സുൽത്താൻ സുലെയ്മാൻ
1520 മുതൽ 1566 വരെ ഒട്ടോമാൻ തുർക്കിയുടെ ഭരണാധികാരിയായിരുന്നു സുൽത്താൻ സുലെയ്മാൻ (സുലെയ്മാൻ ഒന്നാമൻ) (1494 നവംബർ 6 – 1566 സെപ്റ്റംബർ 5/6). (ഒട്ടോമാൻ തുർക്കി: سليمان , തുർക്കി: Süleyman) കാനൂനി സുൽത്താൻ സുലെയ്മാൻ എന്നും അറീയപ്പെടുന്നു. ഒട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തേതും, ഏറ്റവുമധികം നാൾ ഭരണം നടത്തിയതുമഅയ സുൽത്താനാണ് ഇദ്ദേഹം. ഒട്ടോമാൻ നിയമസംഹിതകളെ അപ്പാടെ പരിഷ്കരിച്ച ഇദ്ദേഹം, പടിഞ്ഞാറൻ രാജ്യങ്ങളിൽ സുലെയ്മാൻ ദ് മാഗ്നിഫിഷ്യന്റ് എന്നും, ഇസ്ലാമികലോകത്ത് നീതിദായകൻ എന്ന അർത്ഥത്തിൽ കാനൂനി (Arabic: القانونى, അൽ ഖ്വാനൂനി) എന്നും അറിയപ്പെടുന്നു.
സുൽത്താൻ സുലെയ്മാൻ | |
---|---|
ഒട്ടോമാൻ സുൽത്താൻ | |
ഭരണകാലം | 1520–1566 (46 years) |
സ്ഥാനാരോഹണം | 1520 |
പൂർണ്ണനാമം | സുൽത്താൻ സുലെയ്മാൻ ഖാൻ |
പദവികൾ | സുൽത്താന്മാരുടെ സുൽത്താൻ, ദൈവത്തിന്റെ ഭൂമിയിലെ നിഴൽ (Caliph), എല്ലാ റോമാ നാടുകളുടേയും സീസർ |
അടക്കം ചെയ്തത് | സുലൈമാനിയ മോസ്ക്, ഇസ്താംബുൾ |
മുൻഗാമി | സലീം ഒന്നാമൻ |
പിൻഗാമി | സലീം രണ്ടാമൻ |
രാജകൊട്ടാരം | ഹൗസ് ഓഫ് ഉസ്മാൻ |
പിതാവ് | സലീം ഒന്നാമൻ |
മാതാവ് | ഹഫ്സ ഹാത്തൂൺ |
സാമ്രാജ്യവികസനം
തിരുത്തുകസുലെയ്മാന്റെ ഭരണകാലത്ത് ഒട്ടോമാൻ സാമ്രാജ്യം യുറോപ്പിലേക്ക് വ്യാപിച്ചു. ഹംഗറി കീഴടക്കുകയും ഓസ്ട്രിയ ആക്രമിക്കുകയും ചെയ്തു. ഇതിനു പുറമേ ബാഗ്ദാദും ഇറാഖും സാമ്രാജ്യത്തിന്റെ ഭാഗമാക്കി. മൊറോക്കോ വരെയുള്ള ഉത്തരാഫ്രിക്കയുടെ മിക്ക ഭാഗങ്ങളും ഒട്ടോമാൻ മേൽകോയ്മ അംഗീകരിച്ചു[1].
സുലൈമാന്റെ നേതൃത്വത്തിൽ പരിഷ്കരിക്കപ്പെട്ട് ഒട്ടോമാൻ നാവികസേന മദ്ധ്യധരണ്യാഴിയുടെ പൂർവ്വതീരം മുഴുവൻ ആധിപത്യം സ്ഥാപിച്ചു. സ്പെയിനിന്റെ നാവികസേനയോട് കിടപിടിക്കാവുന്ന സേനയായിരുന്നു ഇത്. അറബിക്കടലിൽ ഒട്ടോമാൻ സേന പോർച്ചുഗീസുകാർക്ക് വെല്ലുവിളിയുയർത്തി.
ഭരണം
തിരുത്തുകസുലൈമാന്റെ കാലത്ത് നിരവധി നിയമങ്ങൾ നടപ്പിൽ വരുത്തിയിരുന്നു. സുലെയ്മാൻ തന്റെ സാമ്രാജ്യത്തിന് നിയമദായകൻ എന്ന അർത്ഥത്തിൽ അൽ ഖ്വാനൂനി എന്ന് പേരിട്ടു. വികസിച്ചുകൊണ്ടിരിക്കുന്ന തന്റെ സാമ്രാജ്യത്തിലെ ഭരണനടപടികളെ ഏകരൂപത്തിലാക്കുന്നതിനാണ് ഈ നിയമങ്ങൾ നടപ്പിലാക്കിയത്. പ്രത്യേകിച്ചും കൃഷിക്കാരെ നിർബന്ധിതതൊഴിലിനും അസാധാരണനികുതികളിൽ നിന്നും സമ്രക്ഷിക്കുന്നതിനും ഈ നിയമങ്ങൾ ഉപകരിക്കപ്പെട്ടു[1].
പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും ഒട്ടോമാൻ പ്രവിശ്യകളിലെ ഭരണക്രമങ്ങൾ നിലവാരത്തകർച്ച സംഭവിച്ചു. സുലൈമാന്റെ ഭരണത്തേയും നീതിനിര്‌വഹണത്തേയും മാതൃകാരീതിയായി കണക്കാക്കപ്പെടുന്നു.