നമസ്കാരം Githesht !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Signature icon.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Rameshng:::Buzz me :) 05:26, 24 ജൂലൈ 2010 (UTC)

മറ്റു വിക്കിയിലേക്ക് ലിങ്ക് കൊടുക്കുമ്പോൾതിരുത്തുക

മറ്റു വിക്കിയിലേക്ക് ലിങ്ക് കൊടുക്കുമ്പോൾ [[en:Space station]] ഈ രീതിയിൽ നൽകുക. അവലംബം എന്ന ശീർഷകത്തിന് കീഴിലോ, ഏറ്റവും അവസാനമോ ആണ് സാധാരണ കൊടുക്കാറുള്ളത്. ഇംഗ്ലീഷ് വിക്കി ലിങ്കാണ്.

  • ഉദാ.

== അവലംബം ==

[[en:Space station]]

ബഹിരാകാശനിലയം എന്ന ലേഖനത്തിൽ താങ്കൾ കൊടുത്ത രീതി www.en.wikipedia.org/wiki/Space_station ഇങ്ങനെ ആയിരുന്നു. ഇനി മുതൽ അത് ശ്രദ്ധിക്കുമല്ലോ...! താങ്കൾക്ക് ഇനിയും നല്ല ലേഖനങ്ങൾ ചേർക്കുകയും തിരുത്തുകയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു. നന്ദി. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 03:58, 25 സെപ്റ്റംബർ 2010 (UTC)

ഉഷ്ണരക്തംതിരുത്തുക

ഉഷ്ണരക്തം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 12:07, 25 സെപ്റ്റംബർ 2010 (UTC)

അവലംബംതിരുത്തുക

രീതിയിൽ അവലംബം നൽകരുത്. അവലംബം നൽകുന്നതിനെ സംബന്ധിച്ചറിയാൻ ഇവിടം സന്ദർശിക്കുക. ആശംസകളോടെ. --ജുനൈദ് | Junaid (സം‌വാദം) 18:06, 30 സെപ്റ്റംബർ 2010 (UTC)

വിക്കി കണ്ണികൾതിരുത്തുക

[[വാക്യം|വാക്യ]]ങ്ങളിൽക്കൂടിയാണ്. ഇതിനു പകരം [[വാക്യം|വാക്യങ്ങളിൽ]] കൂടി എന്നതാണ് വിക്കി ശൈലി. ഒരു വാക്കിനു വിക്കി കണ്ണി നൽകുമ്പോൾ വാക്കിന്റെ ഇടയ്ക്ക് കണ്ണി മുറിക്കാതെ ആ വാക്കിനു മുഴുവനായി കണ്ണി കൊടുക്കുക.

താങ്കളുടെ തിരുത്തലുകൾ വിലപ്പെട്ടതാണ്, പുതിയ ലേഖനങ്ങൾ നൽകുന്നതിനാശംസകൾ. തുടരുമെന്നു പ്രതീക്ഷയോടെ --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 17:19, 1 ഒക്ടോബർ 2010 (UTC)

തദ്ധിതംതിരുത്തുക

തദ്ധിതം എന്ന താളിൽ താങ്കൾ ധാരാളം HTML ടാഗുകൾ ഉപയോഗിച്ചതായി കാണുന്നു. വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുമ്പോൾ ഇതിന്റെ ആവശ്യമില്ല. കൂടാതെ കേരളപാണിനീയത്തിൽ നിന്ന് അതേപടി പകർത്താതെ വിക്കിപീഡിയയ്ക്ക് അനുയോജ്യമായ രീതിയിൽ വസ്തുതകളെ ലേഖനമായി എഴുതാൻ കൂടി ശ്രദ്ധിക്കുമല്ലോ. താങ്കളിൽ നിന്ന് കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നു. --സിദ്ധാർത്ഥൻ 05:26, 2 ഒക്ടോബർ 2010 (UTC)

സംവാദം:അർത്ഥവിജ്ഞാനംതിരുത്തുക

സംവാദം:അർത്ഥവിജ്ഞാനം കാണുക. --Vssun (സുനിൽ) 02:23, 5 ഒക്ടോബർ 2010 (UTC)

ഇതും കാണുക --Vssun (സുനിൽ) 02:29, 5 ഒക്ടോബർ 2010 (UTC)

ആശയവിപുലീകരണംതിരുത്തുക

ആശയവിപുലീകരണം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:37, 5 ഒക്ടോബർ 2010 (UTC)

സംവാദം:സംക്ഷേപണംതിരുത്തുക

സംവാദം:സംക്ഷേപണം ശ്രദ്ധിക്കുക. ആശംസകളോടെ --Vssun (സുനിൽ) 16:16, 5 ഒക്ടോബർ 2010 (UTC)

