ബിനോയ് വിശ്വം
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിൽനിന്നുള്ള ഒരു നേതാവാണ് ബിനോയ് വിശ്വം (ജനനം: 1955 നവംബർ 25, - ).[1] 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു[2]. 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു.[3] വിദ്യാഭ്യാസം യോഗ്യതകൾ എം.എ, എൽ,എൽ,ബി. എന്നിവയാണ്.[4]2018 ജൂണിൽ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[5]
ബിനോയ് വിശ്വം | |
---|---|
![]() | |
ജനനം | |
വിദ്യാഭ്യാസം | B.A ,L.L.B |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
ജീവിതപങ്കാളി(കൾ) | ഷൈല സി. ജോർജ് |
മാതാപിതാക്ക(ൾ) | സി.കെ വിശ്വനാഥൻ സി.കെ ഓമന |
ജീവിതരേഖതിരുത്തുക
മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിലെ എ.ഐ.എസ്.എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ് സംസ്ഥാനപ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത് തടവനുഭവിച്ചിട്ടുണ്ട്. ഗ്രന്ഥകാരനും പത്രപ്രവർത്തകനുമാണ്.
ഷൈല സി. ജോർജ് ആണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.
രാജ്യസഭ 2018തിരുത്തുക
കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് 2018ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങൾ വിരമിച്ചതുമൂലം വന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം (സി.പി.ഐ), എളമരംകരീം (സി.പി.ഐ (എം)), ജോസ് കെ. മാണി (കേരള കോൺഗ്രസ് (എം)) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[6]
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-03.
- ↑ "ധനേഷ്കുമാർ" (PDF). മലയാളം വാരിക. 2013 ഫെബ്രുവരി 01. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 17.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] തിരഞ്ഞെടുപ്പ് ഫലങ്ങൾ, നാദാപുരം - ശേഖരിച്ച തീയതി 25 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ മെംബർമാർ: ബിനോയി വിശ്വം ശേഖരിച്ച തീയതി 25 സെപ്റ്റംബർ 2008
- ↑ http://prd.kerala.gov.in/ml/node/14276
- ↑ http://prd.kerala.gov.in/ml/node/14276