എസ്. കുമാരൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ. (ജനനം: 25 ഫെബ്രുവരി 1923 - മരണം: 24 ഡിസംബർ 1991)
എസ്. കുമാരൻ | |
---|---|
സിപി.ഐ. കേരളസംസ്ഥാന സെക്രട്ടറി | |
ഓഫീസിൽ 1968–1970 | |
മുൻഗാമി | സി. അച്യുതമേനോൻ |
പിൻഗാമി | എൻ.ഇ. ബാലറാം |
രാജ്യസഭാംഗം | |
ഓഫീസിൽ 1970–1982 | |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | സി.ജി. സദാശിവൻ |
പിൻഗാമി | സുശീല ഗോപാലൻ |
മണ്ഡലം | മാരാരിക്കുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഫെബ്രുവരി 25, 1923 |
മരണം | ഡിസംബർ 24, 1991 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | ശാന്താംബിക |
കുട്ടികൾ | ഒരു മകൻ 2 മകൾ |
മാതാപിതാക്കൾ |
|
As of മാർച്ച് 23, 2022 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകആലപ്പുഴയിൽ ആര്യാട് കൊച്ചുതകിടിയിൽ വീട്ടിൽ കിട്ടന്റെയും കൊച്ചുപാറുവിന്റെയും മകനായി 1923- ൽ ജനിച്ചു. കയർഫാക്ടറിത്തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയരംഗത്തെത്തി ദേശീയ സ്വാതന്ത്ര്യസമരത്തിലും പ്രത്യേകിച്ച് പുന്നപ്ര-വയലാർ സമരത്തിലും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയും മാർക്സിസ്റ്റ് പാർട്ടി നേതാവും മാരാരിക്കുളം എം.എൽ.എ. യുമായിരുന്ന പരേതനായ എസ്. ദാമോരന്റെ ഇളയ സഹോദരനാണ്.
രാഷ്ട്രീയപ്രവർത്തനം
തിരുത്തുക- ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രാദേശിക പ്രവർത്തനത്തിലൂടെ തുടക്കം.[1]
- 1938 - ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായി
- 1946 - ൽ സംസ്ഥാന കമ്മറ്റി അംഗമായി.
- 1964 - ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. യോടൊപ്പം നിലയുറപ്പിച്ചു.
- 1966 - ൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി.
- കാലയളവിൽ രണ്ടാം കേരളനിയമസഭയിൽ സി.പി.ഐ.പ്രതിനിധിനിധിയായി മാരാരിക്കുളം നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
- രാജ്യസഭാ അംഗമായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു (1976 - 1982)
രാജ്യസഭ കാലഘട്ടവും പാർട്ടിയും
തിരുത്തുക- 1982-1988 : സി.പി.ഐ.; എൽ.ഡി.എഫ്.
- 1976-1982 : സി.പി.ഐ.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-16. Retrieved 2012-03-30.