തലശ്ശേരി കലാപം

തലശ്ശേരിയിൽ 1921ൽ നടന്ന വർഗീയസ്വഭാവമുള്ള ‌ഏകപക്ഷീയമായ കലാപം

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം നടന്ന വർഗീയസ്വഭാവമുള്ള ‌ഏകപക്ഷീയമായ കലാപത്തെയാണ് തലശ്ശേരി കലാപം എന്നറിയപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷവിഭാഗത്തിൽ പെട്ടവരാണ് കലാപത്തിനിരയായത്. തലശ്ശേരിയിലുണ്ടായ വർഗീയലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ കലാപത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.

[അവലംബം ആവശ്യമാണ്] സ്വാതന്ത്രത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ വർഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്.പി. ആയി അയച്ചത് അജിത് ഡോവലിനെ ആയിരുന്നു.[അവലംബം ആവശ്യമാണ്]

ഇത് സംബന്ധിച്ച് പ്രമുഖ പത്രപ്രവർത്തകനായിരുന്ന എ. പി. ഉദയഭാനു ഇങ്ങനെയാണ് എഴുതിയത്. "കേരളത്തെ മുഴുവൻ ചാമ്പലാക്കാൻ കഴിയുമായിരുന്ന അഗ്നിയാണ് തലശ്ശേരിയിൽ കത്തിക്കൊണ്ടിരുന്നത്. എന്നാൽ അത് മറ്റെങ്ങും പടരാതെ അവിടെത്തന്നെ കെട്ടടങ്ങിയെങ്കിൽ അതിന് കേരളം കടപ്പെട്ടിരിക്കുന്നത് സയ്യിദ് അബ്ദുറഹിമാൻ ബാഫഖിതങ്ങളോട് മാത്രമാണ്."[അവലംബം ആവശ്യമാണ്]

ആർ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘടനകളിൽ പെട്ടവർ അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ട്‌ എന്ന്‌ തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ റിപ്പോർട് ചൂണ്ടിക്കാട്ടുന്നുണ്ട്. ലീഗ്‌ വിരുദ്ധ പ്രചരണം മുസ്ലീം വിദ്വേഷം ജനിപ്പിച്ചു എന്ന്‌ കമ്മീഷൻ പറയുന്നുണ്ട്‌. ജനസംഘം പാർട്ടിയിലെ പല ഉന്നത നേതാക്കളും, അണികളും കലാപത്തിൽ പങ്കെടുത്തതായി വിതയത്തിൽ കമ്മീഷൻ പറയുന്നു. ആർ.എസ്.എസ്. സ്വാധീനപ്രദേശങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട്‌ 569 കേസുകളാണ്‌ അന്ന്‌ ചാർജ് ചെയ്യപ്പെട്ടത്‌. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ്‌ 51, പാനൂർ 62, എടക്കാട്‌ 12, കണ്ണൂർ 1, മട്ടന്നൂർ 3, ധർമ്മടം 59. എന്നിങ്ങനെയായിരുന്നു അത്. ആർ.എസ്.എസ്. സ്വാധീനകേന്ദ്രങ്ങളിലും കലാപം നടന്നിരുന്നെന്ന് ആർ. എസ്. എസ്സും സമ്മതിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

തലശ്ശേരി കലാപത്തെക്കുറിച്ച് 1973ൽ കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ കലാപത്തിൽ ആർ.എസ്.എസ്. പ്രവർത്തകർക്കുള്ള പങ്കിനെക്കുറിച്ച് ബേബി ജോണും, ടി എ മജീദും, ഭരണ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പങ്കിനെക്കുറിച്ച് എം. വി. രാഘവൻ, പിണറായി വിജയൻ, ജോൺ മാഞ്ഞൂരാൻ എന്നിവരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്..[അവലംബം ആവശ്യമാണ്]

ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻതിരുത്തുക

കലാപത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനായിരുന്നു ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ.

ജസ്റ്റിസ്‌ വിതയത്തിൽ കമ്മീഷന്‌ മുമ്പിൽ സിപിഐ ജില്ലാ സെക്രട്ടറി ശ്രീധരൻ നൽകിയ സത്യവാങ്മൂലമുണ്ട്‌. അതിൽ പറയുന്നത്‌ തലശ്ശേരി കലാപം സൃഷ്ടിച്ചതും വ്യാപിപ്പിച്ചതും ആർഎസ്എസ് തന്നെയാണെന്നാണ്‌.തലശ്ശേരിയിൽ തിരുവങ്ങാട്‌ അന്ന്‌ ആർഎസ്‌എസിന്‌ ശാഖയുണ്ടായിരുന്നത്‌. തിരുവങ്ങാട്‌ താമസിച്ചിരുന്ന ജനസംഘം നേതാവ്‌ അഡ്വ. കെ.കെ. പൊതുവാൾ നിരവധി ആർ എസ് എസുകാർക്ക് താമസസൗകര്യമൊരുക്കിയത്‌ വിതയത്തിൽ കമ്മീഷൻ എടുത്തു പറഞ്ഞിട്ടുണ്ട്‌.

ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും കണ്ടെത്തലുകളും കമ്മീഷൻ നടത്തുകയുണ്ടായി.[1][2]

അവലംബംതിരുത്തുക

  1. അബ്ദുൽ ഗഫൂർ, നൂറാണി (2001). ദ ആർ.എസ്.എസ് ആന്റ് ബി.ജെ.പി ഡിവിഷൻ ഓഫ് ലേബർ. മനോഹർ പബ്ലിഷേഴ്സ്. p. 39. ISBN 978-8187496137.
  2. Vithayathil, Joseph (15 March 1973). Report of the Commission of Inquiry (Tellissery Disturbances 1971). Trivandrum: S.G.P. p. 114.
"https://ml.wikipedia.org/w/index.php?title=തലശ്ശേരി_കലാപം&oldid=3511762" എന്ന താളിൽനിന്ന് ശേഖരിച്ചത്