കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന്റെ സ്ഥാപകനേതാവും ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്നു ചാരു മജൂംദാർ (ജീവിതകാലം: മെയ് 15, 1915 - ജൂലൈ 28, 1972)1918 ൽ സിലിഗുരിയിലെ ഒരു പുരോഗമന ഭൂവുടമ കുടുംബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് നക്സലൈറ്റ് എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം നൽകി. 1967 ലെ നക്സൽബാരി പ്രക്ഷോഭത്തിന്റെ ചരിത്രപരമായ വിവരണങ്ങളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ നക്സൽ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി മാറി.[1]

ചാരു മജൂംദാർ
Charu Majumder.jpg
ജനനം(1915-05-15)15 മേയ് 1915
മരണം28 ജൂലൈ 1972(1972-07-28) (പ്രായം 53)
ദേശീയതഇന്ത്യൻ
കലാലയംയൂണിവേഴ്സിറ്റി ഓഫ് നോർത്ത് ബംഗാൾ
സിലിഗുരി കോളജ്
ഓഫീസ്General Secretary of CPI(ML)
കാലാവധി1969–1972
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist-Leninist)
Communist Party of India (Marxist)
Communist Party of India
ജീവിതപങ്കാളി(കൾ)Lila Mazumdar Sengupta
ചാരു മജുംദാർ

ജീവിതരേഖതിരുത്തുക

1915 മെയ് 15ന് പശ്ചിമബംഗാളിലെ സിലിഗുഡിയിൽ ഒരു ജന്മി കുടുംബത്തിലാണ്[2][3] ചാരു മംജുദാർ ജനിച്ചത്. അച്ഛൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. 1938-ൽ കോളജ് വിദ്യാഭ്യാസം ഉപേക്ഷിച്ച അദ്ദേഹം ഒരു മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറി.1946 തേഭാഗ ഭൂസമരത്തിൽ പങ്കെടുത്തു. 1962 ലും 1972 ലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

രാഷ്ട്രീയ കാഴ്ചപ്പാട്തിരുത്തുക

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിർപ്പാണ് ചാരു മജൂംദാറെ അതിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണവർഗ്ഗം ആഗോള ബൂർഷ്വായുടെ ദല്ലാൾ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂർഷ്വായല്ല ഇന്ത്യൻ ഭരണവർഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാൽ നക്സലിസം എന്ന പേരിൽ അറിയപ്പെട്ടു.

സി.പി.ഐ. (എം.എൽ.)തിരുത്തുക

പ്രധാന ലേഖനം: സി.പി.ഐ (എം.എൽ)

1964 ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കോൺഗ്രസ്സിൽ ഇന്ത്യൻ ബൂർഷ്വാസിയുടെ ദല്ലാൾ സ്വഭാവത്തെ മുൻനിറുത്തി പിരിഞ്ഞ സി.പി.ഐ. (എം.)-ൽ നിന്ന് 1968 ലാണ് ചാരു മജൂംദാർ, കനു സന്യാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിരിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവർഗ്ഗ വിമോചനം ലക്ഷ്യമാക്കിയ പാർട്ടി നിരവധി രക്തരൂഷിതമായ സമരങ്ങൾക്ക് നേതൃത്വം നല്കി. 1969 ൽ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതിന് നേതൃത്വം നല്കി. കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.

അന്ത്യംതിരുത്തുക

1972 ജുലൈ 28-ന്‌ അലിപൂർ ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

കൂടുതൽ അറിവിന്‌തിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ചാരു_മജൂംദാർ&oldid=3599165" എന്ന താളിൽനിന്ന് ശേഖരിച്ചത്