പ്രധാന മെനു തുറക്കുക

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

വിദ്യാർത്ഥി പ്രസ്ഥാനം
(സ്റ്റുഡൻറ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടതുപക്ഷ (സി പി എം) അനുഭാവമുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്‌.എഫ്‌.ഐ. (പൂർണ്ണനാമം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ആംഗലേയം: SFI - Students' Federation of India). 1970 ൽ ആണ് എസ്‌.എഫ്‌.ഐ രൂപവത്കരിക്കപ്പെട്ടത്. ഇപ്പോൾ ഏകദേശം 62 ലക്ഷം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങൾ ആയി ഉണ്ട്. [1]

സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ
SFI-flag.svg
Flag of the Students Federation of India
ചുരുക്കപ്പേര് SFI
രൂപീകരണം 1970
തരം Students' Federation of India
ആസ്ഥാനം New Delhi
Location
അംഗത്വം
6.2 million
President
V.P. Sanu
എസ്.എഫ്.ഐയുടെ ജില്ലാസമ്മേളനത്തിന്റെ പരസ്യപ്പലക

ഉള്ളടക്കം

ചരിത്രംതിരുത്തുക

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടന്ന ആദ്യ സമ്മേളനത്തിലാണ് എസ് എഫ് ഐ രൂപീകരിച്ചത്.പൂർണ രൂപം സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ

നേതൃത്വംതിരുത്തുക

നിലവിലെ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. ജനറൽ സെക്രട്ടറി ഡോക്ടർ വിക്രം സിംഗ്‌ ആണ്.[2]

സംസ്ഥാനങ്ങളിലെ നേതൃത്വംതിരുത്തുക

എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി കെ എം സച്ചിൻ ദേവ്‌(കോഴിക്കോട്‌) പ്രസിഡന്റ് വിനീഷ്‌ വി എം ( തിരുവനന്തപുരം) [3]

നയസമീപനങ്ങൾതിരുത്തുക

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

എ.കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
എസ്.എ. ഡാൻ‌ഗെ,ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.

മുദ്രാവാക്യങ്ങൾതിരുത്തുക

"പഠിക്കുക പോരാടുക" എന്നതാണ് എസ്.എഫ്.ഐ അതിന്റെ പ്രധാന കാഴ്ചപ്പാടായി പറയുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്. [4]

പ്രസിദ്ധീകരണങ്ങൾതിരുത്തുക

അഖിലേന്ത്യാ തലത്തിൽ "സ്റ്റുഡന്റ് സ്ട്രഗിൾ" എന്ന ഇംഗ്ലീഷ് മാസികയും "ഛാത്ര സംഘർഷ്" എന്ന ഹിന്ദി മാസികയും എസ്.എഫ്.ഐ. പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന മലയാളത്തിലുള്ള സ്റ്റുഡെന്റ് മാസികയും എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.[5]

SFI വിവിധ സംസ്ഥാനങ്ങളിൽതിരുത്തുക

സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളം, പശ്ചിമബംഗാൾ, ത്രിപുര, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകൾ നയിച്ചിട്ടുണ്ട്.

സ്വാധീനമേഖലകൾതിരുത്തുക

കേരളത്തിലെ പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്‌.എഫ്‌.ഐ.[അവലംബം ആവശ്യമാണ്].ബഹുഭൂരിപക്ഷം കോളേജുകളുടെയും വിദ്യാർത്ഥി യൂണിയനുകൾ എസ്‌.എഫ്‌.ഐ യുടെ നിയന്ത്രണത്തിലുമാണ്.[അവലംബം ആവശ്യമാണ്] കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.എഫ്.ഐ ക്ക് ശക്തമായ സ്വാധീനമാണുള്ളത്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക