ആസിഫ് അലി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Asif Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു മലയാളചലച്ചിത്ര നടനാണ് ആസിഫ് അലി (ജനനം: ഫെബ്രുവരി 4 1986). 2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.[1]

ആസിഫ്‌ അലി
2018 ലെ ചിത്രം
ജനനം (1986-02-04) 4 ഫെബ്രുവരി 1986  (38 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സിനിമാ നിർമാതാവ്
സജീവ കാലം2006–മുതൽ
ജീവിതപങ്കാളി(കൾ)
സമ മസ്‌റീൻ
(m. 2011)
കുട്ടികൾ2
മാതാപിതാക്ക(ൾ)എം.പി.ഷൗക്കത്ത് അലി
മോളി അലി
ബന്ധുക്കൾഅഷ്കർ അലി

സ്വകാര്യ ജീവിതം

തിരുത്തുക

1986 ഫെബ്രുവരി 4-ന് മരവെട്ടിക്കൽ വീടിലെ എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായി ജനിച്ചു. ആസിഫിന്റെ പിതാവ് മുൻ തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്നു. അസ്കർ അലി ഇളയ സഹോദരനാണ്. റാന്നിയിൽ ജനിച്ച ആസിഫ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള കാരിക്കോടാണ് വളർന്നത്. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിൽ നിന്നും തൃപ്പൂണിത്തുറ പുത്തൻകുരിശു രാജർഷി മെമ്മോറിയൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാനം മരിയൻ കോളേജിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടി. കണ്ണൂർ സ്വദേശിനിയായ സമയുമായി 2013 മേയ് 26-ന് വിവാഹിതനായി.[2]

അഭിനയ ജീവിതം

തിരുത്തുക

ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച "ആദ്യമായി" എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ 'സണ്ണി ഇമട്ടി' എന്ന കഥാപാത്രമായി ആസിഫ്‌ അലിയെ തിരഞ്ഞെടുക്കുവാൻ ഇത് കാരണമായി.[3] നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. ആസിഫിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ഉന്നം, ഓർഡിനറി, ബാച്ച്‌ലർ പാർട്ടി, ഹണീ ബീ എന്നിവയാണ്‌. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പുരസ്കാരങ്ങൾ

തിരുത്തുക
  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌ (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • വനിത ഫിലിം അവാർഡ്‌ (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • കൈരളി ഫിലിം അവാർഡ്‌ (2010) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • കന്യക മിന്നലെ അവാർഡ്‌ (2011) - മികച്ച വില്ലൻ വേഷം - അപൂർവരാഗം
  • ജയ്ഹിന്ദ് ടി.വി അവാർഡ്‌ (2011) - പ്രത്യേക പുരസ്‌ക്കാരം

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  1. ""No Shortcut to Success" - Asif Ali | Kochi Cochin News". Archived from the original on 2011-01-16. Retrieved 2011-01-27.
  2. "നടൻ ആസിഫ് അലി വിവാഹിതനായി". മാതൃഭൂമി. 2013 മേയ് 26. Archived from the original on 2013-05-27. Retrieved 2013 മേയ് 27. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2011-01-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
ക്രമ.നമ്പർ ചിത്രം വർഷം സംവിധാനം മറ്റു അഭിനേതാക്കൾ കഥാപാത്രം കുറിപ്പുകൾ
1 ഋതു 2009 ശ്യാമപ്രസാദ് നിഷാൻ, റിമ കല്ലിങ്കൽ സണ്ണി ഇമ്മട്ടി ആദ്യ ചിത്രം
തെലുഗു പതിപ്പ് :
2 കഥ തുടരുന്നു 2010 സത്യൻ അന്തിക്കാട് ജയറാം, മംത മോഹൻ‌ദാസ് ഷാനവാസ്‌
3 അപൂർവരാഗം 2010 സിബി മലയിൽ നിഷാൻ, നിത്യ മേനോൻ, അഭിഷേക് ടോമി മികച്ച വില്ലൻ വേഷം അവാർഡ്‌ (ഏഷ്യാനെറ്റ്
4 ബെസ്റ്റ് ഓഫ് ലക്ക് 2010 എം.എ. നിഷാദ് മമ്മൂട്ടി, പ്രഭുകവി]], റിമ കല്ലിങ്കൽ മനു
5 ട്രാഫിക് 2012 രാജേഷ് പിള്ള ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, റോമ രാജീവ്
6 ഇതു നമ്മുടെ കഥ 2011 രാജേഷ് കണ്ണംകര നിഷാൻ, അഭിഷേക്, അനന്യ വിനോദ് നാടോടികൾ എന്ന തമിഴ്‌ സിനിമയുടെ മലയാളം പതിപ്പ്
7 ഡോക്ടർ ലൗ 2011 കെ. ബിജു കുഞ്ചാക്കോ ബോബൻ, ഭാവന ആസിഫ് അലി അതിഥി വേഷം
8 ഇന്ത്യൻ റുപ്പി 2011 രഞ്ജിത്ത് പൃഥ്വിരാജ്, റിമ, തിലകൻ ബ്രോക്കർ അതിഥി വേഷം
9 വയലിൻ 2011 സിബി മലയിൽ നിത്യ മേനോൻ, വിജയരാഘവൻ എബി
10 സോൾട്ട് ആന്റ് പെപ്പർ 2011 ആഷിക് അബു ലാൽ, ശ്വേത മേനോൻ, മൈഥിലി മനു രാഘവ്
11 സെവൻസ് 2011 കുഞ്ചാക്കോ ബോബൻ, നദിയ മൊയ്തു, ഭാമ, റിമ സൂരജ്‌
12 അസുരവിത്ത് 2012 എ.കെ. സാജൻ സംവൃത സുനിൽ, ജാൻവി, സിദ്ദിഖ് ഡോൺ ബോസ്‌കോ
13 ഉന്നം 2012 സിബി മലയിൽ ശ്രീനിവാസൻ, ലാൽ, നെടുമുടി വേണു, റിമ കല്ലിങ്കൽ അലോഷി
14 ഓർഡിനറി 2012 സുഗീത് കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ഭദ്രൻ
15 ബാച്ച്‌ലർ പാർട്ടി 2012 അമൽ നീരദ് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റഹ്‌മാൻ, നിത്യ മേനോൻ, രമ്യ നമ്പീശൻ ടോണി
16 ഒഴിമുറി 2012 മധുപാൽ ലാൽ, ഭാവന, മല്ലിക ശരത്
17 ഹസ്ബന്റ്സ് ഇൻ ഗോവ 2012 സജി സുരേന്ദ്രൻ ജയസൂര്യ, ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ അർജ്ജുൻ
18 ജവാൻ ഓഫ് വെള്ളിമല 2012 അനൂപ് കണ്ണൻ മമ്മൂട്ടി, മംമ്ത മോഹൻദാസ്, ശ്രീനിവാസൻ കോശി ഉമ്മൻ
19 916 2

