വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും

ഉള്ളടക്കത്തെപ്പറ്റിയുള്ള വിവിധ നയങ്ങളിൽ വിവിധ അളവുകോലുകളാണ് ഉപയോഗിക്കുന്നത്. സാധാരണഗതിയിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വ്യത്യാസം "ദ്വിതീയ സ്രോതസ്സുകളും" "മൂന്നാം കക്ഷി സ്രോതസ്സുകളും" തമ്മിലുള്ളതാണ്.

"ദ്വിതീയം (Secondary)" എന്നാൽ "സ്വതന്ത്രം" എന്നർത്ഥമില്ല.' മിക്ക സ്വതന്ത്ര സ്രോതസ്സുകളും ദ്വിതീയ സ്രോതസ്സുകളല്ല.

പ്രാഥമിക സ്രോതസ്സ്, ദ്വിതീയ സ്രോതസ്സ് എന്നിവ എന്താണ്?

തിരുത്തുക

ആദ്യമുണ്ടായ (original) വിവരങ്ങളും (material) തീരുമാനങ്ങളും മറ്റുമാണ് പ്രാഥമിക സ്രോതസ്സുകൾ. ദ്വിതീയ സ്രോതസ്സുകൾ പ്രാഥമിക സ്രോതസ്സുകളെ അവലംബമാക്കി ഉണ്ടാക്കപ്പെട്ടവയാണ്. ഇതിൽ വിവരങ്ങൾ സംശ്ലേഷണം (synthesis) ചെയ്യപ്പെട്ടേക്കാമെങ്കിലും പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല. ത്രിതീയ സ്രോതസ്സുകൾ വിപുലമായ തോതിലുള്ള വിവരങ്ങൾ (സാധാരണഗതിയിൽ ദ്വിതീയ സ്രോതസ്സുകൾ) അടിസ്ഥാനമാക്കിയുള്ളതാണ്. മിക്ക സ്രോതസ്സുകളിലും പ്രാഥമിക/ദ്വിതീയ/ത്രിതീയ വിവരങ്ങൾ കാണപ്പെടാറുണ്ട്.

എന്താണ് "ആദ്യമുണ്ടായ വിവരങ്ങൾ" എന്നത് സാഹചര്യത്തെ ആശ്രയിച്ചേ തീരുമാനിക്കാനാവൂ. ഒരു രേഖ താങ്കളെ അപേക്ഷിച്ച് പ്രതിപാദ്യവിഷയമായ സംഭവത്തോട് വളരെയധികം അടുത്താണ് ഉദ്ഭവിച്ചതെങ്കിൽ അത് പ്രാഥമിക സ്രോതസ്സായി കണക്കാക്കാം എന്നത് ഒരു പൊതു തത്വമാണ്. ഉദാഹരണത്തിന് ഒരു പുരാതനമായ കയ്യെഴുത്തുപ്രതി ആധുനിക പണ്ഡിതർ "ഒറിജിനൽ ഡോക്യുമെന്റായി" കണക്കാക്കും. ഒരു നൂറ്റാണ്ടു പഴക്കമുള്ള ഒരു പത്രവാർത്തയെ വിക്കിപീഡിയ സാധാരണഗതിയിൽ പ്രാഥമിക സ്രോതസ്സായാണ് കണക്കാക്കുന്നത്.

പേഴ്സൺ ലളിതമായ ഉദാഹരണം
പ്രാഥമിക സ്രോതസ്സായി

കണക്കാക്കാവുന്ന വിവരം

  • ഒരു ദൃക്ഷാക്ഷി ഒരു സംഭവത്തെപ്പറ്റി നൽകുന്ന വിവരണം.
  • ഒരു ശാസ്ത്രീയ റിപ്പോർട്ടിലെ പുതിയ കണ്ടെത്തലുകൾ.
  • കോടതിവിധികളും നിയമ രേഖകളും പേറ്റന്റുകളും.
  • രാഷ്ട്രീയനേതാക്കളും സാമൂഹ്യപ്രവർത്തകരും മറ്റും നടത്തുന്ന പ്രസംഗങ്ങളും അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും.
ദ്വിതീയ സ്രോതസ്സായി

കണക്കാക്കാവുന്ന വിവരം

  • മാദ്ധ്യമറിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഒരു മാഗസിനിൽ വന്ന ലേഖനം.
  • ചരിത്രപരമായ ഒരു സംഭവത്തെപ്പറ്റിയുള്ളതും പഴയ കാലത്തെ കത്തുകളും ഡയറികളും മറ്റും ആസ്പദമാക്കി എഴുതിയതുമായ ഒരു പുസ്തകം
  • മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു സിസ്റ്റമാറ്റിക് റിവ്യൂ ലേഖനമോ, ലിറ്ററേച്ചർ റിവ്യൂവോ.
ത്രിതീയ സ്രോതസ്സായി

