2018 ഇന്ത്യൻ പ്രീമിയർ ലീഗ്
2007-ൽ ബി.സി.സി.ഐ ആരംഭിച്ച പ്രൊഫഷണൽ ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാമത്തെ സീസണാണ് 2018 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ 11. 2018 ഏപ്രിൽ 7 മുതൽ മേയ് 27 വരെയാണ് ഈ സീസണിലെ കളികൾ നടന്നത്. 2013-ലെ ഐ.പി.എൽ വാതുവെപ്പ് കേസിലെ പങ്കിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ തിരിച്ചെത്തിയത് 11-ാം സീസണിലാണ്. 2018 മുതൽ 5 വർഷത്തേക്കുള്ള പ്രക്ഷേപണ അവകാശങ്ങൾ സ്റ്റാർ സ്പോർട്സ്, ₹16,347.5 കോടി ($2.55 ബില്യൺ) രൂപയ്ക്ക് സ്വന്തമാക്കി. [1]
തീയതി | 7 April–27 May 2018 |
---|---|
സംഘാടക(ർ) | ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) |
ക്രിക്കറ്റ് ശൈലി | ട്വന്റി20 |
ടൂർണമെന്റ് ശൈലി(കൾ) | ഡബിൾ റൗണ്ട് റോബിൻ, പ്ലേ ഓഫ് നോക്ക്ഔട്ട് |
ആതിഥേയർ | ഇന്ത്യ |
പങ്കെടുത്തവർ | 8 |
ആകെ മത്സരങ്ങൾ | 60 |
ഔദ്യോഗിക വെബ്സൈറ്റ് | www |
ഫൈനൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ചെന്നൈ സൂപ്പർ കിംഗ്സ് 11-ാമത്തെ സീസണിലെ ജേതാക്കളായി. ഇത് മൂന്നാം തവണയാണ് ചെന്നൈ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ കെയ്‌ൻ വില്യംസൺ, 735 റണ്ണുകൾ നേടി കൂടുതൽ റണ്ണുകൾ നേടിയതിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. കിങ്സ് ഇലവൻ പഞ്ചാബിന്റെ ആൻഡ്രൂ ടൈ, 24 വിക്കറ്റുകൾ നേടി കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി. ഈ സീസണിലെ മാൻ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്‌ൻ ആയിരുന്നു. ടൂർണമെന്റിലെ എമേർജിങ് പ്ലെയറായി ഡെൽഹി ഡെയർഡെവിൾസിന്റെ കളിക്കാരനായ ഋഷഭ് പന്തും തിരഞ്ഞെടുക്കപ്പെട്ടു.
പശ്ചാത്തലം
തിരുത്തുകഅംപയർ ഡിസിഷൻ റിവ്യൂ അഥവാ ഡി.ആർ.എസ് സംവിധാനം ഉപയോഗിച്ച ആദ്യത്തെ ഐ.പി.എൽ സീസണായിരുന്നു ഇത്.[2] ഐ.പി.എൽ മത്സരങ്ങൾ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന സംവിധാനമായ ഐ.പി.എൽ ഫാൻപാർക്ക് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായുള്ള 36 നഗരങ്ങളിൽ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. [3] മിഡ്-സീസൺ ട്രാൻസ്ഫർ ആദ്യമായി ഉപയോഗിച്ച സീസണുമായിരുന്നു ഇത്. സീസണിലെ പകുതി മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അഞ്ച് ദിവസത്തേക്ക് ട്രാൻസ്ഫർ ജാലകം വഴി കളിക്കാരെ സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ സംവിധാനം വഴി രണ്ട് കളികളിലധികം കളിച്ച കളിക്കാരെ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു.[4]
ഫോർമാറ്റ്
തിരുത്തുക2018-ലെ സീസണിൽ ആകെ എട്ട് ടീമുകളാണ് മത്സരിച്ചത്. ഡബിൾ റൗണ്ട് റോബിൻ ടൂർണമെന്റ് ഫോർമാറ്റ് പ്രകാരം ഈ ടൂർണമെന്റിലാകെ ഓരോ ടീമും എതിർ ടീമിനെതിരെ രണ്ട് മത്സരങ്ങൾ കളിക്കുകയുണ്ടായി. ഇതിൽ ഒരു മത്സരം ഹോം ഗ്രൗണ്ടിൽ വച്ചും രണ്ടാമത്തെ മത്സരം എതിർ ടീമിന്റെ ഗ്രൗണ്ടിൽ വച്ചുമായിരുന്നു. ഡബിൾ റൗണ്ട് റോബിൻ ലീഗിന്റെ അവസാനം ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേഓഫുകൾ കളിക്കാൻ യോഗ്യത നേടും. ഈ നിലയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ ടീമുകൾ ക്വാളിഫയർ 1 എന്ന ആദ്യ പ്ലേ ഓഫിൽ മത്സരിക്കും. അവശേഷിക്കുന്ന രണ്ട് ടീമുകൾ എലിമിനേറ്റർ എന്ന രണ്ടാമത്തെ പ്ലേ ഓഫിലും മത്സരിക്കും. ക്വാളിഫയർ 1-ൽ വിജയിക്കുന്ന ടീം ഫൈനൽ മത്സരത്തിലേക്ക് നേരിട്ട് യോഗ്യത നേടുകയും പരാജയപ്പെടുന്ന ടീം എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ക്വാളിഫയർ 2-ൽ മത്സരിക്കുകയും ചെയ്യുന്നു. ക്വാളിഫയർ 2-ൽ വിജയിക്കുന്ന ടീം ഫൈനൽ മത്സരത്തിലേക്ക് കളിക്കാൻ യോഗ്യത നേടുന്നു. ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ വിജയിയായി പ്രഖ്യാപിക്കുന്നു. 2018 ഫെബ്രുവരി 14-നാണ് 11-ാം സീസണിലെ മത്സര തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.[5]
സംപ്രേഷണം
തിരുത്തുകആഗോള തലത്തിലെ 2018 മുതൽ 5 വർഷത്തേക്കുള്ള ഐ.പി.എല്ലിന്റെ സംപ്രേഷണ അവകാശം ₹16,347.5 കോടി ($2.55 ബില്യൺ) രൂപയ്ക്ക് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കി.[1] ഇന്ത്യയിൽ, സ്റ്റാർ നെറ്റ്‌വർക്കിന് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ബംഗാളി എന്നീ ആറ് ഭാഷകളിലായുള്ള ടെലിവിഷൻ ചാനലുകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യും.[6] ആദ്യമായി ദൂരദർശൻ ചാനലിലും ഐ.പി.എൽ സംപ്രേഷണം ചെയ്യുകയുണ്ടായി.[7] അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യാനുള്ള അവകാശം വില്ലോ ടി.വി.യും ബ്രിട്ടനിലെ അവകാശം സ്കൈ സ്പോർട്സും ഓസ്ട്രേലിയയിലെ അവകാശം ഫോക്സ് സ്പോർട്സും ന്യൂസിലാന്റിലെ അവകാശം സ്കൈ സ്പോർട്സും സഹാറൻ ആഫ്രിക്കയിലെ അവകാശം സൂപ്പർസ്പോർട്ടും വടക്കേ അമേരിക്കയിലെ അവകാശം ബെൽഎൻ സ്പോർട്സും കരീബിയൻ ഭാഗങ്ങളിലെ അവകാശം ഫ്ലോ ടി.വി.യും പാകിസ്താനിലെ അവകാശം ജിയോ സൂപ്പറും ബംഗ്ലാദേശിലെ അവകാശം ചാനൽ 9ഉം അഫ്ഗാനിസ്ഥാനിലെ അവകാശം ലെമർ ടി.വി.യും സ്വന്തമാക്കി.[6] റേഡിയോ സംപ്രേഷണ അവകാശങ്ങൾ ആഗോളതലത്തിൽ ക്രിക്കറ്റ് റേഡിയോയും (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൊഴികെ), അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ 89.1 റേഡിയോ 4 എഫ്.എം, ഗോൾഡ് 101.3 എഫ്.എം എന്നിവരും സ്വന്തമാക്കി.[6] സ്റ്റാറിന്റെ ഡിജിറ്റൽ ആപ്പായ ഹോട്ട്‌സ്റ്റാർ, ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ഡിജിറ്റൽ സംപ്രേഷണാവകാശം വാങ്ങി. ബ്രിട്ടനിലെ ഡിജിറ്റൽ അവകാശങ്ങൾ സ്കൈ സ്പോർട്സും, ഓസ്ട്രേലിയയിലേത് ഫോക്സ് സ്പോർട്സും, ന്യൂസിലാന്റിലേത് സ്കൈ സ്പോർട്സും, സഹാറൻ ആഫ്രിക്കയിലേത് സൂപ്പർസ്പോർട്ടും, വടക്കേ അമേരിക്കയിലേത് ബെൽഎൻ സ്പോർട്സും, കരീബിയയിലേത് ഫ്ലോ ടി.വി.യും പാകിസ്താനിലേത് ജിയോ സൂപ്പറും ബംഗ്ലാദേശിലേത് ചാനൽ 9ഉം തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേത് യപ്പ് ടി.വി.യും സ്വന്തമാക്കി.[6] ഐ.പി.എൽ മത്സരങ്ങൾ വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രദർശിപ്പിക്കാനും സ്റ്റാർ ഇന്ത്യ തീരുമാനിച്ചിരുന്നു.[8]
മത്സരവേദികൾ
