെയും വാണിംഗ് നൽകുന്നതിന്റെയും രേഖകൾ ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് ശേഖരങ്ങളിലുണ്ട്. പാർട്ടിയുടെ അടവുനയങ്ങളെ ബ്രിട്ടീഷുകാരോ ബ്രിട്ടീഷുകാരെ പാർട്ടിയോ പൂർണ്ണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഈ കൂട്ടുകെട്ടിലൂടെ സർക്കാരിൽനിന്നും ആനുകൂല്യങ്ങൾ നേടിയെടുത്ത് പാർട്ടിയെ വളർത്തുക, യുദ്ധത്തിൽ സഹകരിക്കാം എന്ന മട്ടിൽ സൈനിക പരിശീലനം നേടിയെടുക്കുക, ആയുധങ്ങൾ ശേഖരിക്കുക തുടങ്ങിയവയായിരുന്നു പാർട്ടിയുടെ തന്ത്രം എന്ൻ ബ്രിട്ടീഷുകാരുടെ ഇന്റലിജൻസ് അവലോകനങ്ങളിലൂടെ മനസ്സിലാക്കാം.

  അതേപോലെ യുദ്ധത്തിൽ സഹായിക്കേണ്ടുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യസമരത്തോട് അനുബന്ധിച്ച് ഇടയ്ക്കിടെ ഉൽപ്പാദനകേന്ദ്രങ്ങളിലും തൊഴിലാളി ശാലകളിലും ഉണ്ടാകുന്ന പണിമുടക്കുകൾ പാർട്ടിയെ ഉപയോഗിച്ച് ഇല്ലാതാക്കുക, ദേശീയപ്രസ്ഥാനങ്ങളുടെ രഹസ്യങ്ങളും സമരങ്ങളും പൊളിക്കുക തുടങ്ങിയവയായിരുന്നു ബ്രിട്ടീഷ് സർക്കാരിൻറെ ലക്‌ഷ്യം.

  <<ബ്രിട്ടീഷുകാരുടെ യുദ്ധപങ്കാളി>>

  എന്തായാലും പരസ്പര ബാന്ധവത്തിന്റെ തുടക്കകാലങ്ങളിൽ യുദ്ധപോരാളികളായി പാർട്ടി പ്രവർത്തകരെ ബ്രിട്ടീഷുകാർ ഉപയോഗിച്ചു. പാർട്ടിക്കാർക്ക് ബ്രിട്ടീഷ് സേന പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ പണവും ആയുധങ്ങളും ബ്രിട്ടീഷുകാരിൽനിന്ന് ശേഖരിച്ച് ബർമ്മയിൽപ്പോയി സുഭാഷ്‌ചന്ദ്രബോസ് നയിക്കുന്ന ഐ.എൻ.എ ഭടന്മാർക്കെതിരെ യുദ്ധം ചെയ്തു എന്ൻ തനിക്ക് അറിവുണ്ട് എന്ന് ഡോക്ടർ അംബേദ്‌കർ വെളിപ്പെടുത്തുന്നുണ്ട്. (തെളിവ്-26)

  എന്നാൽ പിന്നീട് രണ്ടുകൂട്ടരും തമ്മിലുള്ള പരസ്പരവിശ്വാസത്തിൽ ഇടിവ് സംഭവിച്ചതായി കാണാം. കമ്യൂണിസ്റ്റുകാരെ വിശ്വസിക്കരുത്, അവരെ സേനയിൽ ഉപയോഗിക്കരുത് എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ബ്രിട്ടണിൽനിന്നും ഇന്ത്യൻ ബ്രിട്ടീഷ് സർക്കാരിന് ലഭിക്കുന്നു. അതോടൊപ്പം കൂലിവേല, വൃത്തിയാക്കൽ പോലുള്ള പണികൾക്ക് മാത്രമേ അവരെ ഉപയോഗിക്കാവൂ എന്ന നയവും അവർ അറിയിക്കുന്നു. ബ്രിട്ടീഷ് സേനയോടൊപ്പം ചേർന്ൻ ആയുധങ്ങളും പരിശീലനവും പണവും ലഭിച്ചശേഷം അതെല്ലാം നാളെ സായുധവിപ്ലവം നടത്തി അധികാരം ബ്രിട്ടീഷുകാരിൽനിന്നും പിടിച്ചെടുക്കാൻ സാദ്ധ്യതയുണ്ട് എന്ന ഭയമാണ് ഇത്തരമൊരു നിലപാട് മാറ്റത്തിലേയ്ക്ക് ബ്രിട്ടീഷുകാരെ നയിക്കുന്നത്. എന്നാൽ അപ്പോഴേയ്ക്കും കുറെയേറെ ആയുധങ്ങൾ പാർട്ടി സമാഹരിച്ചുകഴിഞ്ഞിരുന്നു.