കണക്കാക്കാവുന്ന വിവരം

  • ഒരു ആധുനിക വിജ്ഞാനകോശമോ നിഖണ്ടുവോ
  • ഒരു ചരിത്രസംഭവത്തെപ്പറ്റിയുള്ള ഗ്രന്ഥങ്ങളെ മാത്രം ആസ്പദമാക്കി എഴുതപ്പെട്ടിട്ടുള്ള പുസ്തകം
  • കുട്ടികളെ ഉദ്ദേശിച്ചുള്ള മിക്ക ശാസ്ത്രപുസ്തകങ്ങളും ചരിത്രപുസ്തകങ്ങളും.

എന്താണ് മൂന്നാം കക്ഷി സ്രോതസ്സ്?

തിരുത്തുക

ഒരു സംഭവവുമായി നേരിട്ടു ബന്ധമില്ലാത്ത (സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത) ഒരു സ്രോതസ്സാണ് മൂന്നാം കക്ഷി സ്രോതസ്സ്. മൂന്നാം കക്ഷി സ്രോതസ്സ് സ്വതന്ത്രമായി പുറത്തുനിന്ന് നിരീക്ഷിക്കുന്ന വ്യക്തി(കൾ)യാണ് എന്നാണ് സാധാരണഗതിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണഗതിയിൽ മൂന്നാം കക്ഷി സ്രോതസ്സുകൾ നിഷ്പക്ഷനിലപാടുകളാണ് എടുക്കുന്നതെങ്കിലും ചില അവസരങ്ങളിൽ മൂന്നാം കക്ഷിക്കും സംഭവവികാസങ്ങളെപ്പറ്റി ശക്തമായ അഭിപ്രായങ്ങളുണ്ടായിരിക്കും. എന്തായാലും മൂന്നാം കക്ഷി സ്രോതസ്സ് സംഭവവികാസങ്ങളിൽ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടാവില്ല.

കക്ഷി ഉദാഹരണം
ഒന്നാം കക്ഷി
  • ഒരു സംഭവത്തിൽ പങ്കാളിയാവുകയും സംഭവങ്ങൾ നേരിട്ടു കാണുകയും ചെയ്ത ഒരാളുടെ വിവരണം.
  • ഒരു ഉപകരണം കണ്ടെത്തിയ ആൾ
  • ഒരു രാഷ്ട്രീയ പ്രചാരണ പരിപാടിയുടെ ഭാഗമായ പത്രക്കുറിപ്പ്.
  • ഒരു കമ്പനിയുടെ വെബ് സൈറ്റോ മാർക്കറ്റിംഗ് മെറ്റീരിയലുകളോ
മൂന്നാം കക്ഷി
  • ഒരു സംഭവത്തിൽ പങ്കാളിയല്ലെങ്കിലും സംഭവം നേരിട്ടു കണ്ട ഒരാളുടെ വിവരണം.
  • പുതുതായി കണ്ടെത്തിയ ഒരു ഉപകരണം പരിശോധിച്ചുനോക്കി അഭിപ്രായം പറയുന്ന ഒരു വിദഗ്ദ്ധൻ.
  • ഒരു പത്രപ്രവർത്തകൻ ഒരു രാഷ്ട്രീയ പ്രചാരണ പരിപാടിയെക്കുറിച്ചു നടത്തുന്ന റിപ്പോർട്ട്.
  • ഒരു ഉപഭോക്താക്കളുടെ സംഘടന ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങളെപ്പറ്റി നൽകുന്ന വിവരണം.

ചില വിഷയങ്ങൾക്ക് ഒന്നാം കക്ഷി സ്രോതസ്സുകൾ ഉണ്ടാവില്ല. ഉദാഹരണത്തിന് അടിസ്ഥാന ബീജഗണിതത്തെയോ ശരീരശാസ്ത്രത്തെപ്പറ്റിയോ പറ്റി പറയാൻ അതിൽ പങ്കാളിയായ ഒരു ഒന്നാം കക്ഷി ഉണ്ടാവില്ല. അതിനാൽ "രണ്ടും രണ്ടും നാലാണ്" എന്നോ "മനുഷ്യന്റെ കൈപ്പത്തിയിൽ സാധാരണഗതിയിൽ അഞ്ച് വിരലുകളുണ്ടാകും" എന്നോ പറയുന്ന ഏതൊരു സ്രോതസ്സും ഒരു മൂന്നാം കക്ഷി സ്രോതസ്സാണ്.

