ആഫ്രിക്ക

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക
(ആഫ്രിയ്ക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതുള്ള ഭൂഖണ്ഡമാണ്ആഫ്രിക്ക. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു.[2] 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 100 കോടിയാണ്, ഇത് ഭൂമിയിലെ ജനസംഖ്യയുടെ 14.72 ശതമാനത്തോളം വരും.

ആഫ്രിക്ക
വിസ്തീർണ്ണം30,221,532 km2 (11,668,598.7 sq mi)
ജനസംഖ്യ922,011,000[1] (2005, 2nd)
ജനസാന്ദ്രത30.51 km2 (about 80/sq mi)
DemonymAfrican
രാജ്യങ്ങൾ53 (List of countries)
Dependencies
ഭാഷകൾList of langauges
സമയമേഖലകൾUTC-1 to UTC+4
Internet TLDAfrican TLD
വലിയ നഗരങ്ങൾList of cities

വടക്ക് മദ്ധ്യധരണ്യാഴി, വടക്കുകിഴക്ക് സൂയസ് കനാൽ, ചെങ്കടൽ, തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കറും, മറ്റ് 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .

കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. [3].ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണ് ആഫ്രിക്ക.[4].

ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[5]

പേരിനു പിന്നിൽ

തിരുത്തുക

റോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ ആഫ്രിക്ക ടെറാ എന്നു വിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല.

ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്.

 
The African prosauropod Massospondylus.

ചരിത്രം

തിരുത്തുക

മെസോസോയിക് കാലത്തിന്റെ ആദ്യം ആഫ്രിക്ക മറ്റു വൻകരകളുമായിചേർന്ന് പാഞ്ജിയയുടെ ഭാഗമായിരുന്നു.[6] ബൃഹദ്ഭൂഖണ്ഡത്തിലെ തെറാപ്പോഡകൾ, സോറാപോഡുകൾ, ഓർണിത്തീഷ്യനുകൾ എന്നിവ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനകാലത്തിൽ ഇവിടെ നിവസിച്ചിരുന്നു.[6] അന്ത്യ ട്രയാസിക് കാലഘട്ടത്തിലെ ഫോസിലുകൾ ആഫ്രിക്കയിൽ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉത്തരഭാഗങ്ങളിലേക്കാൾ കൂടുതൽ ദക്ഷിണഭാഗങ്ങളിലാണ് ഇവ കൂടുതലായി ലഭിച്ചത്.[6] ജുറാസിക് കാലഘട്ടത്തിൽ സൗരോപോഡുകളും ഓർണിത്തോപോഡുകളും ആഫ്രിക്കയിൽ വ്യാപകമായിരുന്നു.[6] മദ്ധ്യ മെസോസോണിക് കാലഘട്ടത്തിൽ ഏകദേശം 15–16 കോടി വർഷങ്ങൾക്ക് മുമ്പേ മഡഗാസ്കർ ആഫ്രിക്കയിൽനിന്നും വേറിട്ടു, എന്നാൽ ഇന്ത്യയുമായി ബന്ധപ്പെട്ടതിനാൽ മഡഗാസ്കർ ഗോണ്ഡ്‌വാനയുടെ ഭാഗമായി തുടർന്നു.[6]മഡഗാസ്കറിൽ നിന്നുമുള്ള ഫോസിലുകളിൽ അബെലൈസറുകൾ , ടൈടാനോസാറുകൾ എന്നിവ ഉൾപ്പെടുന്നു[6]

 
The African theropod Spinosaurus was the largest known carnivorous dinosaur.

പിന്നീട് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ഇന്ത്യ-മഡഗാസ്കർ സംയോജിത ഭൂവിഭാഗം ഗോണ്ട്‌വാനയിൽനിന്നും വേർപെടുകയും അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തോടെ മഡഗാസ്കർ സ്വതന്ത്രദ്വീപായി മാറുകയും ചെയ്തു.[6] ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ അല്ലോസോറുകൾ, സ്പൈനോസോറുകൾ, ടൈറ്റാനോസോറുകൾ എന്നിവ ആഫ്രിക്കയിൽ വിഹരിച്ചിരുന്നു.[6]

ചരിത്രാതീതകാലം

തിരുത്തുക
 
ലൂസി എന്ന് നാമകരണം ചെയ്യപ്പെട്ട ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടം എത്യോപ്യയിലെഅവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയത്

