പി. സുന്ദരയ്യ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ സ്ഥാപകനേതാക്കളിലൊരാളും തെലുങ്കാന സമരസേനാനിയുമായിരുന്നു പി. സുന്ദരയ്യ എന്ന പുച്ചാലപ്പള്ളി സുന്ദരയ്യ .

പി.സുന്ദരയ്യ
പി.സുന്ദരയ്യ
വ്യക്തിഗത വിവരങ്ങൾ
ജനനം
പുച്ചാലപ്പള്ളി.സുന്ദരരാമിറെഡ്ഢി

(1913-05-01)മേയ് 1, 1913
അലങ്കാനിപാട്, നെല്ലൂർ, ആന്ധ്രപ്രദേശ്
മരണംമേയ് 19, 1985(1985-05-19) (പ്രായം 72)
ആന്ധ്രപ്രദേശ്
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
ഹൈദ്രാബാദിലെ സുന്ദരയ്യ പാർക്കിലെ സുന്ദരയ്യയുടെ പ്രതിമ


(1 മെയ് 1913 – 19 മെയ് 1985) . ആന്ധ്രാപ്രദേശുകാരനായ ഇദ്ദേഹം സഖാവ് പി.എസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ സുന്ദരയ്യ സുന്ദരരാമി റെഡ്ഡി എന്ന തന് പേരിലെ ജാതിയെ സൂചിപ്പിക്കുന്ന ഭാഗം മാറ്റി സുന്ദരയ്യ എന്നാക്കി. ദരിദ്ര ജനവിഭാഗങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ട സുന്ദരയ്യ തെലുങ്കാന സമരത്തിന്റെ ഭാഗമായി ഉണ്ടായ സായുധ സമരങ്ങളിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ്.[1][2]

ആദ്യകാല ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളിലൊരാളായ അമീർ ഹൈദർഖാൻ ആണ് സുന്ദരയ്യയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അന്നുമുതൽ തന്റെ ജീവിതവും, പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളും ജനസേവനത്തിനും, പാർട്ടിക്കും വേണ്ടി ചിലവഴിച്ചു. ആന്ധ്രപ്രദേശിൽ നല്ല അടിത്തറയുള്ളൊരു കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുന്ദരയ്യ മുഖ്യ പങ്കു വഹിച്ചു. കർഷകപ്രശ്നങ്ങൾക്കുപരി പലയിടങ്ങളിലായി ചിതറികിടന്നിരുന്ന തെലുങ്കുഭാഷ സംസാരിക്കുന്നവരെ ഒരുമിച്ചു കൂട്ടി വിശാലാന്ധ്ര എന്ന പുതിയ ഭാഷാ സംസ്ഥാനത്തിനുവേണ്ടി പരിശ്രമിച്ചു.[3]

തെലുങ്കാനസമരം പിൻവലിച്ചതിനുശേഷം ഇന്ത്യയിൽ ജനകീയജനാധിപത്യവിപ്ലവം എന്ന പുതിയ കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കാൻ മോസ്കോയിൽ സ്റ്റാലിനുമായി നടത്തിയ ചർച്ചകളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ഇതിന്റെ നേതൃത്വവും സുന്ദരയ്യക്കായിരുന്നു. 1952 ലെ പൊതു തിരഞ്ഞെടിനുശേഷം സുന്ദരയ്യ രാജ്യസഭയിലെ പ്രതിപക്ഷനേതാവായി മാറി. ഒന്നരപതിറ്റാണ്ടോളം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവെന്ന നിലയിൽ പ്രവർത്തിച്ചു. 1948 ൽ നടന്നതെലുങ്കാന സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വ്യാപിപ്പിക്കാൻ കഴിയാതിരുന്നത് ജനകീയ ജനാധിപത്യ വിപ്ലവ സാദ്ധ്യതകൾ ഇല്ലാതാക്കിയെന്ന് അദ്ദേഹം എഴുതിയ തെലങ്കാന സമരം എന്ന പുസ്തകത്തിൽ പറയുന്നു.

ജീവചരിത്രം

തിരുത്തുക

ആദ്യകാലം

തിരുത്തുക

1913 മെയ് 1 ന് ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ അലങ്കാനിപാടിലാണ് സുന്ദരയ്യ ജനിച്ചത്. ഒരു ജന്മി കുടുംബമായിരുന്നു സുന്ദരയ്യയുടേത്. സുന്ദരയ്യയ്ക്ക് ആറ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സ്കൂൾ തല വുദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്ന അദ്ദേഹം 1930 ൽ 17ആം വയസ്സിൽ ഗാന്ധിജിയുടെ നിസ്സകരണ പ്രസ്ഥാനത്തിൽ പങ്ക് ചേരാൻ കോളേജ് വിട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത അദ്ദേഹം ഉടൻ തന്നെ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കമ്മ്യുണിസ്റ്റ് പാർട്ടിയിൽ

തിരുത്തുക

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്ന അമീർ ഹൈദർ ഖാന്റെ നിർദ്ദേശപ്രകാരമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന രണ്ടാം ലോക മഹായുദ്ധ കാലത്ത് സുന്ദരയ്യ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. അക്കാലത്ത് കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റു നേതാകളായ ഇ.എം.എസ്, പി. കൃഷ്ണപിള്ള മുതലായവരിൽ സുന്ദരയ്യ ആകൃഷ്ടനായിരുന്നു. 1936ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകമ്മറ്റിയിൽ അംഗമായ അദ്ദേഹം ആ വർഷം തന്നെ ഓൾ ഇന്ത്യ കിസാൻ സഭയ്കക്ക് രൂപം നൽകി.

  1. ഹിസ്റ്ററി ഓൺ ദ വെർജ് ഓഫ് കൊളാപ്സ്-ഹിന്ദു 03-മെയ്-2003.
  2. "ട്രൈബ്യൂട്ട്സ് പെയ്ഡ് ടു സുന്ദരയ്യ". ഹിന്ദുഓൺനെറ്റ്. 20-മെയ്-2006. Archived from the original on 2008-06-05. Retrieved 2021-08-31. {{cite news}}: Check date values in: |date= (help)
  3. പി., സുന്ദരയ്യ (1946). വിശാലാന്ധ്ര. മുംബൈ: പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ്. p. 7.
"https://ml.wikipedia.org/w/index.php?title=പി._സുന്ദരയ്യ&oldid=3655154" എന്ന താളിൽനിന്ന് ശേഖരിച്ചത്