  സ്വന്തം നാടിനെയും നാടിൻറെ സ്വാതന്ത്ര്യസമരത്തെയും കയ്യൂർ ബലിദാനികളെയും ചതിച്ചിട്ടായാലും, ബ്രിട്ടീഷ് സഹായം ഉപയോഗിച്ച് പാർട്ടിയെ വളർത്താനും, ആയുധങ്ങളും പണവും സംഭരിക്കാനും പിന്നീട് അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരുന്ന ഘട്ടത്തിൽ സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാനുമുള്ള തേരോട്ടത്തിൽ ആയിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി.

  നാടിനെ വഞ്ചിച്ചുവെന്ന പ്രതീതി നാട്ടിലെങ്ങും വളർന്നതോടെ ജനപിന്തുണ കുറഞ്ഞുവന്നതോ, പ്രതീക്ഷിച്ചത്ര ആയുധങ്ങളും പണവും ശേഖരിക്കാൻ സാധിക്കാതെ പോയതോ എന്നറിയില്ല സ്വാതന്ത്ര്യലബ്ധിക്ക് മുൻപോ പിൻപോ സായുധവിപ്ലവത്തിലൂടെ നമ്മുടെ നാടിനെ സോവിയറ്റ് യൂണിയൻറെ സാമന്തരാജ്യമാക്കി മാറ്റാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചില്ല. അടവുനയങ്ങൾ മാത്രം സ്വീകരിച്ച് പാർട്ടി സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട പാർട്ടിയെ ജനങ്ങൾ കൈവിട്ടു. എങ്കിലും ഇപ്പോഴും ചിതയിൽക്കിടന്ന് നിഗൂഡതന്ത്രങ്ങളും കുതന്ത്രങ്ങളും കുപ്രചാരണങ്ങളുമായി അവസാന നിമിഷങ്ങൾ പാർട്ടി തള്ളി നീക്കുകയാണ്.

1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ്‌ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ്‌ സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.എസ്.വി. ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറൽ സെക്രട്ടറി.

കൃഷി ഭൂമി കർഷകന് , വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങൾ ഇന്ത്യൻ മണ്ണിൽ 1928 മുതൽ സി പി ഐ ഉയർത്തുകയുണ്ടായി. അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്സ് ആൻഡ്‌ പെസന്റ്സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സി പി ഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാർഥി സംഘടനയായ എഐഎസ്എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ ഐ കെ എസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു.

