ഉദ്ദത്തുൽ ഉമറാഅ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു മമ്പുറം സയ്യിദ് ഫസൽ തങ്ങൾ രചിച്ച ഗ്രന്ഥമാണ് ഉദ്ദത്തുൽ ഉമറാഅ്. മുഴുവൻ പേര് ഉദ്ദത്തുൽ ഉമറാഅ് വൽ ഹുക്കാം ലിഇഹാനത്തിൽ കഫറത്തി വ അബദത്തിൽ അസ്‌നാം. സയ്യിദ് ഫസലിനെ 1852 ബ്രിട്ടീഷുകാർ നാടുകടത്തിയ ശേഷം അദ്ദേഹം ഓട്ടോമൻ സാമ്ര്യാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിലെത്തി തുർക്കി ഖലീഫയുടെ കീഴിൽ ഉന്നത ഉദ്യോഗം സ്വീകരിച്ച സമയത്ത് ഈ കൃതി തുർക്കി ഭാഷയിലും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.