ടി.വി. തോമസ്
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന ടി.വി. തോമസ് (2 ജൂലൈ 1910 - 26 മാർച്ച് 1977).[1] വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ തോമസ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു[2] തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും ടി.വി.തോമസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ അദ്ദേഹം എല്ലാവർക്കും പൊതുനീതി ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു.
ടി.വി. തോമസ് | |
---|---|
![]() | |
കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രി | |
In office സെപ്റ്റംബർ 25 1971 – മാർച്ച് 25 1977 | |
മുൻഗാമി | എൻ.ഇ. ബാലറാം |
പിൻഗാമി | പി.കെ. വാസുദേവൻ നായർ |
In office മാർച്ച് 6 1967 – ഒക്ടോബർ 21 1969 | |
മുൻഗാമി | കെ.എ. ദാമോദര മേനോൻ |
പിൻഗാമി | പി. രവീന്ദ്രൻ |
കേരളത്തിലെ തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രി | |
In office ഏപ്രിൽ 5 1957 – ജൂലൈ 31 1959 | |
മുൻഗാമി | ഇല്ല |
പിൻഗാമി | കെ.ടി. അച്യുതൻ |
കേരള നിയമസഭ അംഗം | |
In office മാർച്ച് 3 1967 – മാർച്ച് 22 1977 | |
മുൻഗാമി | എ. നഫീസത്ത് ബീവി |
പിൻഗാമി | പി.കെ. വാസുദേവൻ നായർ |
മണ്ഡലം | ആലപ്പുഴ |
In office മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | എ. നഫീസത്ത് ബീവി |
മണ്ഡലം | ആലപ്പുഴ |
Personal details | |
Born | ആലപ്പുഴ | ജൂലൈ 2, 1910
Died | മാർച്ച് 26, 1977 | (പ്രായം 66)
Political party | സി.പി.ഐ. |
Spouse(s) | കെ.ആർ. ഗൗരിയമ്മ |
As of ജനുവരി 12, 2012 Source: കേരളനിയമസഭ |
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. കോൺഗ്രസ്സ് നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചതിലുള്ള നിരാശയും, കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള എതിർപ്പും തോമസിനെ ഇടതുപക്ഷചേരിയിലെത്തിച്ചു. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം കേരളനിയമസഭയിൽ ഗതാഗത-തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാവും, ഒന്നാം കേരള നിയമസഭയിൽ മന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയമ്മയാണു ഭാര്യ. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. യിൽ ഉറച്ചു നിന്നു. 1977 മാർച്ച് 26 ന് അർബുദരോഗം മൂലം അന്തരിച്ചു.
ആദ്യകാലജീവിതംതിരുത്തുക
ആലപ്പുഴയിലെ കത്തോലിക്കാ കുടുംബമായ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ജനിച്ചു. നാലു സഹോദരിമാരും, ഒരു സഹോദരുനുമുണ്ടായിരുന്നു തോമസിന്. ഉമ്മച്ചനെന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്ന പേര്. ലിയോ തേർട്ടിൻത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു ആയിരുന്നു ഉപരിപഠനം. 1930-ൽ ബി.എ. ബിരുദവും 1935-ൽ മദിരാളിയിൽ നിന്നും നിയമബിരുദവും എടുത്തു. പഠിക്കാൻ വളരെ മുമ്പനായിരുന്നു ഉമ്മച്ചൻ.[3] പഠിക്കുന്ന കാലത്ത് കായികരംഗത്തും തൽപരനായിരുന്നു തോമസ്
കമ്യൂണിസ്റ്റ് നേതാവും ഇദ്ദേഹത്തോടൊപ്പം ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയെയാണ് വിവാഹം കഴിച്ചത്. രോഗബാധിതനായി 1977 മാർച്ച് 26-ന് ടി.വി. തോമസ് നിര്യാതനായി.