കോൺഗ്രസ്സ്‌ സംഘടനയിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ വിഭാഗം എന്നറിയപ്പെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ 1939-ൽ മലബാറിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായിമാറി. ഡിസംബർ മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ചായിരുന്നു ഇത്.[2] 1939 രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലായിരുന്ന കേരള പ്രദേശ് കോൺഗ്രസ്സ്‌ കമ്മറ്റി ബ്രിട്ടീഷ്‌ ഭരണത്തെ വലിച്ചെറിയാനുള്ള പൊതുജന സമരങ്ങൾക്ക് അനുകുലമായ ഉറച്ച നിലപാട് സ്വികരിച്ചു. 1939-ൽ കോൺഗ്രസ്സ്‌ മന്ത്രിസഭകൾ രാജിവച്ചതും പിന്നീട് വക്തിസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചതും കേരള പ്രദേശ്‌ കോൺഗ്രസ്സിലെ തീവ്രവാദികളിൽ ഉത്സഹമുണ്ടാക്കിയില്ല.സെപ്റ്റംബർ 15-ആം തിയതി സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാൻ കെ പി സി സി യുടെ തീരുമാനം അംഗീകരിച്ചില്ല.പക്ഷെ കേന്ദ്ര നേതൃത്വത്ത അനാദരിച്ചു കൊണ്ട് മലബാറിൽ വമ്പിച്ചതോതിൽ പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു . തലശ്ശേരി, മട്ടന്നൂർ, മൊറാഴ, കയ്യൂർ, മുതലായ സ്ഥലങ്ങളിൽ ബഹുജനങ്ങളും പോലീസും തമ്മിൽ രൂക്ഷമായ എട്ടുമുട്ടലുകലുണ്ടായി. ഈ ഏറ്റുമുട്ടലുകളിൽ പലർ കൊല്ലപ്പെട്ടു. കയ്യൂർ സമരവുമായ് ബന്ധപ്പെടുത്തി നാലു കൃഷിക്കാരെ വധ ശിക്ഷക്ക് വിധിച്ചു. മലബാറിലെ സംഭവവികാസങ്ങളുടെ ഭാഗമായി കെ.പി.സി.സി. പിരിച്ചുവിടപ്പെടുകയും കോൺഗ്രസ്സ്‌ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനു ബീഹാറിലെ ഒരു കോൺഗ്രസ്സ്‌ നേതാവായ നന്ധകൊളിയർ പ്രസിഡൻറായും സി കെ ഗോവിന്ദൻ നായർ സെക്രട്ടറിയും ഒരു താത്കാലികസമിതി നിയോഗിക്കപെടുകായും ചെയ്തു ഈ അവസരത്തിൽ ഇടതുപക്ഷക്കാർ ഒന്നായ്‌ കോൺഗ്രസ്സ്‌ വിട്ടു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അണികളിൽ ചേർന്നു.

പി. കൃഷ്ണപിള്ള,കെ.ദാമോദരൻ, ഇ.എം.എസ്, എൻ.ഇ. ബാലറാം, പി.നാരായണൻ നായർ, കെ കെ വാര്യർ, എ.കെ. ഗോപാലൻ, സുബ്രഹ്മണ്യ ശർമ്മ,എ പി ഗോപാലൻ, പി എസ് നമ്പൂതിരി, സി. എച്ച്. കണാരൻ, കെ എ കേരളീയൻ, തിരുമുമ്പ്, കെ പി ആർ ഗോപാലൻ, വി വി കുഞാമ്പു ചന്ദ്രോത്,കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി , മഞ്ചുനാഥ റാവു, വില്യം സ്നേലക്സ് , എ വി കുഞാമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണ മേനോൻ, കെ കൃഷ്ണൻ നായർ, വിദ്വാതി കൃഷ്ണൻ, പിണറായി കൃഷ്ണൻ നായർ, കെ എൻ ചന്തുക്കുട്ടി, കൊങ്ങശ്ശേരി കൃഷ്ണൻ എന്നിവരായിരുന്നു കേരളത്തിൽ പാർട്ടി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ. സമ്മേളനം പി കൃഷ്ണപിള്ളയെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.

കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ശൂരനാടും അന്തിക്കാടും ഒഞ്ചിയത്തും കാവുംബായിയിലുമെല്ലാം സി പി ഐ നേതൃത്വത്തിൽ വലിയ വിപ്ലവ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധിയായ സഖാക്കൾ ഈ സമരങ്ങളിൽ രക്തസാക്ഷിത്വം വരിച്ചു. കയ്യൂർ സമര സഖാക്കളായ കുഞ്ഞമ്പു, ചിരുകണ്ടൻ, അബുബക്കർ, അപ്പു എന്നിവരെ 1943 ൽ തൂക്കിലേറ്റി. സർ സി പി യുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സി പി ഐ വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. ടി വി തോമസ്‌, സി കെ കുമാരപ്പണിക്കർ, കെ സി ജോർജ് , കെ വി പത്രോസ് എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയവർ. 1946 ഒക്ടോബർ 22 നു സി പി ഐ പോതുപനിമുടക്കിനു ആഹ്വാനം ചെയ്തു. അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നാ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരക്കണക്കായ തൊഴിലാളികളും കർഷകരും പണിമുടക്കിൽ അണിചേർന്നു. ഒക്ടോബർ 24നു പുന്നപ്രയിലും 27 നു വയലാറിലും സി പിയുടെ പട്ടാളം സമര സഖാക്കളെ തോക്കുകൾ കൊണ്ട് നേരിട്ടു. ആയിരക്കണക്കിനാളുകൾ ഈ പോരാട്ടങ്ങളിൽ രക്ത സാക്ഷികളായി. 1948ൽ സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴയിലെ കണ്ണാർകാട്ടെ ചെല്ലിക്കണ്ടാത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റു മരിച്ചു.തുടർന്ന് ഇ എം സ്സിനെ സെക്രെടരിയുടെ ചുമതല ഏൽപ്പിച്ചു. 1952ൽ സി അച്യുതമേനോൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956 ഐക്യ കേരളം നിലവിൽ വന്നപ്പോൾ സി അച്യുതമേനോൻ സി പി ഐ യുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി . പിന്നീടു എം എൻ ഗോവിന്ദൻ നായരേ സി പി ഐ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയ്യായി തെരഞ്ഞെടുക്കപ്പെട്ടു. അത്തരം ഒരു വിജയത്തിലേക്ക് സി പി ഐ യെ നയിച്ച എം എൻ നെ പിന്നീട് കേരള ക്രുഷ്ചെവ് എന്നറിയപ്പെട്ടു. സി പി ഐ യുടെ കേന്ദ്ര കമ്മറ്റി അങ്ങമായിരുന്ന ഇ എം എസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി.

 
Cpipkvtvnd (87)

1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ദത്തിന്റെ പേരിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സി പി ഐ യെ ഭിന്നിപ്പിലേക്ക് നയിച്ചു.110 അംഗങ്ങളുള്ള ദേശീയ കൌൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സി പി ഐ എം എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.

കേരളത്തിൽ 1967 ൽ സി പി ഐ - സിപി എം ഉൾപ്പെട്ട സപ്തകക്ഷി മുന്നണി ഭരിച്ചു എങ്കിലും 1969ൽ രണ്ടു പാർടികളും വ്യത്യസ്ത മുന്നനികളിലായി. 1969ൽ സി അച്യുതമേനോൻ മന്ത്രി സഭ അധികാരത്തിലേറി. 1970 ജനുവരി 1 നു ഭൂപരിഷ്കരണം ഭേദഗതികളോടെ നടപ്പിലാക്കി. ജന്മിത്തം നിയമം മൂലം റദ്ദു ചെയ്തു.1957 ലെ സി പി ഐ സർക്കാർ ലക്‌ഷ്യം വച്ച നടപടികൾ പൂർണ്ണമായും നടപ്പിലാക്കാൻ അച്യുതമേനോൻ സർക്കാരിനു കഴിഞ്ഞു. മാത്രമല്ല സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവാക്കാതെ ലക്ഷം വീടുകൾ നിർമ്മിച്ച്‌ ജനങ്ങൾക്ക്‌ നൽകാൻ ഭവന നിർമ്മാണ മന്ത്രിയായിരുന്ന എം എൻ കാട്ടിയ വൈഭവം സർക്കാരിന്റെ ശോഭകൂട്ടി.കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് മാതൃകയായ സർക്കാരായിരുന്നു അച്യുതമേനോൻ സർക്കാർ. കാലാവധി പൂർത്തിയാക്കിയ ആദ്യ സർക്കാരായി മാറി അത്. 1977 വരെ ഭരണം തുടർന്ന്. 1977 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ ഉൾപ്പെട്ട ഐക്യമുന്നണി വീണ്ടും അധികാരത്തിൽ എത്തി. 1978ൽ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ യുടെ ഭട്ടിന്ടയിൽ വച്ച് ചേർന്ന പാർട്ടി കോൺഗ്രസ്‌ ഇടതു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ പി കെ വി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അന്ന് മുതൽ സി പി ഐ, സി പി എം, ആർ എസ് പി , ഫോർവേഡ് ബ്ലോക്ക്‌ എന്നീ പാർട്ടികൾ ഇടതുമുന്നനിയായി യോജിച്ചു പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
എ.കെ. ഗോപാലൻ
എം.എൻ. ഗോവിന്ദൻ നായർ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
സി. അച്യുതമേനോൻ
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

