കക്ഷി അമ്മിണിപ്പിള്ള
ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് 2019 ജൂൺ 28ന് പ്രദർശനത്തിനെത്തിയ ഒരു കോമഡി മലയാള ചലച്ചിത്രമാണ് ഒ.പി 160/18 കക്ഷി:അമ്മിണിപ്പിള്ള.റിജു രാജൻ നിർമിച്ച ഈ ചിത്രത്തിൽ ആസിഫ് അലി ഒരു വക്കീലിന്റെ വേഷത്തിലാണ് എത്തിയത്. അരുൺ മുരളീധരൻ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്തു. സമൂഹത്തിൽ ഏറി വരുന്ന വിവാഹമോചനങ്ങളേയും അതിന് പുറകിലെ കാരണങ്ങളെയും ദാമ്പത്യത്തിലെ ഇഴയടുപ്പങ്ങളെയും രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആസിഫ് അലിയുടെ വക്കീൽ കഥാപാത്രമായ പ്രദീപൻ മഞ്ഞോടിയുടെ അടുത്ത് വിവാഹമോചനം ആവശ്യപ്പെട്ട് എത്തുന്ന കക്ഷി, അമ്മിണിപ്പിള്ളയേയും ഭാര്യ കാന്തി ശിവദാസിനെയും ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ കഥയാണ് ഈ ചിത്രം പറഞ്ഞത്.
ഒ.പി 160/18 കക്ഷി:അമ്മിണിപ്പിള്ള | |
---|---|
പ്രമാണം:Kakshi- Amminippilla first look poster.jpg | |
സംവിധാനം | ദിൽജിത്ത് അയ്യത്താൻ |
നിർമ്മാണം | റിജു രാജൻ |
രചന | സനിലേഷ് ശിവൻ |
അഭിനേതാക്കൾ |
|
സംഗീതം | അരുൺ മുരളീധരൻ |
ഛായാഗ്രഹണം | ബാഹുൽ രമേശ് |
ചിത്രസംയോജനം | സൂരജ് ഇ.എസ്സ് |
വിതരണം | ഇ ഫോർ എന്റർടൈൻമെന്റ് |
റിലീസിങ് തീയതി | 28 ജൂൺ 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 മിനിറ്റ് |
ധം ലഗാ കി ഹൈഷ എന്ന പേരിലുള്ള ഒരു ഹിന്ദി ചിത്രം സമാന പ്രമേയം കൈകാര്യം ചെയ്തിട്ടുണ്ട്.
കഥാസാരം
തിരുത്തുകവീട്ടുകാർ അമ്മിണി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഷജിത് എന്ന സാധാരണ ചെറുപ്പക്കാരൻ ആണ്. ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്തിയതും വീട്ടുകാർ കയ്യോടെ ഷജിത്തിനെ വിവാഹം കഴിപ്പിക്കുന്നു. പക്ഷേ ദാമ്പത്യത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ കല്ലുകടി ആരംഭിക്കുകയായി. തന്റെ സങ്കൽപങ്ങളുമായി ഒത്തുപോകുന്നില്ല എന്ന നിസ്സാര കാരണത്തിൽ അമ്മിണി വിവാഹമോചനത്തിനായി കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. എന്നാൽ ഭാര്യയ്ക്ക് അമ്മിണിയെ പിരിയാനും വയ്യ. ഈ സാഹചര്യത്തിൽ അമ്മിണിക്ക് വിവാഹമോചനം നേടിക്കൊടുക്കാൻ അഡ്വ. പ്രദീപൻ മഞ്ഞോടി നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
വാദപ്രതിവാദങ്ങളുടെ നീണ്ട നാളുകൾക്ക് ശേഷം കോടതി വിധി വരുന്ന ദിവസം അപ്രതീക്ഷിതമായി കാത്തുവച്ച വഴിത്തിരിവിൽ ചിത്രം പര്യവസാനിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- ആസിഫ് അലി - അഡ്വക്കേറ്റ് പ്രദീപൻ മഞ്ഞോടി
- അഹമ്മദ് സിദ്ദിഖ്
- അശ്വതി മനോഹരൻ...നിമിഷ
- ഫറ ഷിബില...കാന്തി ശിവദാസൻ
- ബേസിൽ ജോസഫ്
- നിർമൽ പാലാഴി... മുകേഷ് കുമാർ
- മാമുക്കോയ... ഷൺമുഖം
- ലുക്ക്മാൻ ലുക്കു...സുരൻ
- ശ്രീകാന്ത് മുരളി... ജഡ്ജ് മാത്തൻ
- സരസ ബാലുശ്ശേരി
നായികയുടെ പ്രത്യേകത
തിരുത്തുകഈ ചിത്രത്തിലെ കാന്തി ശിവദാസൻ എന്ന കഥാപാത്രത്തിന് ഷിബില ജീവൻ നൽകിയത് 64 കിലോയിൽ നിന്ന് 24 കിലോ കൂട്ടിയാണ്. പരമ്പരാഗത നായികാസങ്കൽപങ്ങളുടെ അഴകളവുകൾ മറികടന്നു, പ്ലസ് സൈസ് ഹീറോയിൻ സങ്കൽപം മലയാള സിനിമയിൽ അംഗീകരിക്കപ്പെടുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രത്തിലെ ഷിബിലയുടെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യത. അടുത്തിടെ ഇറങ്ങിയ തമാശ എന്ന സിനിമയിലും പരിഹാസങ്ങൾ വകവയ്ക്കാതെ, സ്വന്തം ആകാരത്തിൽ തൃപ്തരായി ആത്മവിശ്വാസത്തോടെ ജീവിക്കുന്ന സ്ത്രീകൾ വിഷയമായിരുന്നു.
സംഗീതം
തിരുത്തുകഅരുൺ മുരളീധരൻ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചു.
1.ഉയ്യാരം പയ്യാരം - സിയാ ഉൽ ഹഖ്
2.ചന്തം തികഞ്ഞോരോ - സുധീർ പറവൂർ