പന്ന്യൻ രവീന്ദ്രൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുൻ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്[1] പന്ന്യൻ രവീന്ദ്രൻ (ജനനം: ഡിസംബർ 22 1945‌).

പന്ന്യൻ രവീന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-12-22) 22 ഡിസംബർ 1945  (78 വയസ്സ്)
കണ്ണൂർ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിരത്നവല്ലി
കുട്ടികൾരാജേഷ്, രൂപേഷ്, രതീഷ്.
വസതിതിരുവനന്തപുരം
As of സെപ്റ്റംബർ 23, 2006
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനനം. കക്കാട് കോർജാൻ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി.[2] 1982 മുതൽ 1986 വരെ സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.

പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവൻനായരുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പതിനാലാം ലോക്‌സഭാംഗമായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എൽ.എ-യും കോൺഗ്രസ്(ഐ) സ്ഥാനാർത്ഥിയുമായ വി.ഡി. സതീശനോട് പരാജയപ്പെട്ടു.

1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 മുതൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമാണ്. പി.കെ. വാസുദേവൻനായരും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രിൽ 9-ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മാർച്ചിൽ സെക്രട്ടറിസ്ഥാനമൊഴിഞ്ഞു. 2004-ൽ മാതൃകാ പൊതുപ്രവർത്തകനുള്ള മണിവേരി മാധവൻ പുരസ്കാരത്തിനർഹനായി.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 പറവൂർ നിയമസഭാമണ്ഡലം വി.ഡി. സതീശൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പന്ന്യൻ രവീന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
2005*(1) തിരുവനന്തപുരം ലോകസഭാമണ്ഡലം പന്ന്യൻ രവീന്ദ്രൻ സി.പി.ഐ, എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ.
  • ചരിത്രമെഴുതി ചരിത്രമായവർ
  • ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലൂടെ
  • ഭരത് മുരളി - അഭിനയവും ജീവിതവും[5]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "പന്ന്യൻ രവീന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി". മാതൃഭൂമി. ഏപ്രിൽ 9, 2012. Archived from the original on 2012-04-10. Retrieved ഏപ്രിൽ 9, 2012.
  2. "ഏറ്റെടുക്കുന്നത് വലിയ കടമ: പന്ന്യൻ". മാതൃഭൂമി. ഏപ്രിൽ 10, 2012. Archived from the original on 2012-04-15. Retrieved ഏപ്രിൽ 11, 2012.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
  4. http://www.keralaassembly.org
  5. "പന്ന്യൻ രവീന്ദ്രൻ നാലാമത്തെ പുസ്തകമെഴുതുന്നു; വിഷയം ഇന്ത്യൻ ഫുട്ബോൾ". manoramaonline. manoramaonline. Archived from the original on 2013-07-19. Retrieved 2013 ഓഗസ്റ്റ് 2. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
മുൻഗാമി തിരുവനന്തപുരത്തിന്റെ എം.പി.
2005 – 2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=പന്ന്യൻ_രവീന്ദ്രൻ&oldid=4100129" എന്ന താളിൽനിന്ന് ശേഖരിച്ചത്