പാർട്ടി കോൺഗ്രസ്സുകൾതിരുത്തുക

ഒന്നാം പാർട്ടി കോൺഗ്രസ്സ്തിരുത്തുക

1943 മെയ്‌ 28 തൊട്ട് ജൂൺ 1 വരെ ബോംബെയിൽ വെച്ചാണ് ഒന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പി. സി. ജോഷിയെ ജനറൽ സെക്രട്ടറിയായും, ജി. അധികാരി, ബി.ടി. രണദിവെ എന്നിവരെ പൊളിറ്റ് ബ്യൂറോ മെമ്പർമാരായും കേന്ദ്രകമ്മിറ്റിയിലേക്ക് 14 അംഗങ്ങളെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുത്തു [3].വിവിധ പ്രദേശങ്ങളിലെ മൂന്നുലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 22 തൊഴിലാളി പ്രവർത്തകരും, നാലുലക്ഷം കർഷകരെ പ്രതിനിധീകരിച്ച് 25 കർഷകരും വൻകിട ജന്മി വിഭാഗത്തിൽപ്പെട്ട മൂന്നുപേരും, ചെറുകിട ജന്മി വിഭാഗത്തിൽപ്പെട്ട രണ്ടുപേരും, ഒരു കച്ചവടക്കാരനും പങ്കെടുത്തു. എഴുന്നൂറു വനിതാ അംഗങ്ങളെ പ്രതിനിധീകരിച്ച് 13 സ്ത്രീകൾ പങ്കെടുത്തു.[4]

ബോംബെയിലെ കാംഗർ മൈതാനത്തിനടുത്തുള്ള എം.ആർ.ഭട്ട് സ്കൂൾ ഹോളിലാണ് കോൺഗ്രസ്സ് ചേർന്നത്. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി പോരാടാൻ അണികളോടായി കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. ജപ്പാന്റെ ആക്രമണവും, രാജ്യത്തു വളർന്നുവരുന്ന ആഭ്യന്തരപ്രശ്നങ്ങളും വൻവിപത്തു സൃഷ്ടിച്ചിരിക്കുന്നുവെന്നും ദേശീയസുരക്ഷക്കുവേണ്ടി നിലകൊള്ളുന്ന നമ്മുടെ പാർട്ടിയെ മറ്റു പാർട്ടികൾ ഒറ്റപ്പെടുത്തിയിരിക്കുന്നതായും കോൺഗ്രസ്സിൽ അവതരിപ്പിച്ച് പ്രമേയത്തിൽ പറയുന്നു.

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ഹാരിപോളിറ്റ്, രജനിപാംദത്ത്, വില്യം റസ്സ്, വില്യം ഗല്ലാക്കർ എന്നിവർ ഒപ്പിട്ടയച്ച സന്ദേശങ്ങളും, ചിറ്റഗോങ് വീരന്മാരുടെ അമ്മമാർ അയച്ച സന്ദേശങ്ങളും കോൺഗ്രസ്സിൽ വായിച്ചു. ദേശീയസുരക്ഷ, നേതാക്കളുടെ മോചനം, ഭക്ഷ്യപ്രതിസന്ധി, ഉല്പാദനവർദ്ധനവ്, രാജ്യരക്ഷ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. [5]

