പാട്ടത്തിനോ കൈവശപ്പണയത്തിനോ ഒരാൾ കൈവശം വച്ചുപോരുന്ന വസ്തു അതിന്റെ ജന്മിക്ക് ഒഴിഞ്ഞുകൊടുക്കുന്നതിനുള്ള പ്രമാണമാണ് ഒഴിമുറി. ഒഴിമുറി എഴുതിക്കൊടുക്കുന്നതോടെ അതുകൈവശം വച്ചിരിക്കുന്ന ആൾക്ക് അതിന്മേലുള്ള അവകാശം തീരുന്നു. സ്ഥാവരവസ്തുവിന്മേൽ കൂട്ടായ അവകാശമുള്ള ഒരാളോ ഒന്നിലധികം ആൾക്കാരോ തങ്ങൾക്കുള്ള അവകാശം വേറൊരാൾക്കോ ഒന്നിലധികം പേർക്കോ എഴുതിക്കൊടുക്കുന്നതിനെയും ഒഴികുറി (കൂട്ടാവകാശ ഒഴിമുറി) എന്നു പറയാറുണ്ട്. ഒഴിവുമുറി, ഒഴിവുകുറി എന്നെല്ലാം ഇതിനു പേരുകളുണ്ട്.

"https://ml.wikipedia.org/w/index.php?title=ഒഴിമുറി&oldid=3381004" എന്ന താളിൽനിന്ന് ശേഖരിച്ചത്