012

എം. മോഹനൻ മുകേഷ്, അനൂപ് മേനോൻ, മാളവിക പ്രശാന്ത്
20 ഇടിയറ്റ്സ് 2012
21 ഉസ്താദ് ഹോട്ടൽ 2012 അൻവർ റഷീദ് ദുൽഖർ സൽമാൻ, നിത്യ മേനോൻ അതിഥി വേഷം
22 മല്ലൂസിംഗ് 2012 വൈശാഖ് കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ ഹർവിന്ദർ സിംഗ് അതിഥി വേഷം
23 സീൻ ഒന്ന് നമ്മുടെ വീട് 2012 അതിഥി വേഷം
24 ഐ ലവ് മീ 2012 പ്രേം
25 കൌബോയ് 2013 പി.ബാലചന്ദ്രകുമാർ ബാല, മൈഥിലി, ശ്വേത മേനോൻ വിനയ്
26 കിളി പോയി 2013 ചാക്കോ
27 ഹണീ ബീ 2013 ഭാവന,ലാൽ സെബാൻ
28 ഡി കമ്പനി 2013 ചിന്നൻ
29 ബൈസൈക്കിൾ തീവ്സ് 2013 ചാക്കോ
30 പകിട 2014 ബിജു മേനോൻ ആദി
31 മോസയിലെ കുതിരമീനുകൾ 2014 അലക്സ്
32 ഹായ് ഐ ആം ടോണി 2014 സമീർ
33 അപ്പോതിക്കിരി 2014 പ്രതാപൻ
34 സപ്തമശ്രീ തസ്ക്കരാ: 2014 ഷബാബ്
35 വെള്ളിമൂങ്ങ 2014 ജോസൂട്ടി /ചാർലി അതിഥി വേഷം
36 മൈലാഞ്ചി മൊഞ്ചുള്ള വീട് 2014 അൻവർ
37 യൂ ടൂ ബ്രൂട്ടസ് 2015 ശ്രീനിവാസൻ അഭി
38 നിർണായകം 2015 അജയ്
39 ഡബിൾ ബാരൽ 2015 പൃഥ്വിരാജ്,ഇന്ദ്രജിത്ത് നിർമ്മാണത്തിലിരിക്കുന്നു
40 കോഹിനൂർ 2015 ഇന്ദ്രജിത്ത് ലൂയിസ്
41 ഡ്രൈവർ ഓൺ ഡ്യൂട്ടി 2015 രാമകൃഷ്ണൻ അഭിനയിക്കുന്നു
42 ഒ. പി 160/18 കക്ഷി:അമ്മിണിപിള്ള 2019
43 കെട്ടിയോളാണ് എന്റെ മാലാഖ 2019
44 മഹേഷും മാരുതിയും 2023 സേതു മമ്ത മോഹൻ‌ദാസ്, മണിയൻപിള്ള രാജു
"https://ml.wikipedia.org/w/index.php?title=ആസിഫ്_അലി&oldid=4102074" എന്ന താളിൽനിന്ന് ശേഖരിച്ചത്