ആഫ്രിക്കയിലാണ് മനുഷ്യൻ ഉണ്ടായതെന്ന് മിക്കവാറും എല്ലാ പുരാമാനവവിജ്ഞാനപണ്ഡിതരും (Paleoanthropologist) കരുതുന്നു, [7][8] ഒരു പക്ഷേ ഏഴ് ദശലക്ഷത്തോളം വർഷം മുൻപേതന്നെ ആഫ്രിക്കയിൽ മനുഷ്യവാസമുണ്ടായിരുന്നേക്കാമെന്നതിന് ഉപോൽബലകമായ ഫോസിലുകൾ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കണ്ടെത്തിയിട്ടുണ്ട്. ആൾക്കുരങ്ങുകളുമായി സാദൃശ്യമുള്ളതും പിന്നീട് മനുഷ്യരായി പരിണമിച്ചു എന്നും കരുതപ്പെടുന്ന ആസ്ട്രലോപിഥേക്കസ് അഫാറെൻസിസ്(റേഡിയോആക്റ്റീവ് കാലപ്പഴക്കനിർണ്ണയസമ്പ്രദായമുപയോഗിച്ച് 3.9 മുതൽ 3 വരെ ദശലക്ഷം വർഷങ്ങൾക്കുമുൻപേ ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു) [9] പാരാന്ത്രോപ്പസ് ബോയ്സേയ് ( 2.3–1.4 ദശലക്ഷം വർഷം ബി.സി)[10] ഹോമോ എർഗാസ്റ്റർ (c. 19 മുതൽ –6 ലക്ഷം ബി.സി) [2] തുടങ്ങിയ നിരവധി ജീവികളുടെ ഇവിടെനിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


കാലാവസ്ഥ

തിരുത്തുക

ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ഉഷ്ണകാലമായിരിക്കുമ്പോൾ വടക്ക് ശൈത്യകാലവും ആയിരിക്കും. . ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.

രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും

തിരുത്തുക
 
ആഫ്രിക്കയുടെ വിവിധ ഭാഗങ്ങൾ:
 
ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം.
 
ആഫ്രിക്ക.
രാജ്യം/സ്വയംഭരണ പ്രദേശം
വിസ്തീർണ്ണം
(ച.കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
ച.കീ.മീറ്ററിൽ)
തലസ്ഥാനം
കിഴക്കൻ ആഫ്രിക്ക:
  ബറുണ്ടി 27,830 6,373,002 229.0 ബുജുംബരാ
  കൊമോറസ് 2,170 614,382 283.1 മൊറോണി
  ജിബൂട്ടി 23,000 472,810 20.6 ജിബൂട്ടി സിറ്റി
  എരിട്രിയ 121,320 4,465,651 36.8 അസ്മാറ
  എത്യോപ്യ 1,127,127 67,673,031 60.0 അഡിസ് അബെബ
  കെനിയ 582,650 31,138,735 53.4 നയ്റോബി
  മഡഗാസ്കർ 587,040 16,473,477 28.1 ആന്റനനറീവൊ
  മലാവി 118,480 10,701,824 90.3 ലിലൊംഗ്വേ
  മൗറീഷ്യസ് 2,040 1,200,206 588.3 പോർട്ട് ലൂയിസ്
  മയോട്ടി (ഫ്രാൻസ്) 374 170,879 456.9 മാമൗഡ്സു
  മൊസാംബിക് 801,590 19,607,519 24.5 മപൂട്ടോ
  റീയൂണിയൻ (ഫ്രാൻസ്) 2,512 743,981 296.2 സെന്റ് ഡെനിസ്
  റുവാണ്ട 26,338 7,398,074 280.9 കിഗലി
  സെയ്‌ഷെൽസ് 455 80,098 176.0 വിക്ടോറിയ
  സൊമാലിയ 637,657 7,753,310 12.2 മോഗഡിഷു
  ടാൻസാനിയ 945,087 37,187,939 39.3 ഡൊഡോമ
  ഉഗാണ്ട 236,040 24,699,073 104.6 കമ്പാല
  സാംബിയ 752,614 9,959,037 13.2 ലുസാക്ക
  സിംബാബ്‌വെ 390,580 11,376,676 29.1 ഹരാരേ
മധ്യ ആഫ്രിക്ക:
  അംഗോള 1,246,700 10,593,171 8.5 ലുവാൻഡ
  കാമറൂൺ 475,440 16,184,748 34.0 യാവുൻഡേ
  മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് 622,984 3,642,739 5.8 ബാൻ‌ഗുയി
  ചാഡ് 1,284,000 8,997,237 7.0 ജമേന
  റിപബ്ലിക് ഓഫ് കോംഗോ 342,000 2,958,448 8.7 ബ്രസാവിൽ
  ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ 2,345,410 55,225,478 23.5 കിൻഷസ
  ഇക്വറ്റോറിയൽ ഗിനി 28,051 498,144 17.8 മലാബോ
  ഗാബോൺ 267,667 1,233,353 4.6 ലൈബ്രെവിൽ
  സാവോ ടോം ആൻഡ് പ്രിൻസിപ്പെ 1,001 170,372 170.2 സാവോ ടോമേ
ഉത്തരാഫ്രിക്ക:
  അൽജീരിയ 2,381,740 32,277,942 13.6 അൾജിയേഴ്സ്
  ഈജിപ്റ്റ്[11] 1,001,450 70,712,345 70.6 കെയ്‌റോ
  ലിബിയ 1,759,540 5,368,585 3.1 ട്രിപ്പോളി
  മൊറോക്കോ 446,550 31,167,783 69.8 റാബത്
  സുഡാൻ 2,505,810 37,090,298 14.8 ഖർത്തോം
  ടുണീഷ്യ 163,610 9,815,644 60.0 ടുണിസ്
  വെസ്റ്റേൺ സഹാറ (മൊറോക്കോ)[12] 266,000 256,177 1.0 ഏൽ അയൂൻ
യൂറോപ്യൻ ഭരണപ്രദേശങ്ങൾ:
  കാനറി ദ്വീപുകൾ (സ്പെയിൻ) 7,492 1,694,477 226.2 കനാറിയ,
ടെനെറിഫ്
ക്യൂട്ട (സ്പെയിൻ) 20 71,505 3,575.2
  മഡൈറ ദ്വീപുകൾ (പോർച്ചുഗൽ) 797 245,000 307.4 ഫുൻ‌ചൽ
  മെലില (സ്പെയിൻ) 12 66,411 5,534.2
ദക്ഷിണ ആഫ്രിക്ക:
  ബോട്സ്വാന 600,370 1,591,232 2.7 ഗബൊറോൺ
  ലെസോത്തോ 30,355 2,207,954 72.7 മസേരു
  നമീബിയ 825,418 1,820,916 2.2 വിൻ‌ഡ്വെക്ക്
  ദക്ഷിണാഫ്രിക്ക 1,219,912 43,647,658 35.8 കേപ് ടൗൺ[13]
  സ്വാസിലാന്റ് 17,363 1,123,605 64.7 ബബേൻ
പശ്ചിമാഫ്രിക്ക:
  ബെനിൻ 112,620 6,787,625 60.3 പോർട്ടോ-നോവോ
  ബർക്കിനാ ഫാസോ 274,200 12,603,185 46.0 ഔഗാദൌഗു
  കേപ്പ് വേർഡ് 4,033 408,760 101.4 പ്രായിയ
  ഐവറികോസ്റ്റ് 322,460 16,804,784 52.1 അബിജാൻ
  ഗാംബിയ 11,300 1,455,842 128.8 ബൻ‌ജൂൽ
  ഘാന 239,460 20,244,154 84.5 അക്രാ
  ഗിനി 245,857 7,775,065 31.6 കൊണാക്രി
  ഗിനി-ബിസൗ 36,120 1,345,479 37.3 ബിസാവു
  ലൈബീരിയ 111,370 3,288,198 29.5 മൊൺ‌റോവിയ
  മാലി 1,240,000 11,340,480 9.1 ബമാക്കോ
  മൗറിത്താനിയ 1,030,700 2,828,858 2.7 നുവാക്ച്ചോട്ട്
  നൈജർ 1,267,000 10,639,744 8.4 നിയാമേ
  നൈജീരിയ 923,768 129,934,911 140.7 അബൂജ
  സെന്റ് ഹെലെൻ (ബ്രിട്ടൺ) 410 7,317 17.8 ജെയിംസ്ടൌൺ
  സെനഗൽ 196,190 10,589,571 54.0 ദക്കാർ
  സീറാ ലിയോൺ 71,740 5,614,743 78.3 ഫ്രീടൌൺ
  ടോഗോ 56,785 5,285,501 93.1 ലോമേ
ആകെ 30,305,053 842,326,984 27.8

കുറിപ്പുകൾ:

  1. "World Population Prospects: The 2006 Revision" Archived 2011-05-11 at the Wayback Machine. United Nations (Department of Economic and Social Affairs, population division)
  2. 2.0 2.1 Sayre, April Pulley. (1999) Africa, Twenty-First Century Books. ISBN 0-7613-1367-2.
  3. "Homo sapiens: University of Utah News Release: Feb. 16, 2005". Archived from the original on 2007-08-05. Retrieved 2011-04-06.
  4. Visual Geography. "Africa. General info". Retrieved 2007-11-24.
  5. IMF WEO Oct. 2010 Retrieved 15-10-2010
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Jacobs, Louis L. (1997). "African Dinosaurs." Encyclopedia of Dinosaurs. Edited by Phillip J. Currie and Kevin Padian. Academic Press. pp. 2–4.
  7. Genetic study roots humans in Africa, BBC News | SCI/TECH
  8. Migration of Early Humans From Africa Aided By Wet Weather, sciencedaily.com
  9. Kimbel, William H. and Yoel Rak and Donald C. Johanson. (2004) The Skull of Australopithecus Afarensis, Oxford University Press US. ISBN 0-19-515706-0.
  10. Tudge, Colin. (2002) The Variety of Life., Oxford University Press. ISBN 0-19-860426-2.
  11. ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കൻ പ്രദേശങ്ങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
  12. വെസ്റ്റേൺ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
  13. ബ്ലൂംഫൌണ്ടെയിൻ, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങൾക്കൂടിയുണ്ട്

മുൻപോട്ടുള്ള വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
Wikisource has the text of the 1911 Encyclopædia Britannica article Africa.
പൊതു വിജ്ഞാനം

  Wikimedia Atlas of Africa

ചരിത്രം
News media
യാത്ര


"https://ml.wikipedia.org/w/index.php?title=ആഫ്രിക്ക&oldid=4110274" എന്ന താളിൽനിന്ന് ശേഖരിച്ചത്