സംവാദം:മൂലദ്രാവിഡഭാഷ
Latest comment: 14 വർഷം മുമ്പ് by Vssun
ലേഖനത്തിലെ ഇപ്പോഴത്തെ ഉള്ളടക്കമനുസരിച്ച് (ദക്ഷിണേന്ത്യയിൽ ഉപയോഗിക്കപ്പെട്ടിരുന്നു എന്നത്) മൂലദ്രാവിഡഭാഷ (Proto-Dravidian language)എന്ന് പറയാൻ പറ്റില്ലല്ലോ. മൂല-ദക്ഷിണ ദ്രാവിഡഭാഷ (Proto-South Dravidian) എന്നതല്ലേ കൂടുതൽ യോജിക്കുക.--Vssun (സുനിൽ) 01:54, 6 ഒക്ടോബർ 2010 (UTC)
- ക്ഷമിക്കണം. ദക്ഷിണേന്ത്യയിൽ എന്ന പരാമർശത്തിൽ തെറ്റുണ്ടോ എന്നു പരിശോധിക്കട്ടെ. മൂലദ്രാവിഡഭാഷ എന്നാണ് പൊതുവെ പറയുന്നത്. ദ്രാവിഡത്തിന് ദക്ഷിണം, ഉത്തരം, മധ്യം മുതലായ പിരിവുകൾ ഉണ്ട്. ദ്രാവിഡഭാഷയായ ബ്രാഹുയി പാകിസ്ഥാനിലും ഉണ്ട്.
--Githesht 02:30, 6 ഒക്ടോബർ 2010 (UTC)
ഇതിൽ ക്ഷമ പറയാനെന്തിരിക്കുന്നു ജിതേഷ് അഭിപ്രായങ്ങളിലൂടെയും തിരുത്തലുകളിലൂടെയുമല്ലേ വിക്കിപീഡിയ വികസിക്കുന്നത്. പിന്നെ ബ്രഹൂയി ഭാഷ എന്ന താൾ വിക്കിപീഡിയയിലുണ്ട്. --Vssun (സുനിൽ) 02:32, 6 ഒക്ടോബർ 2010 (UTC)