എം. ബസവപുന്നയ്യ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലേയും, പിളർപ്പിന് ശേഷം രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും ഒരു നേതാവാണ് മാകിനേനി ബസവപുന്നയ്യ. സി.പി.ഐ. (എം)-ന്റെ വിവിധ കാലങ്ങളിലുള്ള പൊളിറ്റ് ബ്യൂറോകളിൽ അംഗമായിരുന്നു. 1952 മുതൽ 1966 വരെ ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.[1]
ജീവിത ചരിത്രം തിരുത്തുക
1914 ഡിസംബർ 14-ന്[1] ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ബസവപുന്നയ്യ ജനിച്ചത് [2].
1992 ഏപ്രിൽ 27-ന് [1] ന്യൂഡൽഹിയിൽ വെച്ച് മരണപ്പെട്ടു [2].
രാഷ്ട്രീയ ചരിത്രം തിരുത്തുക
1934-ൽ ബസവപുന്നയ്യ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായി. 1943-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രൊവിൻഷ്യൽ കമ്മിറ്റിയിലേക്കും അതിന്റെ സെക്രട്ടേറിയേറ്റിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. 1948-ൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സിൽ വെച്ച് അദ്ദേഹം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1950 ജൂണിൽ പൊളിറ്റ് ബ്യൂറോയിലും അംഗമായി. 1950-ൽ വെച്ച് ജോസഫ് സ്റ്റാലിൻ ഉൾപ്പെടെയുള്ള സി.പി.എസ്.യു. നേതാക്കളുമായുള്ള പ്രത്യയശാസ്ത്ര ചർച്ചകൾക്ക് നിയുക്തമായ നാലംഗ പ്രതിനിധികളിൽ ഒരാൾ ബസവപുന്നയ്യ ആയിരുന്നു. 1957-ൽ അന്നത്തെ യു.എസ്.എസ്.ആറിലെ മോസ്കോയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അന്താരാഷ്ട്ര കോൺഫറൻസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തു [2].
1964-ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം അദ്ദേഹം സി.പി.ഐ.(എം) പക്ഷത്ത് ചേർന്നു. സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ. (എം)-ന്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റർ ആയിട്ടും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് [2].
3 ഏപ്രിൽ 1952 മുതൽ 2 ഏപ്രിൽ 1966 വരെ 14 വർഷത്തോളം കാലം ആന്ധ്രപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു [2].