കാനം രാജേന്ദ്രൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ (ജനനം : 10 നവംബർ 1950 - മരണം : ഡിസംബർ 8 2023) സി.പി.ഐ നേതാവും എ ഐ ടി യു സിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഏഴും എട്ടും കേരള നിയമ സഭകളിലെ അംഗമായിരുന്നു. 2023 ഡിസംബർ 8 ന് പ്രമേഹരോഗ സങ്കീർണ്ണതകൾ മൂലം 73-ാം വയസ്സിൽ അന്തരിച്ചു.[1]എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.

കാനം രാജേന്ദ്രൻ
സെക്രട്ടറി, സി.പി.ഐ സംസ്ഥാന കൗൺസിൽ
ഓഫീസിൽ
2015-2023
മുൻഗാമിപന്ന്യൻ രവീന്ദ്രൻ
പിൻഗാമിബിനോയ് വിശ്വം
കേരള നിയമസഭാംഗം
ഓഫീസിൽ
1987, 1982
മുൻഗാമിഎം.കെ.ജോസഫ്
പിൻഗാമികെ.നാരായണക്കുറുപ്പ്
മണ്ഡലംവാഴൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1950-11-10)10 നവംബർ 1950
വാഴൂർ താലൂക്ക്, കാനം, കോട്ടയം ജില്ല
മരണം8 ഡിസംബർ 2023(2023-12-08) (പ്രായം 73)
എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളിവനജ
കുട്ടികൾ2
As of 8 ഡിസംബർ, 2023

ജീവിതരേഖ തിരുത്തുക

കോട്ടയം ജില്ലയിലെ വാഴൂർ താലൂക്കിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ് കോളേജ്,ബസേലിയൂസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. 1982,1987 എന്നീ വർഷങ്ങളിൽ വാഴൂർ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.[2]

സ്ഥാനമാനങ്ങൾ തിരുത്തുക

 
കാനം രാജേന്ദ്രൻ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (2017)
 • 2015 മാർച്ച് 2ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി.
 • 2012 ൽ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി.
 • 2006-ൽ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറി.
 • 2006, 1996, 1991 എന്നീ വർഷങ്ങളിൽ വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
 • 1982-1987 : സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി
 • 1978 : എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റ്
 • 1978-ൽ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 • 1973 : എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി
 • 1970 : സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം
 • 1969 : എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി[3]
 • ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ മാക്റ്റയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു[4]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 വാഴൂർ നിയമസഭാമണ്ഡലം കാനം രാജേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
1982 വാഴൂർ നിയമസഭാമണ്ഡലം കാനം രാജേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.

അവലംബം തിരുത്തുക

 1. "കാനം രാജേന്ദ്രൻ അന്തരിച്ചു" (in ഇംഗ്ലീഷ്). 2023-12-08. Retrieved 2023-12-08.
 2. http://www.niyamasabha.org/codes/members/m552.htm
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-04. Retrieved 2015-03-02.
 4. http://www.malayalammovies.org/news/kanam-rajendran-president-macta-federation[പ്രവർത്തിക്കാത്ത കണ്ണി]
 5. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കാനം_രാജേന്ദ്രൻ&oldid=4072075" എന്ന താളിൽനിന്ന് ശേഖരിച്ചത്