മറ്റു ചില വിഷയങ്ങൾക്ക് മൂന്നാം കക്ഷി സ്രോതസ്സുകൾ ഉണ്ടാകില്ല. ഇതെ സംബന്ധിച്ച് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ആൾക്കാർ എല്ലാം തന്നെ ഈ വിഷയത്തിൽ പങ്കാളിയായവരായിരിക്കും. മൂന്നാം കക്ഷി സ്രോതസ്സുകൾ ഒരു വിവരവും എഴുതിയിട്ടില്ലാത്ത വിഷയങ്ങളെപ്പറ്റി വിക്കിപീഡിയിൽ ലേഖനങ്ങൾ ഉണ്ടാകാൻ പാടില്ല. ഒരു വിഷയത്തെപ്പറ്റി മൂന്നാം കക്ഷി സ്രോതസ്സുകൾ നിസ്സാരമായതോ തൊട്ടുപോകുന്ന രീതിയിലുള്ളതോ ആയ പരാമർശങ്ങളേ നടത്തിയിട്ടുള്ളൂ എങ്കിലും ഈ തത്വം ബാധകമാണ്.

ചില സ്രോതസ്സുകളിൽ ഒന്നാം കക്ഷിയുടെ നിലപാടുകളും മൂന്നാം കക്ഷിയുടെ നിരീക്ഷണവും ഉൾപ്പെട്ടിട്ടുണ്ടാകും. ഉദാഹരണത്തിന് പത്രപ്രവർത്തകനായ റോസ് കുഷ്നറുടെ ഒന്നാമത്തെ ഗ്രന്ഥമായ ബ്രെസ്റ്റ് കാൻസർ: എ പേഴ്സണൽ ഹിസ്റ്ററി ആൻഡ് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് എഴുത്തുകാരിക്ക് 1970-കളിൽ സ്തനാർബ്ബുദം ബാധിച്ചതു സംബന്ധിച്ച വിവരങ്ങളും (ഒന്നാം കക്ഷി വിവരങ്ങൾ) അക്കാദമിക, പ്രഫഷണൽ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരങ്ങളും (മൂന്നാം കക്ഷി വിവരങ്ങൾ) ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കൂടിച്ചേരലുകൾ

തിരുത്തുക

പ്രാഥമിക സ്രോതസ്സ്, ദ്വിതീയസ്രോതസ്സ് എന്നീ വിഭാഗങ്ങളും; ഒന്നാം കക്ഷി, മൂന്നാം കക്ഷി എന്നീ വിഭാഗങ്ങളൂം വ്യക്തമായ അതിർവരമ്പുകളിലാത്തവിധമാണ്. ഇവ പരസ്പരം എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് നോക്കൂ:

ഒന്നാം കക്ഷി മൂന്നാം കക്ഷി
പ്രാഥമിക സ്രോതസ്സ് ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെപ്പറ്റി ഒരു മൗലിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു ഒരു കെട്ടിടത്തിനു തീപിടിക്കുന്നത് ദൂരെനിന്ന് കണ്ടവർ അതെപ്പറ്റി എഴുതുന്നു
ദ്വിതീയ സ്രോതസ്സ് ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട പരീക്ഷണറിപ്പോർട്ടുകൾ വിശകലനം ചെയ്ത് ഒരു മെറ്റാ അനാലിസിസ് നടത്തുകയും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു ഒരു എഴുത്തുകാരൻ കെട്ടിടത്തിനു തീപിടിക്കുന്നത് കണ്ടവരുടെ വിവരണങ്ങൾ ഉപയോഗിച്ച് ഗാർഹിക അഗ്നിബാധയെപ്പറ്റി ഒരു പുസ്തകമെഴുതുന്നു

പ്രാഥമിക സ്രോതസ്സുതന്നെ ഒന്നാം കക്ഷി സ്രോതസ്സോ മൂന്നാം കക്ഷി സ്രോതസ്സോ ആകാം. ദ്വിതീയ സ്രോതസ്സും ഒന്നാം കക്ഷിയോ മൂന്നാം കക്ഷിയോ അകാവുന്നതാണ്.

"മൂന്നാം കക്ഷി" എന്നാൽ "സ്വതന്ത്രകക്ഷി" എന്നല്ലേ അർത്ഥം?

തിരുത്തുക
 
A സ്വതന്ത്രസ്രോതസ്സുകളെ പ്രതിനിധീകരിക്കുന്നു; B മൂന്നാം കക്ഷി സ്രോതസ്സുകളെ സൂചിപ്പിക്കുന്നു. താല്പര്യവ്യത്യാസം മൂലം ചില മൂന്നാം കക്ഷി സ്രോതസ്സുകൾ പൂർണ്ണമായും സ്വതന്ത്രമല്ല.

മൂന്നാം കക്ഷി സ്രോതസ്സുകൾ സ്വതന്ത്രവുമാകാമെങ്കിലും (താല്പര്യവ്യത്യാസം ഇല്ലാത്ത പക്ഷം) എപ്പോഴും ഇങ്ങനെയായിക്കൊള്ളണമെന്നില്ല.

രണ്ടു വലിയ കമ്പനികൾ ഒരു നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സങ്കൽപ്പിക്കുക. ഈ നിയമനടപടികളി‌ൽ പങ്കാളിയല്ലെങ്കിലും ഒരു കമ്പനിയിൽ മുതൽമുടക്കിയിട്ടുള്ള (ഷെയർ നിക്ഷേപം ഉദാഹരണം) ഒരാൾക്ക് ഈ വിഷയത്തിൽ താല്പര്യങ്ങളുണ്ടാകും. അദ്ദേഹം നിക്ഷേപിച്ച കമ്പനി നിയമനടപടികളിൽ ജയിച്ചാൽ ഓഹരിക്കമ്പോളത്തിൽ ഇദ്ദേഹത്തിന് ലാഭമുണ്ടാകാനുള്ള സാദ്ധ്യത തന്നെയാണ് താല്പര്യമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടാക്കുന്നത്. ഈ നിക്ഷേപകൻ മൂന്നാം കക്ഷിയാണെങ്കിലും സാമ്പത്തികമായി സ്വതന്ത്രനല്ല. കമ്പനികൾ തമ്മിലുള്ള നിയമയുദ്ധം ഒരു പ്രത്യേക രീതിയിൽ പൊതുജനം കാണണമെന്നോ ഇത് നീണ്ടുപോകണമെന്നോ ഉള്ള താല്പര്യം ഇദ്ദേഹത്തിനുണ്ടായേക്കാം.

പല സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ഒരു തിരഞ്ഞെടുപ്പ് സങ്കൽപ്പിക്കുക. ഡുഡു എന്ന സ്ഥാനാർത്ഥി ചമതകൻ എന്ന സ്ഥാനാർത്ഥിയെ ആക്രമിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തുന്നു. മൂന്നാമത്തെ സ്ഥാനാർത്ഥിയായ രാജപ്പൻ ഈ അധിക്ഷേപത്തെ എതിർത്തുകൊണ്ട് ഒരു പരസ്യം നൽകുന്നുവെന്നിരിക്കട്ടെ. രാജപ്പൻ ഒരു മൂന്നാം കക്ഷിയാണ്—ഇദ്ദേഹം ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നില്ല—പക്ഷേ ഇദ്ദേഹം സ്വതന്ത്രനല്ല. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിന് നിക്ഷിപ്തതാല്പര്യമുണ്ട് എന്നതുതന്നെ കാരണം.

"മൂന്നാം കക്ഷി" എന്നാൽ "മൂന്നാമതൊരാൾ" എന്നു തന്നെയല്ലേ അർത്ഥം?

തിരുത്തുക

ഒരു സ്രോതസ്സ് ഒന്നാം കക്ഷിയാണോ, രണ്ടാം കക്ഷിയാണോ മൂന്നാം കക്ഷിയാണോ എന്നത് ഉള്ളടക്കത്തിൽ ഉപയോഗിച്ചിരിക്കുന്ന വ്യാകരണത്തിനെ ആശ്രയിച്ചാണിരിക്കുന്നത്, ഉള്ളടക്കത്തിലെ വസ്തുതകളെയല്ല.

കക്ഷി ഉദാഹരണം
ഒന്നാം കക്ഷി ഞാൻ റോഡിനു കുറുകേ നടന്നു
രണ്ടാം കക്ഷി നീയാണ് തുണി കഴുകിയത്.
മൂന്നാം കക്ഷി അവർ പാർക്കിലേയ്ക്ക് നടന്നു പോയി.

ഇതും കാണുക

തിരുത്തുക
  • {{മൂന്നാംകക്ഷിആധികാരികത}}, സ്വതന്ത്ര മൂന്നാം കക്ഷി അവലംബങ്ങൾ ആവശ്യമുള്ള പ്രസ്താവനകൾ ടാഗ് ചെയ്യാൻ.
  • {{മൂന്നാംകക്ഷി}}, സ്വതന്ത്രമോ മൂന്നാം കക്ഷിയുടേതോ ആയ അവലംബങ്ങളൊന്നുമില്ലാത്ത താളുകൾ മാർക്ക് ചെയ്യാൻ.

കുക്കി

കുറിപ്പുകൾ

തിരുത്തുക