എ.ബി. ബർദൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു അർത്ഥേന്ദു ഭൂഷൺ ബർദൻ എന്ന എ.ബി. ബർദൻ (A. B. Bardhan) (ജ. 1925 സെപ്തംബർ 25 - മ. 2016 ജനുവരി 2). നാഗ്‌പൂർ സ്വദേശിയായ ഇദ്ദേഹം നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1957 -ലെ മഹാരാഷ്ട്ര നിയമ സഭാ തെരഞ്ഞെടുപ്പിൽ നാഗ്‌പൂൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967 -ലെയും 80 -ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നാഗ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു[1]. 1990 മുതൽ ഡൽഹി കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു. ഇന്ദ്രജിത്ത് ഗുപ്തയ്ക്കു ശേഷം 1996 -മുതൽ സി.പി.ഐ ജനറൽ സെക്രട്ടറിയായിരുന്നു.[2][3][4][5] 2016 ജനുവരി 2 -ന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.

എ.ബി. ബർദൻ
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ജനറൽ സെക്രട്ടറി
ഓഫീസിൽ
1996–2012
മുൻഗാമിസി. രാജേശ്വര റാവു
പിൻഗാമിഎസ്. സുധാകർ റെഡ്ഡി
വ്യക്തിഗത വിവരങ്ങൾ
ജനനം (1924-09-25) 25 സെപ്റ്റംബർ 1924  (100 വയസ്സ്)
ബരിസാൾ, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ബംഗ്ലാാദേശിൽ)
മരണം2 ജനുവരി 2016(2016-01-02) (പ്രായം 91)
ഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
തൊഴിൽരാഷ്ട്രീയക്കാരൻ, പൊതുപ്രവർത്തകൻ
  1. http://www.indianexpress.com/news/lady-luck-fails-to-smile-on-cpis-bardhan/432727/
  2. "'This Government Would Not Fall'". Outlook. 10 August 2004. Retrieved 2010-01-27.
  3. Mukherjee, Arindam (26 June 1996). "We Will Fight Disinvestment". Outlook. Retrieved 2010-01-27.
  4. "Bardhan wants to step down, CPI not enthusiastic". Business Standard. 27 August 2007. Retrieved 2010-01-27.
  5. "Lady luck fails to smile on CPI's Bardhan". Indian Express. 9 May 2009. Retrieved 2010-01-27.


"https://ml.wikipedia.org/w/index.php?title=എ.ബി._ബർദൻ&oldid=3584298" എന്ന താളിൽനിന്ന് ശേഖരിച്ചത്