മമ്പുറത്തിന് ഏതാനും കിലോമീറ്റർ അകലെ തിരൂരങ്ങാടിക്ക് തൊട്ടുള്ള മുട്ടിയറയിൽ 1841ൽ നടന്ന ഒരു ബ്രിട്ടീഷ് വിരുദ്ധ കലാപമാണ്‌ മുട്ടിയറ കലാപം. മുട്ടിയറ പള്ളിയിൽ അഭയം തേടിയ 11 മുസ്ലിങ്ങളെ ബ്രിട്ടീഷ് പട്ടാളം പള്ളിയിൽ കയറി വെടി വെച്ചു കൊന്നത് ഈ കലാപത്തിലാണ്. ഈ കലാപമാണ്‌ സയ്യിദ് അലവി തങ്ങൾക്ക് പ്രശസ്തമായ സൈഫുൽ ബത്താർ എന്ന കൊളോണിയൽ വിരുദ്ധ കൃതി എഴുതാൻ പ്രേരണയായത്.

ചില സാമൂഹ്യ ദ്രോഹികളെ ഉപയോഗിച്ച് ബ്രിട്ടീഷുകാർ ആസൂത്രിതമായി സൃഷ്‌ടിച്ച കലാപമായിരുന്നു മുട്ടിയറ കലാപം. ചില ചെറിയ പ്രശ്നങ്ങളെ തുടർന്ന് മുട്ടിയറയിലെത്തിയ ബ്രിട്ടീഷ് പട്ടാളം അവിടെയുണ്ടായിരുന്ന ജനങ്ങൾക്ക്‌ നേരെ മർദ്ദനമഴിച്ചു വിട്ടു. പ്രകോപിതരായ മുസ്‌ലിംകൾ പട്ടാളത്തിനെതിരെ കയ്യിൽ കിട്ടിയ ആയുധവുമായി രംഗത്തിറങ്ങി. പട്ടാളക്കാരിൽ ചിലർ മരിച്ചുവീണു. അതോടെ പള്ളിയിൽ വളഞ്ഞു ആക്രമിച്ച ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിവെപ്പിൽ പള്ളിയിൽ ഉണ്ടായിരുന്ന 11 പേർ രക്തസാക്ഷ്യം വരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കൈതക്കകത്ത് കുഞ്ഞാലൻകുട്ടി സാഹിബും അദ്ദേഹത്തന്റെ സഹോദരൻമാരും പിതൃസഹോദരപുത്രൻമാരുമായിരുന്നു കൊല്ലപ്പെട്ടവർ. ഇവർ മുട്ടിയറ ശുഹദാക്കളെന്ന പേരിൽ അറിയപ്പെടുന്നു

"https://ml.wikipedia.org/w/index.php?title=മുട്ടിയറ_കലാപം,_1841&oldid=2190762" എന്ന താളിൽനിന്ന് ശേഖരിച്ചത്