കേന്ദ്ര കമ്മറ്റിതിരുത്തുക

പോളിറ്റ് ബ്യൂറോ അംഗങ്ങൾതിരുത്തുക

രണ്ടാം പാർട്ടി കോൺഗ്രസ്സ്തിരുത്തുക

1948 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ കൽക്കട്ടയിൽ വെച്ചാണ് രണ്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ബി.ടി. രണദിവെയെ സെക്രട്ടറി ആയും, ഭവാനി സെൻ, സോമനാഥ്‌ ലാഹിരി, ജി. അധികാരി, അജയ്‌ഘോഷ്‌, എൻ. കെ. കൃഷ്‌ണൻ, സി. രാജേശ്വരറാവു, എം. ചന്ദ്രശേഖരറാവു, എസ്‌. എസ്‌. യൂസഫ്‌ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുത്തു. ഇതോടൊപ്പം പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് 31 അംഗങ്ങളേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി [3]. രണ്ടാം ലോകമഹായുദ്ധത്തിൽ ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുമായി ഇന്ത്യൻ സ്വാതന്ത്ര്യമരത്തേയും ചേർക്കേണ്ടതുണ്ടെന്ന ശരിയായ തീരുമാനം കൈക്കൊണ്ടത് രണ്ടാം പാർട്ടി കോൺഗ്രസ്സായിരുന്നു. അതുപോലെ തന്നെ ഈകാലഘട്ടത്തിൽ ദേശീയ തലത്തിൽ നടന്ന സമരങ്ങൾക്ക് ഊർജ്ജം പകരുവാൻ പാർട്ടിക്കു കഴിയാതെപോയി. അന്താരാഷ്ട്ര തലത്തിൽ നടന്ന മുന്നേറ്റങ്ങളിൽ ശ്രദ്ധപതിപ്പിക്കേണ്ടതുകൊണ്ടായിരുന്നു ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തോടെടുത്ത തെറ്റായ നിലപാടുകാരണം ദേശീയതലത്തിൽ പാർട്ടി ഒറ്റപ്പെടുകപോലുമുണ്ടായി.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി 632 പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ 1950 മേയ് മാസത്തിൽ കൂടിയ കേന്ദ്രകമ്മിറ്റി യോഗം കേന്ദ്രകമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയെയും പുനസംഘടിപ്പിക്കുകയുണ്ടായി. കൽക്കട്ടാ തീസിസ് നിരാകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് സംഭവിച്ചത്. ഈ കൂടിച്ചേരലിൽ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ 9 ആയി ചുരുക്കി. ട്രോട്സ്കി-ടിറ്റോ നയങ്ങൾ പിന്തുടരുന്നു എന്ന ആരോപണത്തിനു വിധേയനായ ബി.ടി,രണദിവെക്കു പകരം പുതിയ സെക്രട്ടറി ആയി സി. രാജേശ്വരറാവുവിനെയും, പൊളിറ്റൂ ബ്യൂറോ അംഗങ്ങളായി എം. ബസവപുന്നയ്യ, ബിമേഷ്‌ മിശ്ര എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി. [3] രണ്ടാം പാർട്ടി കോൺഗ്രസ്സിൽ പ്രധാനമായും മൂന്നു രേഖകൾ അവതരിപ്പിക്കപ്പെട്ടു. ബി.ടി.രണദിവെ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം, ഭവാനിസെൻ അവതരിപ്പിച്ച പാകിസ്താൻ റിപ്പോർട്ട്, പോയ അഞ്ചു വർഷക്കാലത്തെ പാർട്ടി നയങ്ങളുടെ സ്വയം വിമർശനരേഖ എന്നിവയായിരുന്നു അത്.

കേന്ദ്ര കമ്മറ്റിതിരുത്തുക

[6]

പോളിറ്റ് ബ്യൂറോതിരുത്തുക

മൂന്നാം പാർട്ടി കോൺഗ്രസ്സ്തിരുത്തുക

1953 ഡിസംബർ 27 മുതൽ ജനുവരി 4 വരെയാണ് മൂന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. തമിഴ്നാട്തമിഴ്നാട്ടിലെ മധുരയിൽ വെച്ചായിരുന്നു ഇത്. അജയ്ഘോഷിനെ ജനറൽ സെക്രട്ടറി ആയും, ഹർകിഷൻ സിംഗ് സുർജിത്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എസ്‌. എ. ഡാങ്കെ, പി. രാമമൂർത്തി, രണേൻ സെൻ, സി. രാജേശ്വരറാവു, പി. സുന്ദരയ്യ, സെഡ്‌. എ. അഹമ്മദ്‌ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും 39 പേരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുത്തു [3].

നാലാം പാർട്ടി കോൺഗ്രസ്സ്തിരുത്തുക

1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട് വെച്ചാണ് നാലാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ഈ സമ്മേളനത്തിൽ അജയ്ഘോഷിനെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി ഇ.എം.എസ്. നമ്പൂതിരിപ്പാട്, എസ്‌. എ. ഡാങ്കെ, പി. രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്, ഭൂപേഷ്‌ ഗുപ്‌ത, പി. സുന്ദരയ്യ, സി. രാജേശ്വരറാവു, സെഡ്‌. എ. അഹമ്മദ്‌ എന്നിവരെയും തിരഞ്ഞെടുത്തു [3].

