കെ. സുബ്ബരായൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

തമിഴ്‍നാട്ടിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ലോക്സഭാംഗവുമാണ് കെ. സുബ്ബരായൻ (ജനനം: 10 ആഗസ്റ്റ് 1947). തമിഴ്‍നാട്ടിലെ തിരുപ്പൂർ ലോക്സഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുബ്ബരായൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) പാർട്ടിയിലെ അംഗവുമാണ്. ഇതിനു മുൻപ് പതിനാലാം ലോക്സഭയിൽ കോയമ്പത്തൂരിൽ നിന്നുള്ള അംഗവുമായിരുന്നു. തിരുപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ടു പ്രാവശ്യം തമിഴ്‍നാട് നിയമസഭയിലേക്കും സുബ്ബരായൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കെ. സുബ്ബരായൻ
പാർലമെന്റ് അംഗം
ഓഫീസിൽ
2019-2024
മുൻഗാമിസി.പി. രാധാകൃഷ്ണൻ
പിൻഗാമിപി.ആർ. നടരാജൻ
മണ്ഡലംതിരുപ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-08-10) 10 ഓഗസ്റ്റ് 1947  (76 വയസ്സ്)
തിരുപ്പൂർ, തമിഴ്നാട്
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിആർ. മണിമേഖലൈ
കുട്ടികൾ1 മകൻ
വസതികോയമ്പത്തൂർ
As of 22 സെപ്റ്റംബർ, 2006
ഉറവിടം: [1]

2004 - ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി തമിഴ്‍നാട്ടിലെ സി.പി.ഐ, ദ്രാവിഡ മുന്നേറ്റ കഴകവുമായി സഖ്യം ചേരാൻ തീരുമാനിച്ചിരുന്നു. സഖ്യം ചേർന്ന ശേഷമുള്ള ഉടമ്പടി പ്രകാരം സി.പി.ഐയ്ക്ക് രണ്ട് സീറ്റുകളാണ് മത്സരിക്കാൻ ലഭിച്ചത്. ഇതിനെത്തുടർന്ന് സുബ്ബരായനെ കോയമ്പത്തൂർ നിയോജക മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി. [1] തുണി വ്യവസായത്തെയും അനുബന്ധ വ്യവസായങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നവർ അധികമുള്ള കോയമ്പത്തൂരിൽ, 1998 - ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിലും 1999 - ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിലും ഭാരതീയ ജനതാ പാർട്ടിയുടെ സി.പി. രാധാകൃഷ്ണൻ വിജയിക്കുകയുണ്ടായി. തൊഴിലില്ലായ്മ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കൂടാതെ കുടിവെള്ള വിതരണത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങളും 2004 - ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉയർന്നു കേട്ടിരുന്നു. [2]

സുബ്ബരായൻ ഇതിനു മുൻപ് തിരുപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും 1984 - 89 കാലയളവിലും 1996 - 2001 കാലയളവിലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സുബ്ബരായന്റെ ജന്മനാടാണ് തിരുപ്പൂർ. [1] 1989 - ലെ തമിഴ്നാട് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടിയുടെ സി. ഗോവിന്ദസ്വാമിയോടാണ് സുബ്ബരായൻ പരാജയപ്പെട്ടത്. [3]

2016 - ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സുബ്ബരായൻ തീരുമാനിക്കുകയുണ്ടായി. Subbarayan decided not to contest the 2016 state assembly elections.[4]

2019 - ൽ നടന്ന ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തിരുപ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വീണ്ടും ലോക്സഭാംഗമായി തിര‍ഞ്ഞെടുക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. 1.0 1.1 "CPI to field Subbarayan, Appadurai for LS polls". Zee News. 17 February 2004. Retrieved 2017-05-16.
  2. "Coimbatore". Hindustan Times. PTI. Retrieved 2017-05-16.
  3. "Statistical Report on General Election 1989 for the Legislative Assembly of Tamil Nadu" (PDF). Election Commission of India. pp. 287–288. Retrieved 2017-05-15.
  4. Kumar, R. Vimal (21 April 2016). "Two sitting MLAs to seek election from within the district". The Hindu. Retrieved 2017-05-16.
"https://ml.wikipedia.org/w/index.php?title=കെ._സുബ്ബരായൻ&oldid=3529226" എന്ന താളിൽനിന്ന് ശേഖരിച്ചത്