തിരുത്തുകഔദ്യോഗികമായി പുറത്തിറങ്ങിയ ഷെഡ്യൂൾ പ്രകാരം കിങ്സ് ഇലവൻ പഞ്ചാബ് ഒഴികെയുള്ള ടീമുകൾ മുൻവർഷങ്ങളിൽ അവർ കളിച്ച അതേ ഗ്രൗണ്ട് തന്നെ ഇത്തവണയും ഹോം ഗ്രൗണ്ടായി കണക്കാക്കുമെന്ന് അറിയിച്ചിരുന്നു. കിങ്സ് ഇലവൻ പഞ്ചാബ്, അവരുടെ മൂന്ന് ഹോം മത്സരങ്ങൾ ഇൻഡോറിലും നാല് ഹോം മത്സരങ്ങൾ മൊഹാലിയിലും കളിക്കാൻ തീരുമാനിച്ചു.[5] എന്നാൽ പിന്നീട് ഷെഡ്യൂളിൽ മാറ്റം വരുത്തുകയും ചണ്ഡീഗഡ് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതിനെത്തുടർന്ന് പഞ്ചാബ്, 3 മത്സരങ്ങൾ മൊഹാലിയിലും 4 മത്സരങ്ങൾ ഇൻഡോറിലും കളിക്കുമെന്ന് അറിയിക്കുകയും ചെയ്തു. [9] ചെന്നൈയിലെ ഐ.പി.എൽ മത്സരങ്ങൾ 2018-ലെ കാവേരി നദീജല തർക്കം കാരണം ഭീഷണിയിലായിരുന്നു.[10] ചെന്നൈയിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച പൊതുതാൽപ്പര്യ ഹർജി പ്രകാരം മദ്രാസ് ഹൈക്കോടതി, ബി.സി.സി.ഐയ്ക്ക് നോട്ടീസ് നൽകുകയുണ്ടായി. [11] ഏപ്രിൽ 11-ന്, ചെന്നൈയുടെ അവശേഷിക്കുന്ന ആറ് ഹോം മത്സരങ്ങൾ പൂനെയിൽ വച്ച് നടത്തുമെന്ന് ബി.സി.സി.ഐ അറിയിക്കുകയുണ്ടായി. [12]
പത്ത് വേദികളാണ് മത്സരങ്ങൾ നടത്താൻ തിരഞ്ഞെടുത്തത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരവും അവസാന മത്സരവും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. എന്നാൽ രണ്ട് പ്ലേ ഓഫുകളുടെ വേദി മുൻവർഷത്തെ റണ്ണറപ്പുകളുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടക്കേണ്ടതായിരുന്നെങ്കിലും 2017-ലെ റണ്ണറപ്പായ റൈസിങ് പൂനെ സൂപ്പർജയന്റ്സ് ഇത്തവണ കളിക്കാത്തതിനാൽ പ്ലേ ഓഫുകളുടെ വേദി പ്രഖ്യാപിച്ചിരുന്നില്ല. [13] തുടർന്ന് രണ്ട് പ്ലേ ഓഫുകളും പൂനെയിൽ നടത്താൻ തീരുമാനിച്ചെങ്കിലും ചെന്നൈയുടെ ഹോം മത്സരങ്ങൾ പൂനെയിലേക്ക് മാറ്റിയതോടെ പ്ലേ ഓഫുകൾ കൊൽക്കത്തയിലേക്ക് മാറ്റി. [14][15]
ബാംഗ്ലൂർ | ഡൽഹി | ഹൈദരാബാദ് |
---|---|---|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ | ഡെൽഹി ക്യാപ്പിറ്റൽസ് | സണ്രൈസേഴ്സ് ഹൈദരാബാദ് |
എം. ചിന്നസ്വാമി സ്റ്റേഡിയം | ഫിറോസ് ഷാ കോട്‌സ | രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം |
Capacity: 35,000 | Capacity: 41,000 | Capacity: 55,000 |
ഇൻഡോർ | ജയ്‌പൂർ | |
കിങ്സ് XI പഞ്ചാബ് | രാജസ്ഥാൻ റോയൽസ് | |
ഹോൽകർ ക്രിക്കറ്റ് സ്റ്റേഡിയം | സവായ് മാൻസിങ് സ്റ്റേഡിയം | |
Capacity: 30,000 | Capacity: 25,000 | |
കൊൽക്കത്ത | മൊഹാലി | |
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് , പ്ലേ ഓഫുകൾ |
കിങ്സ് XI പഞ്ചാബ് | |
ഈഡൻ ഗാർഡൻസ് | പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | |
Capacity: 68,000 | Capacity: 26,000 | |
മുംബൈ | പൂനെ | ചെന്നൈ |
മുംബൈ ഇന്ത്യൻസ് , പ്ലേ ഓഫുകൾ |
ചെന്നൈ സൂപ്പർകിങ്സ് | ചെന്നൈ സൂപ്പർകിങ്സ് |
വാംഖഡെ സ്റ്റേഡിയം | മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | എം.എ. ചിദംബരം സ്റ്റേഡിയം |
Capacity: 33,000 | Capacity: 37,000 | Capacity: 39,000 |
താരലേലം
തിരുത്തുകഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് അവരുടെ നിലവിലെ ടീമിൽ നിന്ന് പരമാവധി അഞ്ച് കളിക്കാരെ നിലനിർത്താമെന്ന് ഐ.പി.എൽ ഗവേണിങ് കൗൺസിൽ അറിയിച്ചിരുന്നു. ഇവർ കൂടാതെ 3 കളിക്കാരെ താരലേലത്തിലൂടെയും 3 കളിക്കാരെ റൈറ്റ്-ടു-കാർഡ് സംവിധാനത്തിലൂടെയും ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാമായിരുന്നു. 11-ാം സീസണിൽ ഓരോ ടീമിന്റെയും സാലറി ക്യാപ് ₹66 കോടിയിൽനിന്നും ₹80 കോടി (ഏകദേശം $12.4 മില്യൺ) രൂപയായി വർധിച്ചു. താരലേലത്തിന് മുൻപ് പരമാവധി ₹33 കോടി രൂപയും താരലേലത്തിൽ പരമാവധി ₹47 കോടി രൂപയും മാത്രമേ ടീമുകൾക്ക് ചെലവാക്കാൻ സാധിച്ചിരുന്നുള്ളൂ. [16][17]
ജനുവരി 4-നു മുൻപായി എല്ലാ ഐ.പി.എൽ ടീമുകളും നിലനിർത്തുന്ന കളിക്കാരുടെ വിവരങ്ങൾ സമർപ്പിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ഐ.പി.എൽ ചരിത്രത്തിലാദ്യമായി, സ്റ്റാർ സ്പോർട്സിലൂടെ ഈ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.[18] സെയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനൽ മത്സരത്തിന് ഒരു ദിവസം മുൻപ് ജനുവരി 27, 28 തീയതികളിലായി ബാംഗ്ലൂരിൽ വച്ചായിരുന്നു താരലേലം നടന്നത്. [19] ആകെ 169 കളിക്കാർ (104 ഇന്ത്യക്കാരും 56 വിദേശീയരും) താരലേലത്തിൽ വിൽക്കപ്പെട്ടു. ₹12.5 കോടി (US$1.95 ദശലക്ഷം) രൂപയ്ക്ക് ബെൻ സ്റ്റോക്സ് ആണ് കൂടുതൽ തുകയ്ക്ക് സ്വന്തമാക്കിയ കളിക്കാരൻ. ₹11.5 കോടി (US$1.80 ദശലക്ഷം) രൂപയ്ക്ക് ജയ്ദേവ് ഉനദ്കട്ട് ആയിരുന്നു ഏറ്റവും കൂടുതൽ തുകയ്ക്ക് സ്വന്തമാക്കിയ ഇന്ത്യൻ കളിക്കാരൻ. എന്നാൽ ലസിത് മലിംഗ, ഡെയ്ൽ സ്റ്റെയ്‌ൻ, ഇശാന്ത് ശർമ്മ, ഹാഷിം അംല, മാർടിൻ ഗപ്‌ടിൽ, ജോ റൂട്ട് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയില്ല. [20]
ഉദ്ഘാടന പരിപാടി
തിരുത്തുകഏപ്രിൽ 7 നു മുൻപായി ഒറ്റ് ഉദ്ഘാടന പരിപാടിയായിരുന്നു 11-ാം സീസണിനുണ്ടായിരുന്നത്. ഈ സമ്മേളനത്തിൽ വരുൺ ധവാൻ, പ്രഭുദേവ, മിൽഖ സിങ്, തമന്ന ഭാട്ടിയ, ജാക്വലിൻ ഫെർണാണ്ടസ്, ഹൃഥ്വിക് റോഷൻ എന്നിവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു. [21]
ടീമുകളും സ്ഥാനങ്ങളും
തിരുത്തുകപോയിന്റ് പട്ടിക
തിരുത്തുകPld | W | L | T | NR | Pts | NRR | |
---|---|---|---|---|---|---|---|
സൺറൈസേഴ്സ് ഹൈദരാബാദ് | 14 | 9 | 5 | 0 | 0 | 18 | +0.284 |
ചെന്നൈ സൂപ്പർ കിംഗ്സ് | 14 | 9 | 5 | 0 | 0 | 18 | +0.253 |
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (3) | 14 | 8 | 6 | 0 | 0 | 16 | -0.070 |
രാജസ്ഥാൻ റോയൽസ് (4) | 14 | 7 | 7 | 0 | 0 | 14 | -0.250 |
മുംബൈ ഇന്ത്യൻസ് | 14 | 6 | 8 | 0 | 0 | 12 | +0.317 |
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | 14 | 6 | 8 | 0 | 0 | 12 | +0.129 |
കിങ്സ് XI പഞ്ചാബ് | 14 | 6 | 8 | 0 | 0 | 12 | -0.502 |
ഡെൽഹി ഡെയർഡെവിൾസ് | 14 | 5 | 9 | 0 | 0 | 10 | -0.222 |
- ആദ്യ നാല് സ്ഥാനങ്ങൾ നേടിയ ടീമുകൾ പ്ലേ ഓഫിൽ മത്സരിക്കാൻ യോഗ്യത നേടി
- advanced to Qualifier 1
- advanced to the Eliminator
ലീഗ് പ്രോഗ്രഷൻ
തിരുത്തുകWin | Loss | No result |
- Note: The total points at the end of each group match are listed.
- Note: Click on the points (group matches) or W/L (playoffs) to see the match summary.
മത്സരങ്ങൾ
തിരുത്തുകഹോം ടീം ജയിച്ചു | Visitor team won |
- Note: Results listed are according to the home (horizontal) and visitor (vertical) teams.
- കുറിപ്പ്: Click on a result to see a summary of the match.
ലീഗ് ഘട്ടം
തിരുത്തുകമത്സരഫലങ്ങൾ
തിരുത്തുക(H) മുംബൈ ഇന്ത്യൻസ്
165/4 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
169/9 (19.5 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
ഡെൽഹി ക്യാപ്പിറ്റൽസ്
166/7 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ് (H)
167/4 (18.5 ഓവറുകൾ) |
- കിങ്സ് ഇലവൻ പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- മുജീബുർ റഹ്‌മാൻ (കിങ്സ് ഇലവൻ പഞ്ചാബ്) ഐ.പി.എൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.[22]
- കെ.എൽ. രാഹുൽ (കിങ്സ് ഇലവൻ പഞ്ചാബ്) ഐ.പി.എല്ലിലെ വേഗമേറിയ സെഞ്ച്വറി നേടി.[23]
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
176/7 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
177/6 (18.5 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- ബ്രണ്ടൻ മക്കല്ലം (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) ട്വന്റി20ൽ 9,000 റണ്ണുകൾ നേടി.[24]
രാജസ്ഥാൻ റോയൽസ്
125/9 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ് (H)
127/1 (15.5 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
202/6 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ് (H)
205/5 (19.5 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
153/5 (17.5 ഓവറുകൾ) |
v
|
ഡെൽഹി ക്യാപ്പിറ്റൽസ്
60/4 (6 ഓവറുകൾ) |
- ഡെൽഹി ഡെയർഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- മഴകാരണം ഡെൽഹി ഡെയർഡെവിൾസിന് 6 ഓവറിൽ 71 റൺസ് ആയിരുന്നു വിജയലക്ഷ്യം.
മുംബൈ ഇന്ത്യൻസ്
147/8 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ് (H)
151/9 (20 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
കിങ്സ് XI പഞ്ചാബ്
155 (19.2 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
159/6 (19.3 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) മുംബൈ ഇന്ത്യൻസ്
194/7 (20 ഓവറുകൾ) |
v
|
ഡെൽഹി ക്യാപ്പിറ്റൽസ്
195/3 (20 ഓവറുകൾ) |
- ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
138/8 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
139/5 (19 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Shivam Mavi and Shubman Gill (both കൊൽക്കത്ത നൈറ്റ് റൈഡേർസ്) made their T20 debuts.
രാജസ്ഥാൻ റോയൽസ്
217/4 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
198/6 (20 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
197/7 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
193/5 (20 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
200/9 (20 ഓവറുകൾ) |
v
|
ഡെൽഹി ക്യാപ്പിറ്റൽസ്
129 (14.2 ഓവറുകൾ) |
- ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) മുംബൈ ഇന്ത്യൻസ്
213/6 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
167/8 (20 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
160/8 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
163/3 (18.5 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
193/3 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
178/4 (20 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
(H) ചെന്നൈ സൂപ്പർകിങ്സ്
204/5 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
140 (18.3 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
191/7 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
126/1 (11.1 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Rain interrupted play after 8.2 overs of the കിങ്സ് XI പഞ്ചാബ് innings and the target was revised to 125 runs from 13 overs.
ഡെൽഹി ക്യാപ്പിറ്റൽസ്
174/5 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
176/4 (18 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
ചെന്നൈ സൂപ്പർകിങ്സ്
182/3 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ് (H)
178/6 (20 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
മുംബൈ ഇന്ത്യൻസ്
167/7 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ് (H)
168/7 (19.4 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
കിങ്സ് XI പഞ്ചാബ്
143/8 (20 ഓവറുകൾ) |
v
|
ഡെൽഹി ക്യാപ്പിറ്റൽസ് (H)
139/8 (20 ഓവറുകൾ) |
- ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Prithvi Shaw (ഡെൽഹി ഡെയർ ഡെവിൾസ്) made his T20 debut.
സണ്രൈസേഴ്സ് ഹൈദരാബാദ്
118 (18.4 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ് (H)
87 (18.5 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
205/8 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
207/5 (19.4 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) സണ്രൈസേഴ്സ് ഹൈദരാബാദ്
132/6 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
119 (19.2 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ഡെൽഹി ക്യാപ്പിറ്റൽസ്
219/4 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
164/9 (20 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ചെന്നൈ സൂപ്പർകിങ്സ്
169/5 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
170/2 (19.4 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
സണ്രൈസേഴ്സ് ഹൈദരാബാദ്
151/7 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ് (H)
140/6 (20 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
175/4 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
176/4 (19.1 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ചെന്നൈ സൂപ്പർകിങ്സ്
211/4 (20 ഓവറുകൾ) |
v
|
ഡെൽഹി ക്യാപ്പിറ്റൽസ്
198/5 (20 ഓവറുകൾ) |
- ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് recorded their 100th T20 victory.[25]
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
167/7 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
153/7 (20 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ഡെൽഹി ക്യാപ്പിറ്റൽസ്
196/6 (17.1 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
146/5 (12 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Rain before start of play reduced the match to 18 overs per side.
- Rain during play ended the ഡെൽഹി ഡെയർ ഡെവിൾസ് innings at 17.1 overs and രാജസ്ഥാൻ റോയൽസ് were set a target of 151 runs from 12 overs.
ചെന്നൈ സൂപ്പർകിങ്സ്
177/5 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
180/4 (17.4 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
174/6 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
176/4 (19 ഓവറുകൾ) |
- മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
127/9 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ് (H)
128/4 (18 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
ഡെൽഹി ക്യാപ്പിറ്റൽസ്
163/5 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ് (H)
164/3 (19.5 ഓവറുകൾ) |
- ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
(H) മുംബൈ ഇന്ത്യൻസ്
181/4 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
168/6 (20 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
രാജസ്ഥാൻ റോയൽസ്
152/9 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ് (H)
155/4 (18.4 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) സണ്രൈസേഴ്സ് ഹൈദരാബാദ്
146 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
141/6 (20 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
158/8 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
143/7 (20 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
മുംബൈ ഇന്ത്യൻസ്
210/6 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
108 (18.1 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ഡെൽഹി ക്യാപ്പിറ്റൽസ്
187/5 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
191/1 (18.5 ഓവറുകൾ) |
- ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
ചെന്നൈ സൂപ്പർകിങ്സ്
176/4 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ് (H)
177/6 (19.5 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
245/6 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ് (H)
214/8 (20 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ഡെൽഹി ക്യാപ്പിറ്റൽസ്
181/4 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
187/5 (19 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- Sandeep Lamichhane and Abhishek Sharma (both ഡെൽഹി ഡെയർ ഡെവിൾസ്) made their T20 debuts.
സണ്രൈസേഴ്സ് ഹൈദരാബാദ്
179/4 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ് (H)
180/2 (19 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) മുംബൈ ഇന്ത്യൻസ്
168/6 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
171/3 (18 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) കിങ്സ് XI പഞ്ചാബ്
88 (15.1 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
92/0 (8.1 ഓവറുകൾ) |
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
രാജസ്ഥാൻ റോയൽസ്
142 (19 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
145/4 (18 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) മുംബൈ ഇന്ത്യൻസ്
186/8 (20 ഓവറുകൾ) |
v
|
കിങ്സ് XI പഞ്ചാബ്
183/5 (20 ഓവറുകൾ) |
- കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
218/6 (20 ഓവറുകൾ) |
v
|
സണ്രൈസേഴ്സ് ഹൈദരാബാദ്
204/3 (20 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) ഡെൽഹി ക്യാപ്പിറ്റൽസ്
162/5 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
128/6 (20 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
(H) രാജസ്ഥാൻ റോയൽസ്
164/5 (20 ഓവറുകൾ) |
v
|
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
134 (19.2 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
(H) സണ്രൈസേഴ്സ് ഹൈദരാബാദ്
172/9 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
173/5 (19.4 ഓവറുകൾ) |
- സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
(H) ഡെൽഹി ക്യാപ്പിറ്റൽസ്
174/4 (20 ഓവറുകൾ) |
v
|
മുംബൈ ഇന്ത്യൻസ്
163 (19.3 ഓവറുകൾ) |
- ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
കിങ്സ് XI പഞ്ചാബ്
153 (19.4 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ് (H)
159/5 (19.1 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
പ്ലേ ഓഫുകൾ
തിരുത്തുകPreliminary | Final | |||||||||||
27 മേയ് — മുംബൈ | ||||||||||||
22 മേയ് — മുംബൈ | ||||||||||||
1 | സണ്രൈസേഴ്സ് ഹൈദരാബാദ് | 139/7 (20 ഓവറുകൾ) | ||||||||||
2 | ചെന്നൈ സൂപ്പർകിങ്സ് | 140/8 (19.1 overs) | 2 | ചെന്നൈ സൂപ്പർകിങ്സ് | ||||||||
ചെന്നൈ won by 2 വിക്കറ്റുകൾ | 1 | സണ്രൈസേഴ്സ് ഹൈദരാബാദ് | ||||||||||
25 മേയ് — കൊൽക്കത്ത | ||||||||||||
1 | സണ്രൈസേഴ്സ് ഹൈദരാബാദ് | 174/7 (20 overs) | ||||||||||
3 | കോൽക്കത്ത നൈറ്റ് റൈഡേഴ്സ് | 160/9 (20 overs) | ||||||||||
ഹൈദരാബാദ് won by 14 റണ്ണുകൾ | ||||||||||||
23 മേയ് — കൊൽക്കത്ത | ||||||||||||
3 | കോൽക്കത്ത നൈറ്റ് റൈഡേഴ്സ് | 169/7 (20 overs) | ||||||||||
4 | രാജസ്ഥാൻ റോയൽസ് | 144/4 (20 overs) | ||||||||||
കോൽക്കത്ത won by 25 റണ്ണുകൾ |
ക്വാളിഫയറുകൾ
തിരുത്തുക- ക്വാളിഫയർ 1
സണ്രൈസേഴ്സ് ഹൈദരാബാദ്
139/7 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
140/8 (19.1 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- എലിമിനേറ്റർ
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
169/7 (20 ഓവറുകൾ) |
v
|
രാജസ്ഥാൻ റോയൽസ്
144/4 (20 ഓവറുകൾ) |
- രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
- ക്വാളിഫയർ 2
സണ്രൈസേഴ്സ് ഹൈദരാബാദ്
174/7 (20 ഓവറുകൾ) |
v
|
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
160/9 (20 ഓവറുകൾ) |
- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
ഫൈനൽ
തിരുത്തുകസണ്രൈസേഴ്സ് ഹൈദരാബാദ്
178/6 (20 ഓവറുകൾ) |
v
|
ചെന്നൈ സൂപ്പർകിങ്സ്
181/2 (18.3 ഓവറുകൾ) |
- ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകകൂടുതൽ റണ്ണുകൾ
തിരുത്തുകകളിക്കാരൻ | ടീം | കളികൾ | ഇന്നിങ്സ് | റൺസ് | ശരാശരി | SR | HS | 100 | 50 | 4s | 6s |
---|---|---|---|---|---|---|---|---|---|---|---|
കെയ്‌ൻ വില്യംസൺ | സൺറൈസേഴ്സ് ഹൈദരാബാദ് | 16 | 16 | 688 | 52.92 | 143.33 | 84 | 0 | 8 | 59 | 26 |
ഋഷഭ് പന്ത് | ഡെൽഹി ഡെയർഡെവിൾസ് | 14 | 14 | 684 | 52.61 | 173.60 | 128* | 1 | 5 | 68 | 37 |
കെ.എൽ. രാഹുൽ | കിങ്സ് ഇലവൻ പഞ്ചാബ് | 14 | 14 | 659 | 54.91 | 158.41 | 95* | 0 | 6 | 66 | 32 |
അമ്പാട്ടി റായുഡു | ചെന്നൈ സൂപ്പർ കിംഗ്സ് | 15 | 15 | 586 | 41.85 | 153.00 | 100* | 1 | 3 | 52 | 33 |
ജോസ് ബട്‌ലർ | രാജസ്ഥാൻ റോയൽസ് | 13 | 13 | 548 | 54.80 | 155.24 | 95* | 0 | 5 | 52 | 21 |
- അവലംബം: Cricinfo[26]
Last updated: 26 May 2018
കൂടുതൽ വിക്കറ്റുകൾ
തിരുത്തുകകളിക്കാരൻ | ടീം | Mat | Inns | Wkts | BBI | Avg | Econ | SR | 4w | 5w |
---|---|---|---|---|---|---|---|---|---|---|
ആൻഡ്രൂ ടൈ | കിങ്സ് ഇലവൻ പഞ്ചാബ് | 14 | 14 | 24 | 4/16 | 18.66 | 8.00 | 14.00 | 3 | 0 |
റാഷിദ് ഖാൻ | സൺറൈസേഴ്സ് ഹൈദരാബാദ് | 16 | 16 | 21 | 3/19 | 20.66 | 6.78 | 18.20 | 0 | 0 |
സിദ്ധാർത്ഥ് കൗൾ | സൺറൈസേഴ്സ് ഹൈദരാബാദ് | 16 | 16 | 21 | 3/23 | 24.00 | 8.00 | 18.00 | 0 | 0 |
ഉമേഷ് യാദവ് | റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | 14 | 14 | 20 | 3/23 | 20.90 | 7.86 | 15.95 | 0 | 0 |
ട്രെന്റ് ബോൾട്ട് | ഡെൽഹി ഡെയർഡെവിൾസ് | 14 | 14 | 18 | 2/20 | 25.88 | 8.84 | 17.55 | 0 | 0 |
- അവലംബം: Cricinfo[27]
Last updated: 26 May 2018
പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിരുത്തുക2018 ഇന്ത്യൻ പ്രീമിയർ ലീഗ്
- 2018 ഇന്ത്യൻ പ്രീമിയർ ലീഗിലെ വിജയികൾ - (ചെന്നൈ സൂപ്പർ കിംഗ്സ്)
- 2018 ഇന്ത്യൻ പ്രീമിയർ ലീഗിലെ റണ്ണറപ്പ് - (സൺറൈസേഴ്സ് ഹൈദരാബാദ്)
- കൂടുതൽ സെഞ്ച്വറികൾ: (ഷെയ്ൻ വാട്സൺ 117*)
- ടൂർണമെന്റിലെ മികച്ച കളിക്കാരൻ: (സുനിൽ നരെയ്‌ൻ)
- കൂടുതൽ റണ്ണുകൾ നേടിയ കളിക്കാരൻ: (കെയ്ൻ വില്യംസൺ)
- പർപ്പിൾ ക്യാപ്പ് ജേതാവ്: (ആൻഡ്രൂ ടൈ)
- ഒരു മത്സരത്തിൽ നേടിയ ഉയർന്ന റൺ: (ഋഷഭ് പന്ത് 128*)
- സീസണിലെ സ്റ്റൈലിഷ് പ്ലെയർ: (ഋഷഭ് പന്ത്)
- കൂടുതൽ സിക്സറുകൾ: (ഋഷഭ് പന്ത്)
- കൂടുതൽ ഡോട്ട് ബോളുകൾ: (റാഷിദ് ഖാൻ – 158* ഡോട്ട് ബോളുകൾ)
- ഐ.പി.എൽ ഫെയർപ്ലേ പുരസ്കാരം: (മുംബൈ ഇന്ത്യൻസ്)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Star India wins IPL media rights for Rs16,347.5 crore for 5 seasons". LiveMint (in ഇംഗ്ലീഷ്). Retrieved 28 February 2018.
- ↑ "BCCI gives the green signal to DRS in IPL 2018". Indian Express (in ഇംഗ്ലീഷ്). Retrieved 28 February 2018.
- ↑ "VIVO IPL Fan Park gets bigger and better". IPLT20.com (in ഇംഗ്ലീഷ്). Retrieved 5 April 2018.
- ↑ "Rohit endorses mid-season transfer window in IPL". ESPNCricinfo (in ഇംഗ്ലീഷ്). Retrieved 7 April 2018.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ 5.0 5.1 "Defending champions MI host CSK in IPL 2018 opener". Cricbuzz (in ഇംഗ്ലീഷ്). Retrieved 15 February 2018.
- ↑ 6.0 6.1 6.2 6.3 "VIVO IPL lines up the best global broadcasters for fans across the world". IPLT20.com (in ഇംഗ്ലീഷ്). Retrieved 5 April 2018.
- ↑ "Prasar Bharati - Star India agree on revenue sharing on IPL, DD likely to earn 50 % of total revenue". Economic Times (in ഇംഗ്ലീഷ്). Retrieved 5 April 2018.
- ↑ "IPL 2018 to Be Live Streamed in VR by Hotstar" (in ഇംഗ്ലീഷ്). Retrieved 5 April 2018.
- ↑ "Changes in the schedule & Playoff venue announcement". IPLT20.com. Retrieved 21 March 2018.
- ↑ "Protests over Cauvery find new ground in IPL". Times of India (in ഇംഗ്ലീഷ്). Retrieved 5 April 2018.
- ↑ "IPL 2018: Madras HC hears PIL seeking stay on forthcoming season, issues notices to BCCI and Centre". Firstpost (in ഇംഗ്ലീഷ്). Retrieved 5 April 2018.
- ↑ "IPL matches moved out of Chennai over security concerns". ESPNcricinfo. Retrieved 11 April 2018.
- ↑ "Pune demands to host IPL play-offs". ESPNcricinfo. Retrieved 13 February 2018.
- ↑ "Pune to host two IPL playoff matches". ESPNcricinfo. Retrieved 17 March 2018.
- ↑ "IPL playoff games moved from Pune to Kolkata". Cricbuzz. 4 May 2018. Retrieved 4 May 2018.
- ↑ "IPL franchises allowed to retain up to five players". ESPNcricinfo. 6 December 2017. Retrieved 6 December 2017.
- ↑ "IPL franchises allowed to retain up to five players". cricbuzz. 6 December 2017. Retrieved 6 December 2017.
- ↑ "IPL Player Retention 2018: Date, Time, Live TV broadcast and online streaming". indianexpress.com. 2 January 2018. Retrieved 2 January 2018.
- ↑ "IPL auction to be held on January 27, 28". ESPNcricinfo. 19 December 2017. Retrieved 19 December 2017.
- ↑ "List of sold and unsold players". ESPNcricinfo. Retrieved 31 January 2018.
- ↑ "IPL 2018 | Hrithik Roshan, Varun Dhawan's performances from opening ceremony". hindustan Times (in ഇംഗ്ലീഷ്). Retrieved 8 April 2018.
- ↑ "Afghani Mujeeb Ur Rahman Becomes Youngest Cricketer to Play in IPL". news18.com. 8 ഏപ്രിൽ 2018. Retrieved 8 ഏപ്രിൽ 2018.
- ↑ "KL Rahul Scores Fastest Indian T20 League Half-Century". India.com. 8 ഏപ്രിൽ 2018. Retrieved 8 ഏപ്രിൽ 2018.
- ↑ "Brendon McCullum marches onto become the second player to cross 9000 T20 runs". Times Now. 8 ഏപ്രിൽ 2018. Retrieved 9 ഏപ്രിൽ 2018.
- ↑ "IPL 2018: CSK join MI in elite list after 100th T20 victory". India Today. Retrieved 1 മേയ് 2018.
- ↑ "Indian Premier League, 2018 - Most Runs". Cricinfo. Retrieved 16 April 2018.
- ↑ "Indian Premier League, 2018 - Most Wickets". Cricinfo. Retrieved 16 April 2018.