രാഷ്ട്രീയാധികാരസ്ഥാനങ്ങൾ നേടിയെടുത്ത്, ഗവൺമെന്റിന്റെ നേതൃത്വത്തിലേക്ക് വരാൻ ശ്രമിക്കുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ സംഘത്തെയാണ് രാഷ്ട്രീയ പാർട്ടി എന്നു പറയുന്നത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു പ്രചരണങ്ങളിൽ പങ്കെടുക്കുകയും ബഹുജനബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. മിക്കവാറും പാർട്ടികൾക്ക്, അവരുടെ പ്രത്യയശാസ്ത്രവും പ്രവർത്തനരീതികളും വിശദീകരിക്കുന്ന "രാഷ്ട്രീയ പരിപാടി" ഉണ്ടായിരിക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലും അമേരിക്കയിലുമാണ് ഇന്നത്തെ രൂപത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉടലെടുത്തത്. ഏകക്ഷി സമ്പദ്രായം, ദ്വികക്ഷി സമ്പ്രദായം, ബഹുകക്ഷി സമ്പ്ര്യദായം എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തിലാണ് രാഷ്ട്രീയ പാർട്ടികളെ തരംതിരിക്കുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് പ്രധാനമായും മൂന്നു ഘടകങ്ങൾ ഉണ്ടായിരിക്കും - നേതാക്കൾ, സജീവ പ്രവർത്തകർ, അനുഭാവികൾ. രാഷ്ട്രീയ പാർട്ടികൾ നിയമനിർമ്മാണത്തിൽ പ്രധാന പങ്കു വഹിക്കുന്നു.

അവലംബം തിരുത്തുക"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_പാർട്ടി&oldid=2032088" എന്ന താളിൽനിന്ന് ശേഖരിച്ചത്