കെ.എൽ. രാഹുൽ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് കെ.എൽ. രാഹുൽ എന്ന പേരിലറിയപ്പെടുന്ന കനനൂർ ലോകേഷ് രാഹുൽ[2] (ജനനം: 18 ഏപ്രിൽ 1992). ടോപ് - ഓർഡർ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ രാഹുൽ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനുവേണ്ടിയും പ്രാദേശിക തലത്തിൽ കർണാടക ക്രിക്കറ്റ് ടീമിനു വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയുമാണ് കളിക്കുന്നത്.

കെ.എൽ. രാഹുൽ
കെ.എൽ. രാഹുൽ 2018 - ൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കനനൂർ ലോകേഷ് രാഹുൽ
ജനനം (1992-04-18) 18 ഏപ്രിൽ 1992  (32 വയസ്സ്)
മംഗളൂരു, കർണാടക, ഇന്ത്യ
ഉയരം5 ft 11 in (180 cm)[1]
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ മീഡിയം
റോൾഓപ്പണിങ് ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
  • India (2014–ഇതുവരെ)
ആദ്യ ടെസ്റ്റ് (ക്യാപ് 284)26 ഡിസംബർ 2014 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്30 ഓഗസ്റ്റ് 2019 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 213)11 ജൂൺ 2016 v സിംബാവെ
അവസാന ഏകദിനം9 ജൂലൈ 2019 v ന്യൂസിലാന്റ്
ഏകദിന ജെഴ്സി നം.1
ആദ്യ ടി20 (ക്യാപ് 63)18 ജൂൺ 2016 v സിംബാവെ
അവസാന ടി206 ഓഗസ്റ്റ് 2019 v വെസ്റ്റ് ഇൻഡീസ്
ടി20 ജെഴ്സി നം.1
പ്രാദേശിക തലത്തിൽ
വർഷംടീം
2010–ഇതുവരെകർണാടക
2013റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (സ്ക്വാഡ് നം. 11)
2014–2015സൺറൈസേഴ്സ് ഹൈദരാബാദ്
2016റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (സ്ക്വാഡ് നം. 11)
2018–presentകിങ്സ് ഇലവൻ പഞ്ചാബ് (സ്ക്വാഡ് നം. 1)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി 20 ഫസ്റ്റ് ക്ലാസ്
കളികൾ 34 23 28 75
നേടിയ റൺസ് 1,905 704 899 5,675
ബാറ്റിംഗ് ശരാശരി 35.27 39.11 42.80 47.29
100-കൾ/50-കൾ 5/11 2/4 2/5 14/29
ഉയർന്ന സ്കോർ 199 111 110* 337
എറിഞ്ഞ പന്തുകൾ 168
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 43/– 8/– 8/– 80/–
ഉറവിടം: ക്രിക്ഇൻഫോ, 30 August 2019

2014 - ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രാഹുൽ, തന്റെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറി നേടി. അരങ്ങേറ്റ ഏകദിന മത്സരത്തിൽ തന്നെ സെഞ്ച്വറി കുറിച്ച ആദ്യത്തെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും, [3] ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനുമാണ് കെ.എൽ. രാഹുൽ.

ആദ്യകാല ജീവിതം തിരുത്തുക

1992 ഏപ്രിൽ 18 - ന് മാംഗ്ലൂരിൽ കെ.എൻ. ലോകേഷിന്റെയും രാജേശ്വരിയുടെയും മകനായി ജനിച്ചു. രാഹുലിന്റെ പിതാവ് ലോകേഷ് ഒരു അധ്യാപകനും കർണാടകയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടറും, അമ്മ രാജേശ്വരി മാംഗ്ലൂർ സർവകലാശാലയിലെ അധ്യാപികയുമായിരുന്നു. ക്രിക്കറ്റ് കളിക്കാരൻ സുനിൽ ഗവാസ്കറിന്റെ ആരാധകനായിരുന്ന ലോകേഷ്, ഗവാസ്കറിന്റെ പേര് തന്റെ മകനിടാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രോഹൻ ഗവാസ്കറുടെ പേര് രാഹുലാണെന്ന് തെറ്റിദ്ധരിച്ചാണ് ആ പേര് മകനിട്ടത്.

മാംഗ്ലൂരിൽ ജനിച്ചു വളർന്ന രാഹുൽ തന്റെ പതിനൊന്നാം വയസ്സിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. 18 - ാം വയസ്സിൽ ജെയ്ൻ സർവകലാശാലയിൽ പഠിക്കുന്നതിനു വേണ്ടി ബാംഗ്ലൂരിലേക്ക് താമസം മാറി. [4][5][6][7]

പ്രാദേശിക ക്രിക്കറ്റ തിരുത്തുക

2012 - 13 സീസണിലാണ് രാഹുൽ കർണാടക ക്രിക്കറ്റ് ടീമിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതു കൂടാതെ 2010 - ലെ ഐ.സി.സി അണ്ടർ - 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനു വേണ്ടി കളിക്കുകയും ആകെ 143 റൺ സ്കോർ ചെയ്യുകയും ചെയ്യുന്നു. [8] 2013 - ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയും അരങ്ങേറ്റം കുറിച്ചു. [9] 2013 - 14 പ്രാദേശിക സീസണിൽ രാഹുൽ, 1033 ഫസ്റ്റ് ക്ലാസ് റണ്ണുകൾ സ്കോർ ചെയ്യുകയും ഏറ്റവും കൂടുതൽ സ്കോർ ചെയ്ത രണ്ടാമത്തെ കളിക്കാരനായി മാറുകയും ചെയ്തു.[8]

2014 - 15 ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലയ്ക്കു വേണ്ടി കളിക്കുകയും മധ്യമേഖലയ്ക്കെതിരെ നടന്ന ഫൈനൽ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 233 പന്തുകളിൽ നിന്ന് 185 റണ്ണുകളും രണ്ടാം ഇന്നിങ്സിൽ 152 പന്തുകളിൽ നിന്ന് 130 റണ്ണുകളും നേടി. ആ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ച് ആയി രാഹുൽ തിരഞ്ഞെടുക്കപ്പെടുകയും ആ വർഷത്തെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ഇടം നേടുകയും ചെയ്തു.

ടെസ്റ്റ് പരമ്പരയ്ക്കു ശേഷം തിരിച്ചെത്തിയ രാഹുൽ, കർണാടകയ്ക്കു വേണ്ടി ട്രിപ്പിൽ സെഞ്ച്വറി നേടി (ഉത്തർ പ്രദേശിനെതിരെ 337 റൺസ്). 2014 - 15 രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ തമിഴ്നാടിനെതിരെ 188 റണ്ണുകൾ നേടുകയും 93.11 ശരാശരിയിൽ ആ പരമ്പരയിലുടനീളം സ്കോർ ചെയ്യുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റ് തിരുത്തുക

2014 - ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിലാണ് രാഹുൽ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് രോഹിത് ശർമയ്ക്കു പകരക്കാരനായി കളിച്ച രാഹുലിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് എം.എസ്. ധോനിയായിരുന്നു. ആറാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ രാഹുൽ, ഒന്നാം ഇന്നിങ്സിൽ മൂന്ന് റണ്ണും രണ്ടാം ഇന്നിങ്സിൽ മൂന്നാം നമ്പറിൽ ബാറ്റു ചെയ്തുകൊണ്ട് ഒരു റണ്ണും മാത്രമേ നേടിയുള്ളൂവെങ്കിലും അടുത്ത ടെസ്റ്റിലും കളിക്കാൻ അവസരം ലഭിക്കുകയും മുരളി വിജയിയോടൊപ്പം ഓപ്പണറായി ഇറങ്ങുകയും ചെയ്തു. ഈ ഇന്നിങ്സിൽ 110 റണ്ണുകൾ നേടി അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചു.

2015 ജൂണിൽ നടന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള പതിനഞ്ചംഗ സംഘത്തിൽ രാഹുലും അംഗമായിരുന്നെങ്കിലും ഡെങ്കിപ്പനി കാരണം മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്ന് ആ വർഷം തന്നെ നടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ‍ടെസ്റ്റ് മത്സരത്തിൽ മുരളി വിജയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഓപ്പണറായി കളിക്കാനിറങ്ങുകയും ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ച്വറി കുറിക്കുകയും ചെയ്തു. ഈ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും രാഹുലായിരുന്നു. മത്സരത്തിനിടെ വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് രാഹുൽ, വിക്കറ്റ് കീപ്പറാവുകയും ചെയ്തു. [10]

2016 - ലെ സിംബാവെയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയിലാണ് രാഹുൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ രാഹുൽ, ഏകദിന അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി മാറി. [11][12] ഇതേ പര്യടനത്തിലെ തന്നെ ട്വന്റി 20 മത്സരത്തിലും രാഹുൽ അരങ്ങേറ്റം കുറിച്ചു. [13]

2016 - ൽ വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ക്രിക്കറ്റ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. ജമൈക്കയിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിച്ച രാഹുൽ, 158 റണ്ണുകൾ നേടി അതുവരെ ഉള്ളതിൽ വച്ച് ഉയർന്ന സ്കോർ നേടി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറായും രാഹുൽ മാറി. [14] അമേരിക്കൻ ഐക്യനാടുകളിൽ വച്ചു നടന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 46 പന്തുകളിൽ നിന്ന് സെഞ്ച്വറി നേടി. ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ സെഞ്ച്വറിയാണിത്, ഇന്ത്യൻ കളിക്കാരിൽ ഒന്നാമത്തേേതും. [15][16] ആദ്യ ഇന്നിങ്സിൽ തന്നെ ഓപ്പണറായി ഇറങ്ങി ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനെന്ന റെക്കോർഡും രാഹുലിന്റെ പേരിലാണ്. [17]

ഏറ്റവും കുറച്ച് ഇന്നിങ്സുകളിൽ നിന്ന് ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയതിന്റെ റെക്കോർഡ് രാഹുലിന്റെ പേരിലാണ്. 20 ഇന്നിങ്സിൽ നിന്ന് ഈ റെക്കോർഡ് സ്വന്തമാക്കിയ രാഹുൽ, 76 ഇന്നിങ്സുകളിൽ നിന്ന് സെഞ്ച്വറികൾ നേടിയ അഹമ്മദ് ഷെഹ്സാദിന്റെ റെക്കോർഡാണ് മറികടന്നത്. [18] ട്വന്റി20യുടെ ചരിത്രത്തിൽ ആദ്യമായി 4-ാം നമ്പർ സ്ഥാനത്തോ അതിന് താഴെയുള്ള സ്ഥാനത്തോ ബാറ്റ് ചെയ്തുകൊണ്ട് സെഞ്ച്വറി നേടിയത് രാഹുലാണ് (110*). 2018 ജൂലൈ 3 - ന് രാഹുൽ തന്റെ രണ്ടാമത്തെ ട്വന്റി 20 സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ കുറിച്ചു. [19] ട്വന്റി20 മത്സരത്തിൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് കെ.എൽ. രാഹുൽ. [20]

2019 ജനുവരി 11 - ന് ഹാർദിക് പാണ്ഡ്യയെയും കെ.എൽ. രാഹുലിനെയും കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ബി.സി.സി.ഐ സസ്പെൻഡ് ചെയ്തു. [21] അപ്പോൾ നടന്നുകൊണ്ടിരുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ നിന്നും തുടർന്ന് നടക്കാനിരുന്ന ന്യൂസിലാന്റിനെതിരായ പരമ്പരയിൽ നിന്നും ഇരുവരും ഒഴിവാക്കപ്പെട്ടു. [22] 2019 ജനുവരിയിൽ രാഹുലിന്റെയും പാണ്ഡ്യയുടെയും സസ്പെൻഷൻ പിൻവലിച്ച ബി.സി.സി.ഐ, രാഹുൽ ഇന്ത്യ എ ടീമിൽ കളിക്കുന്നതിനു വേണ്ടി ടീമുമായി വീണ്ടും ചേരുമെന്ന് അറിയിക്കുകയുണ്ടായി. [23]

2019 ഏപ്രിലിൽ 2019 ലെ ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. [24][25] ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ രാഹുൽ തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയും കുറിച്ചു. [26]

ഇന്ത്യൻ പ്രീമിയർ ലീഗ് തിരുത്തുക

2013 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലാണ് രാഹുൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി അരങ്ങേറ്റം കുറിച്ചത്. 2014 ഐ.പി.എല്ലിനു മുൻപ് സൺറൈസേഴ്സ് ഹൈദരാബാദ്, 1 കോടി രൂപയ്ക്ക് രാഹുലിനെ വാങ്ങി. എന്നാൽ പിന്നീട് 2016 - ൽ വീണ്ടും ബാംഗ്ലൂർ, രാഹുലിനെ തിരികെയെത്തിക്കുകയും ചെയ്തു. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 397 റണ്ണുകൾ സ്കോർ ചെയ്തുകൊണ്ട് ബാംഗ്ലൂരിൽ നിന്നുള്ള ബാറ്റ്സ്മാൻമാരിൽ കൂടുതൽ സ്കോർ ചെയ്തവരിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതിനെ തുടർന്ന് ക്രിക്ബസിലെയും ക്രിക്ഇൻഫോയിലെയും പതിനൊന്നംഗ ടീമിൽ രാഹുലും ഇടം നേടി. [27][28] തോളിനേറ്റ പരിക്കിനെ തുടർന്ന് രാഹുലിന് 2017 - ലെ ഐ.പി.എൽ നഷ്ടപ്പെട്ടു.

അവലംബം തിരുത്തുക

  1. [1] Archived 2019-04-25 at the Wayback Machine. on ലോകേഷ് രാഹുൽ
  2. "Lokesh Rahul". CricketArchive. Retrieved 7 September 2016.
  3. "India vs Zimbabwe 2016: KL Rahul creates history on ODI debut". ABP Live. 11 June 2016. Archived from the original on 2019-05-03. Retrieved 11 June 2016.
  4. University) -Bangalore, Jain (Deemed-to-be. "Notable alumni of Jain (Deemed-to-be University) - Top University in India". Jain (Deemed-to-be University). Retrieved 16 July 2019.
  5. "Boxing Day Test: Who is KL Rahul?". www.oneindia.com. Retrieved 10 May 2016.
  6. "Rahul's dad, a Gavaskar fan, happy son is selected for Aus tour as opener". Rediff. Retrieved 10 May 2016.
  7. "Steady climber Lokesh Rahul reaches the top with trip Down Under". The Indian Express. Retrieved 11 November 2014.
  8. 8.0 8.1 "KL Rahul Biography, Achievements, Stats, Career info & Records - Sportskeeda". www.sportskeeda.com. Retrieved 2018-07-09.
  9. "Lokesh Rahul Profile - ICC Ranking, Age, Career Info & Stats". Cricbuzz.
  10. "Rahul 108 shores up India on fluctuating day". Cricinfo. 20 August 2015.
  11. "India tour of Zimbabwe, 1st ODI: Zimbabwe v India at Harare, Jun 11, 2016". ESPN Cricinfo. Retrieved 11 June 2016.
  12. "India 173/1 (42.3 ov, KL Rahul 100*, AT Rayudu 62*, H Masakadza 0/19) – Match over | Live Scorecard | ESPN Cricinfo". Cricinfo. Retrieved 11 June 2016.
  13. "India tour of Zimbabwe, 1st T20I: Zimbabwe v India at Harare, Jun 18, 2016". ESPN Cricinfo. Retrieved 18 June 2016.
  14. "KL Rahul becomes first Indian opener to score ton on debut in West Indies". Cricbuzz. Retrieved 31 July 2016.
  15. "Most runs, most sixes, and two seriously quick hundreds". ESPNcricinfo. Retrieved 28 August 2016.
  16. "Bravo magic seals one-run win in 489-run T20I". espncricinfo. Retrieved 28 August 2016.
  17. "Rahul becomes first to score hundred in first innings as opener in Tests and ODIs - Times of India". The Times of India. Retrieved 2017-03-22.
  18. "KL Rahul quickest to score tons in all 3 formats". Inshorts - Stay Informed (in ഇംഗ്ലീഷ്). Retrieved 2017-03-22.
  19. "Records | Twenty20 Internationals | Batting records | Most runs in an innings (by batting position) | ESPN Cricinfo". Cricinfo. Retrieved 2017-03-22.
  20. "Nidahas Trophy 2018, Sri Lanka vs India, 4th T20I – Statistical Highlights". CricTracker. Retrieved 13 March 2018.
  21. "Hardik Pandya and KL Rahul suspended pending inquiry". ESPN Cricinfo. Retrieved 11 January 2019.
  22. "Hardik Pandya and KL Rahul both suspended with immediate effect". International Cricket Council. Retrieved 11 January 2019.
  23. "Pandya to join India squad in New Zealand, Rahul to play for India A". ESPN Cricinfo. Retrieved 24 January 2019.
  24. "Rahul and Karthik in, Pant and Rayudu out of India's World Cup squad". ESPN Cricinfo. Retrieved 15 April 2019.
  25. "Dinesh Karthik, Vijay Shankar in India's World Cup squad". International Cricket Council. Retrieved 15 April 2019.
  26. "India vs Sri Lanka: KL Rahul hits maiden World Cup hundred". India Today (in ഇംഗ്ലീഷ്).
  27. "Morris and Mustafizur, Krunal and Chahal in IPL XI". Cricinfo. 30 May 2016.
  28. https://www.cricbuzz.com/cricket-news/80264/indian-premier-league-2016-cricbuzzs-team-of-the-tournament

പുറം കണ്ണികൾ തിരുത്തുക

  • കെ.എൽ. രാഹുൽ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=കെ.എൽ._രാഹുൽ&oldid=3796388" എന്ന താളിൽനിന്ന് ശേഖരിച്ചത്