അഞ്ചാം പാർട്ടി കോൺഗ്രസ്സ്തിരുത്തുക

1958 ഏപ്രിൽ 6 മുതൽ 13 വരെ അമൃത്സറിൽ വെച്ചാണ് അഞ്ചാം പാർട്ടി കോൺഗ്രസ്സ് നടന്നത്. നാഷണൽ കൌൺസിലിൽ 101 അംഗങ്ങളെയും, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 25 അംഗങ്ങളെയും ഈ സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി സെക്രട്ടേറിയറ്റിലേക്ക് എസ്‌. എ. ഡാങ്കെ, ഭൂപേഷ്‌ ഗുപ്‌ത, സെഡ്‌. എ. അഹമ്മദ്‌, ബി.ടി. രണദിവെ, പി. സി. ജോഷി, എ. കെ. ഗോപാലൻ, എം. ബസവപുന്നയ്യ എന്നിവരെയും ജനറൽ സെക്രട്ടറി ആയി അജയ്‌ഘോഷിനേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി [3].

ആറാം പാർട്ടി കോൺഗ്രസ്സ്തിരുത്തുക

1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ വെച്ചാണ് ആറാം പാർട്ടി കോൺഗ്രസ്സ് നടന്നത്. നാഷണൽ കൌൺസിലിലേക്ക് 110 അംഗങ്ങളെയും, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 24 അംഗങ്ങളേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. അജയ്ഘോഷ് ജനറൽ സെക്രട്ടറി ആയും, എസ്‌. എ. ഡാങ്കെ, ഭൂപേഷ്‌ ഗുപ്‌ത, സെഡ്‌. എ. അഹമ്മദ്‌, എം.എൻ. ഗോവിന്ദൻ നായർ എന്നിവരെ നാഷണൽ കൌൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. എന്നാൽ 1962-ൽ അജയ്‌ഘോഷിന്റെ നിര്യാണത്തെ തുടർന്ന് എസ്.എ. ഡാങ്കെയെ ചെയർമാനായിട്ടും, ഇ.എം.എസ്-നെ ജനറൽ സെക്രട്ടറിയുമായും തെരഞ്ഞെടുത്തു.[3].

സി പി ഐ ജനറൽ സെക്രട്ടറിമാർതിരുത്തുക

സി പി ഐ സംസ്ഥാന സെക്രട്ടറിമാർതിരുത്തുക

 1. പി. കൃഷ്ണപിള്ള (1939-1948)
 2. സി. അച്യുതമേനോൻ (1949-1956) (1962-1968)
 3. എം.എൻ. ഗോവിന്ദൻ നായർ (1956-1959) (1970-1971)
 4. ഇ.എം.എസ്. (1959-1962)
 5. എസ്. കുമാരൻ (1968-1970)
 6. എൻ.ഇ. ബാലറാം (1971-1984)
 7. പി.കെ. വാസുദേവൻ നായർ (1984-1998)
 8. വെളിയം ഭാർഗവൻ (1998-2010)
 9. സി.കെ. ചന്ദ്രപ്പൻ (2010-2012)
 10. പന്ന്യൻ രവീന്ദ്രൻ (2012-2015)
 11. കാനം രാജേന്ദ്രൻ (2015-തുടരുന്നു)

ബഹുജന സംഘടനകൾതിരുത്തുക

അവലംബംതിരുത്തുക

 1. https://janayugomonline.com/formation-of-the-communist-party-in-india/
 2. http://www.cpikannur.org/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AA%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D/
 3. 3.0 3.1 3.2 3.3 3.4 3.5 3.6 "പാർട്ടി കോൺഗ്രസ്സുകൾ". സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012. ശേഖരിച്ചത് 15 ജനുവരി 2012.
 4. സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺ പുറം 21- ഒന്നാം പാർട്ടി കോൺഗ്രസ്സ് - പ്രതിനിനികളുടെ വിവരങ്ങൾ
 5. സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺ പുറങ്ങൾ 22-23 - ഒന്നാം പാർട്ടി കോൺഗ്രസ്സ് - തീരുമാനങ്ങൾ
 6. പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺപുറം 36 - രണ്ടാം പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത കേന്ദ്ര കമ്മറ്റി അംഗങ്ങൾ

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക