കവാടം:കമ്മ്യൂണിസം
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം മാറ്റിയെഴുതുക
കമ്മ്യൂണിസം കവാടം
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനം
കാൾ മാക്സിന്റെയും ഏംഗൽസിന്റെയും
രചനകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മാർക്സിന്റെയും ഏംഗൽസിന്റെയും സംഭാവനകൾക്കുപുറമേ, ഒന്നാം തൊഴിലാളി ഇന്റർനാഷണൽ, ,കമ്യൂണിസ്റ് ലീഗ്, വിവിധ കമ്യൂണിസ്റ്റ് പാർട്ടികൾ, മറ്റ് മാർക്സിയൻ ചിന്തകൻമാർ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്. സോഷ്യലിസം എന്ന സാമൂഹ്യാവസ്ഥ കൈവരിക്കാനുള്ള പ്രവർത്തന പദ്ധതിയാണിത്. മുതലാളിത്ത വ്യവസ്ഥയിൽ പീഡനങ്ങളനുഭവിക്കുന്നത് തൊഴിലാളി വർഗ്ഗമാണെന്നതിനാൽ ഈ വിപ്ലവ പദ്ധതിക്ക് നേതൃത്വം നൽകുന്നത് അവരാണ്. ഈ കാഴ്ചപ്പാടിലാണ് മാർക്സിസം നിർവ്വചിക്കപ്പെട്ടതും മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ജീവചരിത്രം
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977), എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.
മാറ്റിയെഴുതുക
ചൊല്ലുകൾ..ഒരു വ്യക്തിയുടെ മരണം ദുരന്തമാണ്. ഒരു ലക്ഷം പേരുടെ മരണം ഒരു സ്ഥിതിവിവരക്കണക്കാണ് (statistics). --ജോസഫ് സ്റ്റാലിൻ മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച സവിശേഷ ഉള്ളടക്കംമാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രം![]() Photo credit: David Wilmot [1] മാറ്റിയെഴുതുക
നിങ്ങൾക്കറിയാമോ...മാറ്റിയെഴുതുക
വിഭാഗങ്ങൾമാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിക്കിപദ്ധതികൾമാറ്റിയെഴുതുക
താങ്കൾക്ക് ചെയ്യാവുന്നത്മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിഷയങ്ങൾമാറ്റിയെഴുതുക
മലയാളേതര വിക്കിപീഡിയകളിൽ കമ്മ്യൂണിസംലേഖനങ്ങൾ:
മാറ്റിയെഴുതുക
ബന്ധപ്പെട്ട കവാടങ്ങൾമാറ്റിയെഴുതുക
മറ്റു വിക്കി സംരംഭങ്ങളിൽ
| ||||||||||||