ബാച്ച്‌ലർ പാർട്ടി

മലയാള ചലച്ചിത്രം

അമൽ നീരദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാച്ച്‌ലർ പാർട്ടി. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ്, രമ്യ നമ്പീശൻ, പത്മപ്രിയ എന്നിവർ അതിഥിതാരങ്ങളായി എത്തുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ്, വി. ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ. എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹച്ചത്.

ബാച്ച്‌ലർ പാർട്ടി
പോസ്റ്റർ
സംവിധാനംഅമൽ നീരദ്
നിർമ്മാണംഅമൽ നീരദ്
വി. ജയസൂര്യ
രചനസന്തോഷ് ഏച്ചിക്കാനം
ഉണ്ണി ആർ.
അഭിനേതാക്കൾ
സംഗീതംരാഹുൽ രാജ്
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംഅമൽ നീരദ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഅമൽ നീരദ് പ്രൊഡക്ഷൻസ്
വിതരണംഓഗസ്റ്റ് സിനിമ
റിലീസിങ് തീയതി2012 ജൂൺ 15
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാഹുൽ രാജ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കാർമുകിലിൽ"  ശ്രേയ ഘോഷാൽ, നിഖിൽ മാത്യു 4:07
2. "വിജന സുരഭീ"  രമ്യ നമ്പീശൻ, കലാമണ്ഡലം കൊലത്തപ്പള്ളി, കെ.എം. ഉദയൻ 4:01
3. "ബാച്ച്‌ലർ ലൈഫ്"  സുനിൽ മത്തായി 3:28
4. "കപ്പ കപ്പ"  സി.ജെ. കുട്ടപ്പൻ, സുനിൽ മത്തായി, രശ്മി സതീഷ്, ശ്രീചരൺ 3:06
5. "വി ഡോണ്ട് ഗിവ്"  രാഹുൽ രാജ് ft. മെജസ്റ്റിക്ക് 1:12
ആകെ ദൈർഘ്യം:
17:46

വിവാദം തിരുത്തുക

2012 സെപ്റ്റംബർ 8-ന് പകർപ്പകവകാശം ലംഘിച്ച് ഈ സിനിമ ഇന്റർനെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയും ഡൗൺലോഡ് ചെയ്തു കാണുകയും ചെയ്ത 1010 പേർക്കെതിരെ ആന്റി പൈറസി സെൽ കേസെടുത്തു. തൃശ്ശൂർ ആസ്ഥാനമായ മൂവിചാനൽ എന്ന കമ്പനിക്കായിരുന്നു ഈ സിനിമയുടെ സി.ഡി പകർപ്പവകാശം. ഇന്റർനെറ്റ് പൈറസി തടയുന്നതിനായി എറണാകുളത്തെ 'ജാദു ടെക് പ്രൈവറ്റ് സൊലൂഷൻ' എന്ന കമ്പനിയുമായി ഇവർ കരാറൊപ്പിട്ടിരുന്നു. ഇന്റർനെറ്റിൽ ജാദു നടത്തിയ തിരച്ചിലിൽ 10 ദിവസം കൊണ്ട് മുപ്പതിനായിരത്തോളം പേർ സിനിമ കണ്ടു എന്ന് കണ്ടെത്തി. ബാച്ച്‌ലർ പാർട്ടിയുടെ സി.ഡികൾ പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളിൽ പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സിൽ സിനിമയുടെ പകർപ്പ് കണ്ടെത്തി. സ്ഥിരമായി മലയാള സിനിമകൾ അപ്‌ലോഡ് ചെയ്യുന്ന 16-ഓളം പേരുടെ ഐ.പി. അഡ്രസ്സുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മൂവിചാനലുടമ സജിതൻ ആന്റി പൈറസി സെല്ലിനു പരാതി നൽകിയത്. പകർപ്പവകാശ നിയമ ലംഘനം, ഇൻഫർമേഷൻ ടെക്‌നോളജി നിയമലംഘനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.[1]

അവലംബം തിരുത്തുക

  1. "നെറ്റിൽ സിനിമ കണ്ട 1010 പേർക്കെതിരെ കേസ് , മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-09-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-09.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാച്ച്‌ലർ_പാർട്ടി&oldid=3829380" എന്ന താളിൽനിന്ന് ശേഖരിച്ചത്