രാഷ്ടീയ ജീവിതംതിരുത്തുക
വിദ്യാർഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന തോമസ് ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. പിതാവ് ഒരു കോൺഗ്രസ്സ് അനുയായിയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തിരുവിതാംകൂർ ഘടകവുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയപ്പോൾ തോമസ് അതിൽ സജീവമായി പങ്കെടുത്തിരുന്നു. നിയമലംഘനപ്രസ്ഥാനം നിർത്തിവെക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനം പൊതുവേ യുവാക്കളിൽ നീരസമുണ്ടാക്കി. തോമസ് ഗാന്ധിജിയുടെ ഈ തീരുമാനത്തിൽ നിരാശനായിരുന്നു. കോൺഗ്രസ്സിലെ ഇടതുചിന്താഗതിക്കാരുടെ ചേരിയിലാണ് ഇത് തോമസിനെ കൊണ്ടുചെന്നെത്തിച്ചത്. അവർ ചേർന്ന രൂപീകരിച്ച റാഡിക്കൽ ഗ്രൂപ്പിൽ തോമസ് ജോയിന്റ് സെക്രട്ടറിയായിരുന്നു. [4]
ആലപ്പുഴയിൽ ട്രേഡ് യൂണിയൻ രംഗത്ത് ടി.വി. തോമസ് പ്രവർത്തിച്ചു. കയർത്തൊഴിലാളികളുടെയും തുറമുഖത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റും സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ പല പ്രവർത്തനരീതികളെയും ഇദ്ദേഹം വിമർശിച്ചിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തതിനാൽ അറസ്റ്റിലായി. എന്നാൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച് മറ്റു നേതാക്കളോടൊപ്പം ഇദ്ദേഹവും മോചിതനായി. രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ വീണ്ടും ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1952-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവുമായിരുന്നു ടി.വി.
കേരള നിയമസഭയിൽതിരുത്തുക
കേരള സംസ്ഥാനം രൂപവത്കൃതമായശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാകുവാനും ഇതോടെ ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു.[5] ഈ മന്ത്രിസഭ 1959-ൽ അധികാരമൊഴിഞ്ഞു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ഇദ്ദേഹം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലയുറപ്പിക്കുകയാണുണ്ടായത്. പിന്നീട് 1967-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് വ്യവസായവകുപ്പു മന്ത്രിയായി. ആരോപണ വിധേയനായതോടെ മന്ത്രിസഭയിൽനിന്ന് 1969-ൽ രാജിവച്ചു. പിന്നീട് നാലാം കേരളനിയമസഭയിൽ ആലപ്പുഴയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. അവസാനകാലത്ത് അർബുദരോഗത്താൽ തീരെ അവശനായിരുന്നു ടി.വി.തോമസ്. 1977 മാർച്ച് 26 ന് അദ്ദേഹം അന്തരിച്ചു.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1972 | ആലപ്പുഴ നിയമസഭാമണ്ഡലം | ടി.വി. തോമസ് | സി.പി.ഐ. | ||||
1967 | ആലപ്പുഴ നിയമസഭാമണ്ഡലം | ടി.വി. തോമസ് | സി.പി.ഐ. | ||||
1960 | ആലപ്പുഴ നിയമസഭാമണ്ഡലം | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ടി.വി. തോമസ് | സി.പി.ഐ. | ||
1957 | ആലപ്പുഴ നിയമസഭാമണ്ഡലം | ടി.വി. തോമസ് | സി.പി.ഐ. | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
അവലംബംതിരുത്തുക
- ↑ "കേരളനിയമസഭ". കേരളനിയമസഭ. ശേഖരിച്ചത് 28-സെപ്തംബർ-2013. Check date values in:
|accessdate=
(help) - ↑ "ടി.വി.തോമസ്-ലഘു ജീവചരിത്രം". സ്റ്റേറ്റ് ഓഫ് കേരള. ശേഖരിച്ചത് 28-സെപ്തംബർ-2013. Check date values in:
|accessdate=
(help) - ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. പുറം. 287. ISBN 81-262-0482-6.
ടി.വി.തോമസ് - ആദ്യകാലജീവിതം
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. പുറം. 290. ISBN 81-262-0482-6.
ടി.വി.തോമസ് - രാഷ്ട്രീയ ജീവിതം
- ↑ "ടി.വി.തോമസ് - ഒന്നാംകേരള നിയമസഭാംഗം". കേരള സർക്കാർ. ശേഖരിച്ചത് 28-സെപ്തംബർ-2013. Check date values in:
|accessdate=
(help) - ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തോമസ്,_ടി.വി._(1910_-_77) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |