ജ്യോതി ബസു
ജ്യോതി ബൊഷു (ബംഗാളി: জ্যোতি বসু) ( ജൂലൈ 8,1914- ജനുവരി 17 2010) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്.[1][2]
ജ്യോതി ബസു জ্যোতি বসু | |
---|---|
പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 21 ജൂൺ 1977–6 നവംബർ 2000 | |
മുൻഗാമി | സിദ്ധാർഥ ശങ്കർ റേ |
പിൻഗാമി | ബുദ്ധദേവ് ഭട്ടാചാര്യ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൽക്കട്ട, പശ്ചിമബംഗാൾ | 8 ജൂലൈ 1914
മരണം | ജനുവരി 17, 2010 കൊൽക്കത്ത, പശ്ചിമ ബംഗാൾ | (പ്രായം 95)
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
വസതി | കൊൽക്കത്ത |
വെബ്‌വിലാസം | www.cpim.org |
As of January 27, 2007 ഉറവിടം: [1] |
പ്രവർത്തനങ്ങൾ
തിരുത്തുകകൽക്കത്തയിൽ സെന്റ് സേവിയേഴ്‌സ് കോളേജ്, പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷിൽ ബി.എ ഹോണേഴ്‌സും, ലണ്ടനിലെ മിഡിൽ ടെമ്പിളിൽ നിന്നും നിയമപഠനവും നേടിയ ബൊഷു യു.കെ യിൽ ആയിരുന്നപ്പോൾ തന്നെ മാർക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്, രജനി പാം ദത്ത്, ബെൻ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർടി നേതാക്കളുമായി അടുത്ത് സഹകരിച്ചു. ലണ്ടനിലെ ഇന്ത്യൻ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡൻസിലും അംഗമായിരുന്നു. ലണ്ടൻ മജിലിസിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യയുടെ അംഗമായി. 1952 മുതൽ 1957 വരെ വെസ്റ്റ് ബംഗാൾ കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വർഷങ്ങളിൽ വെസ്റ്റ് ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂൺ 21 ന് ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു വർഷം ഇടതുപക്ഷസർക്കാരിനെ നയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബർ ആറിനു മുഖ്യമന്ത്രിപദം വിട്ടു. സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു [3].ന്യൂമോണിയ ബാധയെ തുടർന്ന് 2010 ജനുവരി ഒന്നിന് ജ്യോതിബൊഷുവിനെ കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള എ.എം.ആർ.ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജനുവരി 17നു അന്തരിക്കുകയും ചെയ്തു[4].
അവലംബം
തിരുത്തുക- ↑ "Jyoti Basu will continue on Central Committee" Archived 2012-11-05 at the Wayback Machine., The Hindu, April 4, 2008.
- ↑ "Nine to none, founders’ era ends in CPM", The Telegraph (Calcutta), April 3, 2008.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-20. Retrieved 2010-01-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-20. Retrieved 2010-01-17.