1993 സെപ്റ്റംബർ 6ന് മലപ്പുറം ജില്ലയിലെ താനൂരിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക്‌ നേരെ ബോംബെറിഞ്ഞു കലാപം സൃഷ്ടിക്കുക [അവലംബം ആവശ്യമാണ്] എന്ന ഉദ്ദേശത്തോടെ ബോംബ്‌ നിർമ്മിക്കവേ ആർ.എസ്.എസ്സുകാർ ബോംബ്‌ പൊട്ടി മരിച്ച സംഭവമാണ് താനൂർ ബോംബ്‌ സ്ഫോടനം എന്നറിയപ്പെടുന്നത്. പ്രസ്തുത സംഭവത്തിലെ ഗൂഢാലോചന വെളിപ്പെട്ടപ്പോൾ അന്നത്തെ മലപ്പുറം എസ്.പി ആയിരുന്ന ഉമ്മൻ കോശി "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു,, അല്ലെങ്കിൽ മലപ്പുറം ജില്ല വർഗീയ കലാപത്തിൽ കത്തിയെരിയുമായിരുന്നു" എന്ന് പ്രസ്താവിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു[1][2][3].

സംഭവം തിരുത്തുക

1993 സെപ്റ്റംബർ 6ന് 3 മണിയോടെയാണ് താനൂരിലെ താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ(കേരളാദീശ്വരപുരം) ആർ.എസ്.എസ് പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ സ്ഫോടനം നടന്നത്.[അവലംബം ആവശ്യമാണ്] സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വീടിന്റെ മുകൾ ഭാഗം മുഴുവൻ സ്ഫോടനത്തിൽ തകർന്നു. പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു പരിക്ക് പറ്റിയവർ.[അവലംബം ആവശ്യമാണ്] സംഭവ സ്ഥലത്തെത്തിയ പോലീസ് ഉടൻ വീടും പരിസരവും വളഞ്ഞതിനാൽ തെളിവ് നശിപ്പിക്കാൻ സാധിച്ചില്ല.

കൊല്ലപ്പെട്ടയാളെകുറിച്ച് വ്യക്തമല്ലാത്ത പല ഊഹങ്ങളും പ്രചരിച്ചു. ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ മറ്റു ആർ.എസ്.എസ്. പ്രവർത്തകരെ ചോദ്യം ചെയ്തതിനൊടുവിൽ കൊല്ലപ്പെട്ടയാൽ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്ത് ആണെന്ന് തെളിഞ്ഞു. ബോംബു നിർമ്മാണ വിദഗ്ദ്ധനായ ശ്രീകാന്ത് ബോംബ്‌ നിർമ്മാണം പരിശീലിപ്പിക്കാനാണ് താനൂരിൽ എത്തിയത് എന്നും തെളിഞ്ഞു.[അവലംബം ആവശ്യമാണ്] തുടർന്നുള്ള അന്വേഷണങ്ങളിൽ ബോംബ്‌ നിർമ്മിച്ചത്‌ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക്‌ നേരെ എറിയാനായിരുന്നുവെന്നും[അവലംബം ആവശ്യമാണ്] ഗൂഢാലോചനയിൽ ലക്ഷ്യമിട്ടത് വർഗീയ കലാപമായിരുന്നെന്നും[അവലംബം ആവശ്യമാണ്] ജില്ല പോലീസ് സൂപ്രണ്ട് ഉമ്മൻ കോശി 1993 സെപ്റ്റംബർ 19ന് പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.[അവലംബം ആവശ്യമാണ്] "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു" എന്നാണ് അന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

അവലംബം തിരുത്തുക

  1. "പ്രബോധനം വാരിക, 2010 ഫെബ്രുവരി 27.സ്ഫോടന ഭീകരതയിൽ സംഘ പരിവാറിന്റെ പങ്ക്: മലപ്പുറത്തെ ദൈവം രക്ഷിച്ചു" (PDF). Archived from the original (PDF) on 2023-05-20. Retrieved 2017-10-13.
  2. വൺ ഇന്ത്യ .കോം, 28 മെയ് 2017
  3. മാധ്യമം ദിനപത്രം, 02 നവംബർ 2016
"https://ml.wikipedia.org/w/index.php?title=താനൂർ_ബോംബ്‌_സ്ഫോടനം&oldid=3985822" എന്ന താളിൽനിന്ന് ശേഖരിച്ചത്