ഋതു (ചലച്ചിത്രം)
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ജൂലൈ മാസം പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഋതു. ജോഷ്വാ ന്യൂട്ടൺ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വചൻ ഷെട്ടിയാണ്. നിഷാൻ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങളായി അഭിനയിച്ചത്. ഒരു തനിത്തിരക്കഥയെ ആസ്പദമാക്കിയ ശ്യാമപ്രസാദിന്റെ ആദ്യത്തെ ചലച്ചിത്രമായിരുന്നു ഋതു. അദ്ദേഹത്തിന്റെ മുൻചലച്ചിത്രങ്ങളെല്ലാം, പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളേയോ നാടകങ്ങളേയോ ആസ്പദമാക്കിയായിരുന്നു.
ഋതു | |
---|---|
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | വചൻ ഷെട്ടി |
രചന | ജോഷ്വാ ന്യൂട്ടൺ |
അഭിനേതാക്കൾ | ആസിഫ് അലി നിഷാൻ റിമ കല്ലിങ്കൽ |
സംഗീതം | രാഹുൽ രാജ് |
ഛായാഗ്രഹണം | ശ്യാംദത്ത് |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
റിലീസിങ് തീയതി | 14 ആഗസ്റ്റ് 2009 (മലയാളം) 15 ഡിസംബർ (തെലുഗു) 31 ജനുവരി 2010 (ഹിന്ദി) |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
ഈ സിനിമയുടെ തെലുഗു പതിപ്പായ ന്യൂ 2012-ൽ പുറത്തിറങ്ങും
കഥാസംഗ്രഹം
തിരുത്തുകശരത്, വർഷ, സണ്ണി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ബാല്യകാലം മുതലുള്ള ഇവരുടെ സൗഹൃദം ഒരുമിച്ച് ജോലി ചെയ്യുന്നിടത്തും, പിന്നീട് ഇവർ മറ്റ് മേഖലകളിൽ എത്തുമ്പോഴും തുടരുമ്പോൾ, അവ കാലത്തിനനുസരിച്ച് മാറുന്നുണ്ടോ എന്നതാണ് ഈ സിനിമയുടെ കഥാതന്തു. കാലം മാറും, നമ്മൾ മാറുമോ (Seasons change, do we?) എന്നതാണ് സിനിമയുടെ പഞ്ച് ലൈൻ.
ശരത്തിന് ഒരു എഴുത്തുകാരൻ ആകണമെന്നതായിരുന്നു ആഗ്രഹം. ഇംഗ്ലീഷിൽ ബിരുദം നേടാൻ ആഗ്രഹിച്ച ശരത്തിനെ, തന്റെ മരുമകന്റെ നിർബന്ധത്തിനു വഴങ്ങി അച്ചൻ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനിയറിങ്ങിന് അയക്കുകയായിരുന്നു. പഠനം കഴിയുന്നതോട് ശരത്തിന് അളിയന്റെ കൂടെ അമേരിക്കയിൽ ജോലി ചെയ്യേണ്ടിയും വരുന്നു. എന്നാൽ തന്റെ കൂട്ടുകാരെ പിരിഞ്ഞിരിക്കാൻ വയ്യെന്ന് മനസ്സിലാക്കിയതോടേ മൂന്ന് വർഷത്തിനു ശേഷം അമേരിക്കയിൽ നിന്ന് ശരത് മടങ്ങുന്നു. അപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്ന സണ്ണിയേയും വർഷയേയും ശരത് തന്റെ കൂടെ നാട്ടിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നു.
നാട്ടിൽ എത്തി ഒന്നിച്ച് ജോലി ചെയ്യാൻ ആരംഭിച്ചിട്ടും പഴയ സൗഹൃദം ശരത്തിന് തന്റെ കൂട്ടുകാരുടെ ഇടയിൽ കാണാനായില്ല. വർഷ എന്തോ ശരത്തിൽ നിന്ന് ഒളിക്കുന്നതായും സണ്ണിക്ക് ചില ദുരൂഹമായ ഉദ്ദേശ്യങ്ങൾ ഉള്ളതായും ശരത് മനസ്സിലാക്കുന്നു. ഇത് ഇവരുടെ സൗഹൃദത്തിനെ എങ്ങനെ ബാധിക്കുന്നു, വീണ്ടും ഒരു മൂന്ന് വർഷങ്ങൾ കഴിയുമ്പോൾ ഇവരുടെ സൗഹൃദത്തിൽ എന്ത് മാറ്റങ്ങൾ സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ കാതൽ.
അഭിനേതാക്കൾ
തിരുത്തുക- ആസിഫ് അലി – സണ്ണി ഇമട്ടി
- നിഷാൻ കെ.പി. നനൈയ്യ – ശരത് വർമ്മ
- റിമ കല്ലിങ്കൽ – വർഷ ജോൺ
- കെ. ഗോവിന്ദൻകുട്ടി – ശരത്തിന്റെ അച്ഛൻ
- എം.ജി. ശശി – ശരത്തിന്റെ ചേട്ടൻ
- ജയ മേനോൻ – സറീന ബാലു
- പ്രകാശ് മേനോൻ – ബാലു
- മനു ജോസ് – ജിത്തു
- സിദ്ധാർത്ഥ് – പ്രാഞ്ചി
- കലാമണ്ഡലം രാധിക – ശരത്തിന്റെ അമ്മ
- വിനയ് ഫോർട്ട് – ജമാൽ
സംഗീതം
തിരുത്തുകറഫീക്ക് അഹമ്മദ്, ശ്യാമപ്രസാദ് എന്നിവർ എഴുതിയ വരികൾക്ക് രാഹുൽ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു. രാഹുൽ രാജ് തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രാഹുൽ രാജിന് ലഭിച്ചു.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "വേനൽ കാറ്റിൽ" | രാഹുൽ രാജ് | 4:47 | |
2. | "പുലരുമോ" | സുചിത്, ഗായത്രി | 5:53 | |
3. | "ലവ് കിൽസ്" (ഗാനരചന: ശ്യാമപ്രസാദ്) | സ്മിത നിഷാന്ത് | 4:30 | |
4. | "കൂ കൂ തീവണ്ടി" | ജീതു | 4:03 | |
5. | "ചഞ്ചലം" | നേഹ, ജോബ് | 4:55 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- ഋതു ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഋതു – മലയാളസംഗീതം.ഇൻഫോ