ശ്വേത മേനോൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ശ്വേത മേനോൻ (ജനനം: ഏപ്രിൽ 23, 1974) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ.ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 - ന് ഇവർ വിവാഹിതയായി[1] 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു[2]. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻ്റ് പെപ്പർ എന്ന ചിത്രത്തിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് മായ എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.ശ്വേത ഒരേസമയം കൊമേഴ്‌സ്യൽ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായി.

ശ്വേത മേനോൻ
തൊഴിൽഅഭിനേത്രി
സജീവ കാലം1991-present
ജീവിതപങ്കാളി(കൾ)ശ്രീവത്സൻ മേനോൻ

ആദ്യകാലം തിരുത്തുക

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ആദ്യവിവാഹം ബോബി ബോസ്ലയുമായി. അവർ പിന്നീട് വേർപിരിഞ്ഞു.[3] 2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. സബൈന മകളാണ്.

കരിയർ തിരുത്തുക

'അനശ്വരം' (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോൻ സംവിധായകൻ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

മോഡലിങ്ങ് തിരുത്തുക

കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത് [4]

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-21. Retrieved 2011-06-18.
  2. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
  3. http://www.mathrubhumi.com/movies-music/features/swethamenon-suicide-attempt-autobiography-malayalam-news-1.1086709
  4. ശ്വേത മേനോന് Archived 2010-05-10 at the Wayback Machine. താരാഗണ വൈബ്സൈറ്റ് നോക്കുക.



"https://ml.wikipedia.org/w/index.php?title=ശ്വേത_മേനോൻ&oldid=3771573" എന്ന താളിൽനിന്ന് ശേഖരിച്ചത്