സ്വനിമം, രൂപിമം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? --Vssun (സുനിൽ) 02:25, 5 ഒക്ടോബർ 2010 (UTC)Reply
ശബ്ദസാമ്യമുള്ളതും സ്ഥാനഭേദം കൊണ്ട് വ്യത്യസ്തസ്വഭാവത്തോടുകൂടി പ്രത്യക്ഷപ്പെടുന്നതുമായ ഭാഷാശബ്ദമാണ് സ്വനിമം. കടൽ, പകൽ, ശങ്ക എന്നിവയിൽ കകാരത്തിനുള്ള ഉച്ചാരണവ്യത്യാസം ശ്രദ്ധിക്കുക. സ്വനങ്ങൾ ചേർന്നുണ്ടാകുന്ന അർത്ഥപ്രദാനശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാഘടകമാണ് രൂപിമം. --Githesht 15:06, 5 ഒക്ടോബർ 2010 (UTC)Reply

ഗിതേഷ് പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കും. ശബ്ദസാമ്യമുള്ളതും സ്ഥാനഭേദം കൊണ്ട് വ്യത്യസ്തസ്വഭാവത്തോടുകൂടി പ്രത്യക്ഷപ്പെടുന്നതുമായ ഭാഷാശബ്ദങ്ങൾ ഉപസ്വനങ്ങളാണ്. ഈ സ്ഥാനാശ്രിത ശബ്ദഭേദങ്ങളെ അവഗണിച്ച് അവയെ ഒറ്റ സ്വനമായി കണക്കാക്കുന്നതാണ് സ്വനിമം. 'സ്വനിമമെന്നാൽ (വാക്കിൽ) അർത്ഥഭേദമുണ്ടാക്കാൻ കഴിവുള്ള അടിസ്ഥാനഭാഷായൂണീറ്റ്' എന്നാണ് നിർവചിക്കാറ്.— ഈ തിരുത്തൽ നടത്തിയത് Thachan.makan (സംവാദംസംഭാവനകൾ)
"https://ml.wikipedia.org/w/index.php?title=സംവാദം:രൂപവിജ്ഞാനം&oldid=812828" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രൂപവിജ്ഞാനം" താളിലേക്ക് മടങ്ങുക.