സംവാദം:മൂലദ്രാവിഡഭാഷ കാണുക. --Vssun (സുനിൽ) 01:55, 6 ഒക്ടോബർ 2010 (UTC)

ഇന്റർവിക്കിതിരുത്തുക

ലേഖനങ്ങളെഴുതുമ്പോൾ, ഇംഗ്ലീഷ് വിക്കിയിൽ അതിന് തത്തുല്യമായ ലേഖനം നിലവിലുണ്ടെങ്കിൽ അതിലേക്ക് ഇന്റർവിക്കി കണ്ണി ചേർക്കാൻ ശ്രദ്ധിക്കുമല്ലോ? ആശംസകളോടെ --Vssun (സുനിൽ) 02:37, 6 ഒക്ടോബർ 2010 (UTC)

ഇന്റർവിക്കി കൊടുക്കുമ്പോൾ ഇങ്ങനെ [[en:Article Name]] എന്നു കൊടുത്താൽ മതിയാകും ഈ തിരുത്തും ശ്രദ്ധിക്കുമല്ലോ. ആശംസകളോടേ. --കിരൺ ഗോപി 02:38, 7 ഒക്ടോബർ 2010 (UTC)

സംവാദം:പ്രയോഗംതിരുത്തുക

ഇവിടെ മറുപടി പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 14:07, 8 ഒക്ടോബർ 2010 (UTC)

ഒരു സംശയം കൂടി ചോദിച്ചിട്ടുണ്ട്. --Vssun (സുനിൽ) 16:02, 8 ഒക്ടോബർ 2010 (UTC)

പ്രമാണം:Cardinal.JPGതിരുത്തുക

താങ്കൾ‌ അപ്‌ലോഡ് ചെയ്ത ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത/വരച്ചുണ്ടാക്കിയ ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിച്ചതാണെങ്കിൽ അതിന്റെ ലിങ്ക് ചേർക്കുക. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെടാനിടയുണ്ട്. ചിത്രം തിരുത്തി, വിവരങ്ങൾ ചേർക്കുന്നതിന് ഇവിടെ ഞെക്കുക

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ -- Vssun (സുനിൽ) 15:21, 8 ഒക്ടോബർ 2010 (UTC)

പ്രസ്തുത പുസ്തകത്തിലെ രീതിയനുസരിച്ച് ചിത്രം ജിതേഷ് വരച്ചതാണെന്ന് കരുതുന്നു. ചിത്രത്തിന്റെ താളിൽ അങ്ങനെ ചേർക്കുക. കൂടാതെ, ചിത്രം പകർപ്പവകാശമുക്തമായി വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ അനുമതിയായി, ചിത്രത്തിന്റെ താളിൽ {{pd-self}} എന്നു ചേർക്കുക. ചിത്രത്തിന്‌ താങ്കൾക്ക് കടപ്പാട് നൽകണമെന്നുണ്ടെങ്കിൽ {{self|cc-by-sa-3.0}} എന്ന അനുമതി നൽകുക.--Vssun (സുനിൽ) 04:06, 9 ഒക്ടോബർ 2010 (UTC)
അനുമതികളിൽ ഏതെങ്കിലും ഒന്ന് ചേർത്താൽ മതിയായിരുന്നു. pd-self ചേർത്താൽ പിന്നെ രണ്ടാമത്തെ അനുമതിക്ക് പ്രസക്തിയില്ലെന്നു കൂടി താങ്കളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളുന്നു. വിവരങ്ങൾ ചേർത്തതിന് വളരെ നന്ദി. --Vssun (സുനിൽ) 04:24, 9 ഒക്ടോബർ 2010 (UTC)

മാനസ്വരത്തെക്കുറീച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണാം. താങ്കൾക്ക് അവ ലേഖനത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്. സഹായം ആവശ്യമാണെങ്കിൽ പറയുമല്ലോ? --Vssun (സുനിൽ) 07:26, 9 ഒക്ടോബർ 2010 (UTC)

കലാപ്രസ്ഥാനങ്ങൾ തലക്കെട്ട്തിരുത്തുക

കലാപ്രസ്ഥാനങ്ങളുടെ താളിന്‌ അതിന്റെ ഇംഗ്ലീഷ് പേര് വലയത്തിൽ നൽകണമെന്നില്ല. ലേഖനത്തിനകത്ത് അത് നൽകിയാൽ മതിയാകും. ബിംബവാദം എന്ന താളിൽ അത്തരത്തിൽ മാറ്റം വരുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. ആശംസകളോടെ --Vssun (സുനിൽ) 07:08, 10 ഒക്ടോബർ 2010 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Githesht,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:13, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Githesht

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:32, 16 നവംബർ 2013 (UTC)

വിക്കപീഡിയ ഏഷ്യൻ മാസം 2016തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:21, 31 ഒക്ടോബർ 2016 (UTC)